‘പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല; സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ’; മന്ത്രി എൻ. ഷംസുദ്ദീൻ

കോഴിക്കോട്: പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. ഡൽഹിയിൽ നടന്ന ചർച്ചയെ കുറിച്ചുള്ളത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയതായി വിവരമില്ല. പദ്ധതിയുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതുകൊണ്ടാണ് തീരുമാനം നീളുന്നത്. പദ്ധതിയിൽ ഒപ്പിട്ട് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാരാണെന്ന് മന്ത്രി ആവർത്തിച്ചു. രാഷ്ട്രീയ വിയോജിപ്പ് ഉള്ളതുകൊണ്ട് എല്ലാ വശവും വിശദമായി പരിശോധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വിശദമാക്കി.

പിഎം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ കടന്നിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. എസ്എസ്‌കെയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഡയറക്ടര്‍ ഡല്‍ഹിയില്‍ പോയിരുന്നു. ഫണ്ട് റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ച നടന്നിട്ടുണ്ട്. പിഎം ശ്രീയുടെ കാര്യത്തില്‍ ഡല്‍ഹിയില്‍ നിന്ന് പുതിയ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയ നടപടികളിലേക്കൊന്നും കടന്നിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

പിഎം ശ്രീയില്‍ ഉപസമിതിയ യോഗങ്ങള്‍ ചേര്‍ന്ന് എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ട്. ഒരു അന്തിമ യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. മന്ത്രിമാര്‍ പ്രളയവുമായി ബന്ധപ്പെട്ട് അതിന്റെ ചുമതലകളിലായിരുന്നു. അന്ന് യോഗം ചേരാന്‍ കഴിയാതെ വന്നു. അതിനാല്‍ പിന്നീട് യോഗം വിളിച്ചിട്ടുമില്ലെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസമുള്ളതുകൊണ്ടാണ് അനിശ്ചിതത്വം തുടരുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Posts

‘രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണം; ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ചു’; കോഴിക്കോട്ട് DCC ജനറൽ സെക്രട്ടറി
  • September 8, 2026

കോഴിക്കോട്: രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരെ വിമർശനവുമായി കോഴിക്കോട്ട് ഡിസിസി ജനറൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌. രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണമെന്നാണ് ഡിസിസി ജനറൽ സെക്രട്ടറി ഷാജിർ അറാഫത്ത് ആവശ്യപ്പെടുന്നത്. ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും രമ്യ ഹരിദാസ് അവഹേളിച്ചുവെന്നും വിമർശനം. കെപിസിസി വൈസ്…

Continue reading
‘മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ നിർദേശം നൽകി’; ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി CPIM
  • September 8, 2026

ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം. സിപിഐഎം നേതാവായിരുന്നപ്പോൾ മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ ജി സുധാകരൻ നിർദേശം നൽകിയെന്നാണ് മുൻ എംഎൽഎ എച്ച് സലാമിന്റെ ആരോപണം. എന്നാൽ ആവശ്യം നേതാക്കൾ നിരസിച്ചതായും എച്ച് സലാം ഫേസ്ബുക്കിൽ പറഞ്ഞു. വനിതക്കെതിരെ…

Continue reading

You Missed

‘രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണം; ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ചു’; കോഴിക്കോട്ട് DCC ജനറൽ സെക്രട്ടറി

‘രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണം; ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ചു’; കോഴിക്കോട്ട് DCC ജനറൽ സെക്രട്ടറി

‘പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല; സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ’; മന്ത്രി എൻ. ഷംസുദ്ദീൻ

‘പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല; സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ’; മന്ത്രി എൻ. ഷംസുദ്ദീൻ

‘മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ നിർദേശം നൽകി’; ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി CPIM

‘മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ നിർദേശം നൽകി’; ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി CPIM

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല