മിൽമ നെയ്യ് തിരിമറി ; സമഗ്ര അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും, മന്ത്രി ബിന്ദു കൃഷ്ണ

മിൽമയിലെ അഴിമതിയിൽ സമഗ്ര അന്വേഷണമെന്ന് മന്ത്രി ബിന്ദുകൃഷ്ണ ട്വന്റിഫോറിനോട്. ശബരിമലയിലേക്കുള്ള നെയ്യ് വിതരണത്തിലെ ക്രമക്കേടും അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും മറു വശത്ത് സമഗ്രമായ അന്വേഷണം നടത്തേണ്ടത് ആവശ്യമാണ്. ഷീബ കൈമളിന്റെ നേത്യത്വത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ശബരിമല നെയ്യ് വിതരണത്തിലെ ക്രമക്കേടും, മഹാരാഷ്ട്രയിൽ നിന്ന് പാൽ വാങ്ങിയത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സമഗ്ര അന്വേഷണം ഉണ്ടാകും.തിരിമറിയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും സഹായം ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം മേഖല യൂണിയനെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള അഴിമതികളാണ് പുറത്തുവന്നിരുന്നത്. അതിൽ തന്നെ ശബരിമലയിലേക്ക് നൽകിയ നെയ്യിലടക്കം തിരിമറി നടത്തിയതായി കണ്ടെത്തി. ഗുണമേന്മയില്ലാത്ത നെയ്യാൻ സന്നിധാനത്തേക്ക് കൊടുത്തയച്ചിരുന്നത്. പത്തനംതിട്ട ഡയറിയിൽ നിന്ന് 510 രൂപയ്ക്ക് ഗുണമേന്മയുള്ള നെയ്യ് വാങ്ങി തമിഴ്നാട്ടിൽ നിന്ന് ഗുണമേന്മയില്ലാത്ത നെയ്യ് കൊണ്ടുവന്ന് കുപ്പികളിൽ നിറച്ചാണ് ശബരിമലയിലേക്ക് കൊണ്ടുപോയിരുന്നത്. ഇതേ കുപ്പികളിലെ നെയ്യ് 710 രൂപയ്ക്ക് പുറത്ത് വിൽക്കുകയും ചെയ്തതായിട്ടുള്ള ഗുരുതരമായ വിവരങ്ങളാണ് പുറത്തുവന്നിരുന്നത്.

Related Posts

ഉരുളെടുത്ത ഇരവ്; കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തിന് രണ്ടാണ്ട്
  • July 30, 2026

കേരളത്തെ നടുക്കിയ മുണ്ടക്കൈ ചൂരല്‍ മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് രണ്ട് വര്‍ഷം. 2024 ജൂലൈ 30-ന് മുണ്ടക്കൈ, ചൂരല്‍മല, അട്ടമല,പുഞ്ചിരിമട്ടം എന്നിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 298 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായാണ് ഉള്ളുപൊട്ടിയ ആ…

Continue reading
ശബരിമല നെയ് ക്രമക്കേട്: ദേവസ്വം സെക്രട്ടറിയോട് റിപ്പോർട്ട് തേടി മന്ത്രി കെ മുരളീധരൻ
  • July 30, 2026

ശബരിമല നെയ് ക്രമക്കേടിൽ ദേവസ്വം സെക്രട്ടറിയോട് റിപ്പോർട്ട് തേടി മന്ത്രി കെ. മുരളീധരൻ. ശബരിമലയിലേക്ക് മിൽമ ഗുണമേന്മ കുറഞ്ഞ നെയ് വിതരണം ചെയ്തെന്നായിരുന്നു ക്ഷീര വകുപ്പിന്റെ കണ്ടെത്തൽ. ഇതിൽ ദേവസ്വം വകുപ്പിന് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനും അടിയന്തിര നിയമ നടപടി വേണമോ എന്ന്…

Continue reading

You Missed

ഉരുളെടുത്ത ഇരവ്; കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തിന് രണ്ടാണ്ട്

ഉരുളെടുത്ത ഇരവ്; കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തിന് രണ്ടാണ്ട്

‘കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ല; ധാരണാപത്രം ഒപ്പുവെച്ചതല്ലാതെ ഒരു സ്കൂൾ പോലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല’; വ്യക്തമാക്കി കേന്ദ്രം

‘കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ല; ധാരണാപത്രം ഒപ്പുവെച്ചതല്ലാതെ ഒരു സ്കൂൾ പോലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല’; വ്യക്തമാക്കി കേന്ദ്രം

ശബരിമല നെയ് ക്രമക്കേട്: ദേവസ്വം സെക്രട്ടറിയോട് റിപ്പോർട്ട് തേടി മന്ത്രി കെ മുരളീധരൻ

ശബരിമല നെയ് ക്രമക്കേട്: ദേവസ്വം സെക്രട്ടറിയോട് റിപ്പോർട്ട് തേടി മന്ത്രി കെ മുരളീധരൻ

‘സ്ഥലം മാറ്റിക്കളയും കേട്ടോ…അതെല്ലാം തീരുമാനിക്കുന്നത് ഇപ്പോള്‍ ഞങ്ങള്‍’; ഭീഷണിയുമായി എന്‍ജിഒ അസോസിയേഷന്‍ നേതാവ്

‘സ്ഥലം മാറ്റിക്കളയും കേട്ടോ…അതെല്ലാം തീരുമാനിക്കുന്നത് ഇപ്പോള്‍ ഞങ്ങള്‍’; ഭീഷണിയുമായി എന്‍ജിഒ അസോസിയേഷന്‍ നേതാവ്

‘സന്തോഷം, പക്ഷേ പൂര്‍ണ തൃപ്തനല്ല’; കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ നേട്ടത്തിന് പിന്നാലെ ശ്രീശങ്കര്‍

‘സന്തോഷം, പക്ഷേ പൂര്‍ണ തൃപ്തനല്ല’; കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ നേട്ടത്തിന് പിന്നാലെ ശ്രീശങ്കര്‍

ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ

ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ