മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പ്: രേഖകൾ പരിശോധിക്കാൻ ED

കൊച്ചി: ലിയോണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ രേഖകൾ പരിശോധിക്കാൻ ഇ.ഡി. ഫെമ ചട്ടലംഘനം നടന്നോ എന്നതാണ് പരിശോധിക്കുന്നത്. കള്ളപ്പണ ഇടപാടുണ്ടോ എന്ന സംശയവും ഇ.ഡിയ്ക്കുണ്ട്. കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട് വിശദമായി പരിശോധിക്കും.

വിദേശ പണമിടപാട്, കള്ളപ്പണം വെളുപ്പിക്കൽ, സർക്കാർ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളാണ് കായിക വകുപ്പിന്റെ അന്വേഷണറിപ്പോർട്ടിലുള്ളത്. കൂടാതെ കഴിഞ്ഞ സർക്കാരും സ്പോൺസറുo തമ്മിൽ അവിശുദ്ധ ഇടപാട് ഉണ്ടായെന്നും കണ്ടെത്തിയിരുന്നു. കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് വിശദമായി പരിശോധിച്ചശേഷമായിരിക്കും തുടരന്വേഷണം പ്രഖ്യാപിക്കുക. കഴിഞ്ഞദിവസം മുഖ്യമന്ത്രി വി ഡി സതീശൻ വിഷയത്തിന്റെ ഗൗരവത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു.

സംസ്ഥാന സർക്കാരിന് ചില്ലിക്കാശ് നഷടമുണ്ടായില്ലെന്നും,വ്യാജ ഇടപാടിൽ സർക്കാർ ചട്ടവിരുദ്ധമായി ഇടപെട്ടില്ലെന്നുമായിരുന്നു കായിക വകുപ്പ് റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്ന ശേഷമുള്ള മുൻ മന്ത്രി വി.അബ്ദുറഹ്മാന്റെയും സ്പോൺസറുടെയും പ്രതികരണം. സർവ്വതും പച്ചക്കള്ളമെന്ന് രേഖകൾ തെളിയിക്കുന്നു. മെസിയേയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞുള്ള തട്ടിപ്പിലും ചട്ടലംഘനത്തിലും, കഴിഞ്ഞ LDF സർക്കാർ ഇടപെട്ടതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് സ്റ്റേഡിയം കൈമാറാൻ നിർദേശിച്ചതെന്നും കണ്ടെത്തലുണ്ട്.

Related Posts

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി
  • September 28, 2026

കൊച്ചി: മെസ്സിയെ എത്തിക്കാം എന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ സമർപ്പിച്ച മുൻ‌കൂർ ജാമ്യപേക്ഷ തീർപ്പാക്കി. നിലവിൽ ചോദ്യം ചെയ്യൽ മാത്രമാണ് നടക്കുന്നതെന്നും അറസ്റ്റ് ആലോചിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചതോടെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ്…

Continue reading
കറ്റാനം സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു; ക്ലാസുകൾ തത്കാലിക കെട്ടിടത്തിൽ
  • September 28, 2026

ആലപ്പുഴ: ഫിറ്റ്നസ് നഷ്ടപ്പെട്ടതിനെ തുടർന്ന് പഠനം മുടങ്ങിയ ആലപ്പുഴ കറ്റാനം സെന്റ് സ്റ്റീഫൻസ് എൽപി സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു. ഔദ്യോഗിക അംഗീകാരം ലഭിക്കാതെയാണ് ക്ലാസുകൾ തുടങ്ങുന്നത്. തത്കാലിക കെട്ടിടത്തിലാണ് ഒന്നും മൂന്നും ക്ലാസുകൾ നടക്കുക. അംഗീകാരം ഉടൻ…

Continue reading

You Missed

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

കറ്റാനം സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു; ക്ലാസുകൾ തത്കാലിക കെട്ടിടത്തിൽ

കറ്റാനം സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു; ക്ലാസുകൾ തത്കാലിക കെട്ടിടത്തിൽ

അന്‍സിബയുടെ പരാതി: ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള BNS 74 ചേര്‍ത്തിട്ടുണ്ടെന്ന് പാലാരിവട്ടം പൊലീസ്

അന്‍സിബയുടെ പരാതി: ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള BNS 74 ചേര്‍ത്തിട്ടുണ്ടെന്ന് പാലാരിവട്ടം പൊലീസ്

അനധികൃത സ്വത്ത് സമ്പാദന കേസ്; GST ജോയിന്റ് കമ്മീഷണറുടെ വീട്ടിലെ റെയ്ഡിൽ വിശദമായ അന്വേഷത്തിന് വിജിലൻസ്

അനധികൃത സ്വത്ത് സമ്പാദന കേസ്; GST ജോയിന്റ് കമ്മീഷണറുടെ വീട്ടിലെ റെയ്ഡിൽ വിശദമായ അന്വേഷത്തിന് വിജിലൻസ്