‘നന്ദി കാണിച്ചില്ലെങ്കിലും നന്ദി കേട് ആവരുത് സണ്ണി’; സണ്ണി ജോസഫിന്റെ ഫ്ലെക്സിൽ സുധാകരൻ അനുകൂല പോസ്റ്റർ

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രചാരണ ഫ്ലെക്സിൽ സുധാകരൻ അനുകൂല പോസ്റ്റർ. നന്ദി കാണിച്ചില്ലെങ്കിലും നന്ദി കേട് കാണിക്കരുതെന്ന് പോസ്റ്ററിൽ. പേരാവൂരിലാണ് വ്യാപകമായി പോസ്റ്റർ പതിച്ചത്. സണ്ണി ജോസഫിന്റെ ബോര്‍ഡിന് മുകളില്‍ പോസ്റ്ററൊട്ടിച്ചാണ് താക്കീത്. കെ എസ് ബ്രിഗേഡിന്റെ പേരിലാണ് താക്കീത്.

‘നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുത് സണ്ണീ… തിരിച്ചടി നേരിടേണ്ടിവരും… ശ്രീ കെ സുധാകരന് അഭിവാദ്യങ്ങള്‍’ എന്നാണ് പോസ്റ്ററില്‍ പറയുന്നത്. പേരാവൂര്‍ മണ്ഡലത്തിലെ അയ്യന്‍കുന്നിലാണ് പോസ്റ്റര്‍ പതിച്ചത്. ഇന്നലെ രാത്രി കണ്ണൂര്‍ ഡിസിസി പരിസരത്തേക്ക് കെ സുധാകരന്‍ അനുകൂലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു.

അതേസമയം കോൺഗ്രസിൽ സമവായം, കെ സുധാകരനും, അടൂർ പ്രകാശിനും സിറ്റ് നൽകുന്നത് പരിഗണനയിൽ. കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും.തത്കാലം വാർത്ത സമ്മേളനം നടത്തരുതെന്ന ഹൈക്കമാൻറിൻറെ അഭ്യർത്ഥന സുധാകരൻ അംഗീകരിച്ചു.

കെ സുധാകരനും അടൂർ പ്രകാശിനും കേരള ഹൗസിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടു എന്നാണ് വിവരം. സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്കാണ് അപേക്ഷ നൽകിയത്. സുധാകരനും അടൂർ പ്രകാശും നാമനിർദേശ പത്രിക നൽകാൻ ഒരുക്കം തുടങ്ങി.

എംപിമാര്‍ മത്സരിക്കേണ്ടെന്നായിരുന്നു ഹൈക്കമാന്‍ഡിന്‍റെ ആദ്യ തീരുമാനം. കോന്നിയും കണ്ണൂരും ഒഴിച്ചിട്ടുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്‍റെ ആദ്യ പട്ടിക ഇന്നലെ പുറത്തിറങ്ങിയത്. തർക്കം കടുത്തതോടെ തിരഞ്ഞെടുപ്പ് സമിതി യോഗം വൈകുന്നേരത്തേയ്ക്ക് നീട്ടി.

കണ്ണൂരും കോന്നിയും ഒഴിച്ചിട്ട് രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് ഇറക്കിയേക്കും എന്നാണ് വിവരം. അതേസമയം, ബാക്കിയുള്ള നാൽപത് സീറ്റിലും ഇന്ന് സ്ഥാനാർത്ഥി പ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എംപിമാർ മത്സരിക്കണോ എന്നത് ഹൈക്കമാൻഡ് തീരുമാനിച്ച് അറിയിക്കും. ഒരു പ്രശ്നവും ഇല്ലാതെ സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കുമെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.

Related Posts

ഇ .പി ജയരാജൻ നൽകിയ മാനനഷ്ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ്
  • March 18, 2026

ശോഭാ സുരേന്ദ്രന് എതിരായി ഇ .പി ജയരാജൻ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മാനനഷ്ടക്കേസിൽ പ്രതിയായ ശോഭാ സുരേന്ദ്രൻ ഹാജരാകണമെന്ന് ഉത്തരവ് ചെയ്‌ത്‌ സമ്മൻസ് അയച്ചു. ശോഭാ സുരേന്ദന് എതിരായി 2024-ൽ ഫയൽ ചെയ്ത മാനനഷ്ടക്കേസ് അനന്തമായി നീണ്ടു…

Continue reading
മുസ്ലിം ലീഗിൽ അതൃപ്തി തുടരുന്നു; വിയോജിപ്പ് പരസ്യമാക്കി അബ്ദുറഹ്മാൻ രണ്ടത്താണിയും നൂർബിനാ റഷീദും
  • March 18, 2026

സ്ഥാനാർഥി പട്ടികയെചൊല്ലി മുസ്ലിം ലീഗിൽ അതൃപ്തി തുടരുന്നു. അബ്ദുറഹ്മാൻ രണ്ടത്താണിയും വനിതാ ലീഗ് നേതാവ് നൂർബിനാ റഷീദുമാണ് വിയോജിപ്പ് പരസ്യമാക്കിയത്. ആരും പാർട്ടി വിടില്ലെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. മികച്ച പട്ടികയെന്ന് മുസ്ലിം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആരുനേടി ഇന്നത്തെ കോടി? ധനലക്ഷ്മി ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

ആരുനേടി ഇന്നത്തെ കോടി? ധനലക്ഷ്മി ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

ഇ .പി ജയരാജൻ നൽകിയ മാനനഷ്ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ്

ഇ .പി ജയരാജൻ നൽകിയ മാനനഷ്ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ്

മുസ്ലിം ലീഗിൽ അതൃപ്തി തുടരുന്നു; വിയോജിപ്പ് പരസ്യമാക്കി അബ്ദുറഹ്മാൻ രണ്ടത്താണിയും നൂർബിനാ റഷീദും

മുസ്ലിം ലീഗിൽ അതൃപ്തി തുടരുന്നു; വിയോജിപ്പ് പരസ്യമാക്കി അബ്ദുറഹ്മാൻ രണ്ടത്താണിയും നൂർബിനാ റഷീദും

സന്ദീപ് വാര്യർ തൃക്കരിപ്പൂരിൽ, ഉദുമയിൽ ബി പി പ്രദീപ് കുമാർ; പിന്തുണച്ചത് ഷാഫി പറമ്പിൽ: കാസർഗോഡ് DCCയിൽ പൊട്ടിത്തെറി

സന്ദീപ് വാര്യർ തൃക്കരിപ്പൂരിൽ, ഉദുമയിൽ ബി പി പ്രദീപ് കുമാർ; പിന്തുണച്ചത് ഷാഫി പറമ്പിൽ: കാസർഗോഡ് DCCയിൽ പൊട്ടിത്തെറി

നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം, ഭരണം കിട്ടും എന്നതിനാൽ അർഹതയുള്ള കൂടുതൽ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികമാണ്; ഷാഫി പറമ്പിൽ

നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം, ഭരണം കിട്ടും എന്നതിനാൽ അർഹതയുള്ള കൂടുതൽ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികമാണ്; ഷാഫി പറമ്പിൽ

കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും, വഴങ്ങി കോൺഗ്രസ് നേതൃത്വം; അടൂർ പ്രകാശിനും ഇളവ്

കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും, വഴങ്ങി കോൺഗ്രസ് നേതൃത്വം; അടൂർ പ്രകാശിനും ഇളവ്