കെ സുധാകരന്‍ കണ്ണൂരില്‍ തിരികെയെത്തി; ടി ഒ മോഹനന്‍ ഇന്ന് സുധാകരനെ വീട്ടിലെത്തി കണ്ടേക്കും

ഡല്‍ഹിയില്‍ നിന്ന് കെ സുധാകരന്‍ പുലര്‍ച്ചെയോടെ കണ്ണൂരില്‍ മടങ്ങിയെത്തി. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടി ഒ മോഹനന്‍ ഇന്ന് സുധാകരനെ വീട്ടിലെത്തി കണ്ടേക്കും. സുധാകരന്റെ ആശിര്‍വാദത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാന്‍ ആണ് മോഹനന്റെ തീരുമാനം.

സ്ഥാനാര്‍ഥി മോഹവുമായി ഡല്‍ഹിയിലേക്ക് പോയ കെ സുധാകരന്‍ കണ്ണൂരില്‍ ഇന്ന് പുലര്‍ച്ചെ തിരിച്ചെത്തുകയായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ കെ സുധാകരന് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത് വന്ന ശേഷം സുധാകരന്‍ എന്തുപറയും എന്നുള്ളതാണ് രാഷ്ട്രീയ ആകാംക്ഷ. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് മുന്നോട്ടുപോകും എന്നാണ് ഇന്നലെ ഡല്‍ഹിയില്‍ സുധാകരന്‍ പറഞ്ഞത്.

അവസാന നിമിഷം വരെ സീറ്റിനായി വാശിപിടിച്ച് നോക്കിയെങ്കിലും ഒടുവില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന ഹൈക്കമാന്‍ഡിന്റെ കടുകിട മാറാത്ത നിലപാടില്‍ സുധാകരന് വഴങ്ങേണ്ടി വരികയായിരുന്നു. താന്‍ പാര്‍ട്ടിക്ക് വിധേയനാണെന്നായിരുന്നു ഡല്‍ഹിയില്‍ സുധാകരന്റെ പ്രതികരണം. പാര്‍ട്ടി മാറാനില്ലെന്നും താന്‍ എത്രയോ ചെറുതാണ് തന്റെ പ്രസ്ഥാനം അതിലും എത്രയോ വലുതാണ് എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. ഹൈക്കമാന്‍ഡ് നിലപാട് മാറാതിരുന്നതോടെ അടൂര്‍ പ്രകാശിനും സീറ്റ് നിഷേധിക്കപ്പെട്ടു.

Related Posts

മണ്ഡലമാറ്റവിവാദത്തില്‍ മനസുതുറന്ന് വി അബ്ദുറഹിമാന്‍; ‘താനൂരില്‍ പ്രചരണത്തിനിറങ്ങിയില്ല എന്നത് സത്യമല്ല’
  • March 20, 2026

മണ്ഡലമാറ്റവിവാദത്തില്‍ ഇതാദ്യമായി മനസ് തുറന്ന് വി അബ്ദുറഹ്മാന്‍. ആദ്യം തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച താനൂരില്‍ താന്‍ പ്രചരണത്തിന് ഇറങ്ങിയില്ലെന്ന വാര്‍ത്ത വ്യാജമെന്ന് വി അബ്ദുറഹ്മാന്‍ ട്വന്റിഫോറിനോട് പറഞ്ഞു. സ്വന്തം നാട്ടില്‍ വികസനം കൊണ്ടുവരാന്‍ വേണ്ടിയാണ് തിരൂരിലേക്ക് മാറാന്‍ തീരുമാനിച്ചത്. പാര്‍ട്ടി അനുമതിയോടെ…

Continue reading
എന്താകും എല്‍ദോസിന്റെ തുടര്‍നീക്കം? ഡിസിസി പ്രസിഡന്റ് സ്ഥാനം ചോദിച്ചതായി സൂചന
  • March 20, 2026

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടമില്ലാത്തതില്‍ കടുത്ത നിരാശ പ്രകടിപ്പിച്ച എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കുമോ എന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. എല്‍ദോസ് മത്സരിക്കുമോ എന്നതില്‍ ഇന്ന് രാവിലെയോടെ തീരുമാനമാകും. എല്‍ദോസ് തന്റെ സഹപ്രവര്‍ത്തകരോടും അനുയായികളോടും സജീവ ചര്‍ച്ചകള്‍ നടത്തി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മണ്ഡലമാറ്റവിവാദത്തില്‍ മനസുതുറന്ന് വി അബ്ദുറഹിമാന്‍; ‘താനൂരില്‍ പ്രചരണത്തിനിറങ്ങിയില്ല എന്നത് സത്യമല്ല’

മണ്ഡലമാറ്റവിവാദത്തില്‍ മനസുതുറന്ന് വി അബ്ദുറഹിമാന്‍; ‘താനൂരില്‍ പ്രചരണത്തിനിറങ്ങിയില്ല എന്നത് സത്യമല്ല’

അമേരിക്കയുടെ എഫ്-35 വിമാനം ആക്രമിച്ച് ഇറാന്‍; അമേരിക്കന്‍ പോര്‍വിമാനം വീഴ്ത്തിയതായി ഇറാന്‍ സൈന്യം അവകാശപ്പെടുന്നത് ഇതാദ്യമായി

അമേരിക്കയുടെ എഫ്-35 വിമാനം ആക്രമിച്ച് ഇറാന്‍; അമേരിക്കന്‍ പോര്‍വിമാനം വീഴ്ത്തിയതായി ഇറാന്‍ സൈന്യം അവകാശപ്പെടുന്നത് ഇതാദ്യമായി

സൗദിക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ തകര്‍ത്തു; പ്രതിരോധ സേന

സൗദിക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ തകര്‍ത്തു; പ്രതിരോധ സേന

‘ഞാന്‍ ജീവനോടെയുണ്ട്, ഇറാന്‍ യുദ്ധം വിചാരിക്കുന്നതിലും വേഗം അവസാനിക്കും’; ഒരു ഇടവേളയ്ക്ക് ശേഷം പ്രതികരണവുമായി നെതന്യാഹു