രഞ്ജിത്തിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല, ഞങ്ങള്‍ അതിജീവിതയ്‌ക്കൊപ്പം: മന്ത്രി സജി ചെറിയാന്‍

യുവനടിയുടെ ലൈംഗിക പീഡന പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന സംവിധായകന്‍ രഞ്ജിത്തിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. കേസില്‍ സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരം പരാതികള്‍ ആവര്‍ത്തിക്കുന്നത് ഗൗരവതരമാണ്. സിനിമാ രംഗത്തെ മികവ് പരിഗണിച്ചാണ് രഞ്ജിത്തിനെ അക്കാദമി ചെയര്‍മാനാക്കിയതെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

രഞ്ജിത്തിന്റേത് മ്ലേച്ഛമായ നടപടിയാണെന്നും അദ്ദേഹം തെറ്റ് ചെയ്തുവെങ്കില്‍ അത് ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സിനിമാ നയം കേരളത്തില്‍ കൊണ്ടുവരികയും മന്ത്രിസഭ അത് അംഗീകരിക്കുകയും ചെയ്തു. സിനിമാ മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ കൂടി ഭാഗമാണ് ഈ സിനിമാ നയം. പരാതി വന്നതിന് ശേഷം രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുപോയി. മെറിറ്റ് മാത്രം കണക്കിലെടുത്ത് കൊണ്ടാണ് സര്‍ക്കാര്‍ അദ്ദേഹത്തിന് ആ സ്ഥാനം നല്‍കിയിരുന്നതെന്നും സജി ചെറിയാന്‍ വിശദീകരിച്ചു.

രഞ്ജിത്തിനെതിരെ സമാന പരാതികള്‍ ആവര്‍ത്തിക്കുന്നു എന്നത് ഗൗരവത്തോടെ പരിഗണിക്കുന്നുവെന്ന് സജി ചെറിയാന്‍ പറഞ്ഞു. ഈ സംഭവത്തെ രഞ്ജിത്തിനെതിരായി വന്ന വ്യക്തിപരമായ പരാതിയായി മാത്രം കണ്ടാല്‍ മതിയെന്നും അതിനെ അദ്ദേഹം പ്രവര്‍ത്തിച്ചുവന്ന സ്ഥാപനത്തിന്റെ ചുമലിലേക്ക് വയ്‌ക്കേണ്ട കാര്യമില്ലെന്നും മന്ത്രി സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം രഞ്ജിത്ത് ചെയ്തതും ചെയ്യാത്തതുമായ കാര്യങ്ങളില്‍ വിവാദമുണ്ടായെന്ന് തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ സുധീര്‍ കരമന പറഞ്ഞു. പരാതിയില്‍ അന്വേഷണം നടക്കട്ടെയെന്നും സര്‍ക്കാര്‍ എക്കാലത്തും സ്ത്രീകള്‍ക്കൊപ്പമെന്നും സുധീര്‍ കരമന പ്രതികരിച്ചു.

Related Posts

ഇടത് സര്‍ക്കാര്‍ നിരന്തരം പരിശോധന നടത്തി നടത്തി ഞങ്ങളുടെ കമ്പനിക്ക് ക്ലീന്‍ ഇമേജ് ഉണ്ടാക്കിത്തന്നു: സാബു എം ജേക്കബ്
  • April 1, 2026

സാബു എം ജേക്കബ് എന്‍ഡിഎ മുന്നണിയുടെ ഭാഗമായത് കിറ്റക്‌സിനെതിരായ ഇ ഡി നടപടി ഒഴിവാക്കാനെന്ന പ്രചരണത്തിന് മറുപടിയുമായി സാബു എം ജേക്കബ്. നിയമം അക്ഷരം പ്രതി പാലിക്കുന്ന ബിസിനസാണ് താന്‍ നടത്തുന്നതെന്നും ബാലന്‍സ് തുക ഒക്കെ വ്യക്തമാക്കാന്‍ ഇഡി ഒരൊറ്റ നോട്ടീസ്…

Continue reading
‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം ജേക്കബ്
  • April 1, 2026

മുഖ്യമന്ത്രി പിണറായി വിജയൻ ആഡംബര ജീവിതം നയിക്കുന്ന ആളാണെന്ന് ട്വന്റി-ട്വന്റി അധ്യക്ഷൻ സാബു എം ജേക്കബ്. വിദേശത്ത് പോകുമ്പോൾ ലക്ഷങ്ങൾ മുടക്കിയുള്ള ഭക്ഷണമാണ് അദ്ദേഹം കഴിക്കുന്നത്. ഒരു രാത്രി മാത്രം താമസിക്കാനായി 3-4 ലക്ഷം രൂപ വില വരുന്ന മുറികളാണ് അദ്ദേഹം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി

ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി

ഇടത് സര്‍ക്കാര്‍ നിരന്തരം പരിശോധന നടത്തി നടത്തി ഞങ്ങളുടെ കമ്പനിക്ക് ക്ലീന്‍ ഇമേജ് ഉണ്ടാക്കിത്തന്നു: സാബു എം ജേക്കബ്

ഇടത് സര്‍ക്കാര്‍ നിരന്തരം പരിശോധന നടത്തി നടത്തി ഞങ്ങളുടെ കമ്പനിക്ക് ക്ലീന്‍ ഇമേജ് ഉണ്ടാക്കിത്തന്നു: സാബു എം ജേക്കബ്

‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം ജേക്കബ്

‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം ജേക്കബ്

രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം

രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം

‘ജി സുധാകരന്റെ മാറ്റം പെട്ടെന്നെടുത്ത തീരുമാനമല്ല; അമ്പലപ്പുഴയിൽ എൽഡിഎഫിനെ തോൽപ്പിക്കും എന്നത് വ്യാമോഹം മാത്രമാണ്’, മുഖ്യമന്ത്രി

‘ജി സുധാകരന്റെ മാറ്റം പെട്ടെന്നെടുത്ത തീരുമാനമല്ല; അമ്പലപ്പുഴയിൽ എൽഡിഎഫിനെ തോൽപ്പിക്കും എന്നത് വ്യാമോഹം മാത്രമാണ്’, മുഖ്യമന്ത്രി

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു