‘യുഡിഎഫ് അധികാരത്തിൽ വന്ന് മൂന്നാം നാൾ, മുത്തങ്ങയുടെ മിനി പതിപ്പിന് പൊലീസ് ശ്രമം’; മലയിടംതുരുത്തിൽ കുടുംബങ്ങളെ സന്ദർശിച്ച് എം.വി. ​ഗോവിന്ദൻ

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മലയിടം തുരുത്തിൽ എത്തുകയും കുടുംബങ്ങളെ സന്ദർശിക്കുകയും ചെയ്തു. മിനി പത്തിപ്പിനാണ് പൊലീസ് ശ്രമിച്ചത്. യുഡിഫ് അധികാരത്തിൽ വന്ന് മൂന്നാം നാളാണിത് സംഭവിച്ചത്. എന്തൊക്കെ സംഭവിച്ചാലും ഇടതുപക്ഷം ഈ കുടുംബങ്ങൾക്കൊപ്പം നിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് അധികാരത്തിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ പാവപ്പെട്ട ജനങ്ങൾക്ക് നേരെ പൊലീസിന്റെ കടന്നാക്രമണം ഉണ്ടായെന്നും സാമ്പത്തിക ശേഷിയുള്ള വിഭാഗത്തിന് വേണ്ടി കോടതി വിധിയുടെ മറവിൽ പൊലീസ് ആക്രമണം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.

എൽഡിഎഫിന്റെ 10 വർഷത്തെ ഭരണത്തിൽ വീടില്ലാത്തവർക്ക് വീടും പട്ടയം ഇല്ലാത്തവർക്ക് പട്ടയവും നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. മലയിടം തുരുത്തിൽ മുത്തങ്ങയുടെ മിനി പതിപ്പിന് പൊലീസ് ശ്രമിച്ചുവെന്നും മലയിടം തുരുത്തിൽ നിന്ന് ആരെയും ഇറക്കി വിടാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രത്തൻ യു ഖേൽക്കറുടെ നിയമനത്തിൽ എം വി ജയരാജന്റെ പരാമർശത്തോട് എം വി ഗോവിന്ദൻ പ്രതികരിച്ചില്ല. ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി മറുപടി നൽകി.

Related Posts

റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് പി.എസ്.സി
  • May 25, 2026

പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ പി.എസ്.സി അംഗീകരിച്ചു. മെയ് 25 നും ഓഗസ്റ്റ് 31ന് ഇടയില്‍ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് നവംബര്‍ 30വരെ നീട്ടിയത്. 289 റാങ്ക് ലിസ്റ്റുകൾക്കാണ് ഗുണം ലഭിക്കുന്നത്. 30845 ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം. നിയമസഭാ തിരഞ്ഞെടുപ്പുമായി…

Continue reading
’10 മിനിറ്റ് കൊണ്ട് പരിഹരിക്കുമെന്ന് പറഞ്ഞ് സതീശന്‍ മുനമ്പം നിവാസികളെ വഞ്ചിച്ചു,10-ാം നാള്‍ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞുവീണ് തകർന്നു’; കെ. സുരേന്ദ്രന്‍
  • May 25, 2026

സത്യപ്രതിജ്ഞചെയ്തു 10 ദിവസം ആകുമ്പോൾ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞു വീണു തകർന്നിരിക്കുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞതൊക്കെ ചങ്ക് തൊടാതെ വിഴുങ്ങാൻ പോകുന്നു. അതിന് ഉദാഹരണം ആണ് മുനമ്പം വിഷയം. വഖഫിന്റെ കരാള ഹസ്തങ്ങളിൽ കുടുങ്ങിപ്പോയവരുടെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് പി.എസ്.സി

റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് പി.എസ്.സി

’10 മിനിറ്റ് കൊണ്ട് പരിഹരിക്കുമെന്ന് പറഞ്ഞ് സതീശന്‍ മുനമ്പം നിവാസികളെ വഞ്ചിച്ചു,10-ാം നാള്‍ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞുവീണ് തകർന്നു’; കെ. സുരേന്ദ്രന്‍

’10 മിനിറ്റ് കൊണ്ട് പരിഹരിക്കുമെന്ന് പറഞ്ഞ് സതീശന്‍ മുനമ്പം നിവാസികളെ വഞ്ചിച്ചു,10-ാം നാള്‍ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞുവീണ് തകർന്നു’; കെ. സുരേന്ദ്രന്‍

പൂച്ചകളുടെ കരുതല്‍; കോഴിക്കോട് മൂര്‍ഖന്‍റെ കടിയില്‍ നിന്നും വീട്ടുകാരെ രക്ഷിച്ച് വളർത്തു പൂച്ചകൾ

പൂച്ചകളുടെ കരുതല്‍; കോഴിക്കോട് മൂര്‍ഖന്‍റെ കടിയില്‍ നിന്നും വീട്ടുകാരെ രക്ഷിച്ച് വളർത്തു പൂച്ചകൾ

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ‘NTA പാഠം പഠിച്ചില്ല എന്നത് ഏറെ ദുഃഖകരം’; സുപ്രീംകോടതി

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ‘NTA പാഠം പഠിച്ചില്ല എന്നത് ഏറെ ദുഃഖകരം’; സുപ്രീംകോടതി

‘കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ചികിത്സാ പിഴവുകൾ, പരാതിക്കാർ ആവശ്യപ്പെട്ടാൽ വീണ്ടും പുനഃപരിശോധന നടത്തും; ഹർഷീനയ്‌ക്ക് നീതി ലഭ്യമാക്കും, ഉറപ്പ്’; ആരോഗ്യമന്ത്രി കെ മുരളീധരൻ

‘കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ചികിത്സാ പിഴവുകൾ, പരാതിക്കാർ ആവശ്യപ്പെട്ടാൽ വീണ്ടും പുനഃപരിശോധന നടത്തും; ഹർഷീനയ്‌ക്ക് നീതി ലഭ്യമാക്കും, ഉറപ്പ്’; ആരോഗ്യമന്ത്രി കെ മുരളീധരൻ

മരവിപ്പിച്ച ആസ്തികൾ വിട്ടു നൽകണമെന്ന് ഇറാൻ: കരാറിലെത്താൻ ധൃതിയില്ലെന്ന് ട്രംപ്

മരവിപ്പിച്ച ആസ്തികൾ വിട്ടു നൽകണമെന്ന് ഇറാൻ: കരാറിലെത്താൻ ധൃതിയില്ലെന്ന് ട്രംപ്