ഹരിപ്പാട് രണ്ടര വയസുകാരന്റെ മരണം: നവജാതശിശുവിനെ വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് മാതാവ്; മകന്റെ മരണവിവരമറിയിച്ചിട്ടും ഭാവവ്യത്യാസമില്ല


ആലപ്പുഴ: ഹരിപ്പാട് പോഷകകുറവിനെ തുടര്‍ന്ന് രണ്ടര വയസുകാരന്‍ മരിച്ച സംഭവത്തിലെ തുടര്‍നടപടികളില്‍ പ്രതിസന്ധി. ദമ്പതികളുടെ നവജാത ശിശുവിനെ ശിശുക്ഷേമസമിതിക്ക് വിട്ടുനല്‍കില്ലെന്ന് മാതാവ് താര നിലപാടെടുത്തതോടെയാണ് പ്രതിസന്ധി. രണ്ട് വയസുകാരന്‍ മരിച്ച വിവരം അറിയിച്ചിട്ടും അമ്മക്ക് ഭാവവ്യത്യാസമില്ല. (haripad child death mother refuses to give her baby to cwc)

രാജേഷ് – താര ദമ്പതികളുടെ രണ്ട് കുട്ടകള്‍ മരണപ്പെടുകയും മറ്റു കുട്ടികളെ പരിചരിക്കുന്നില്ലെന്ന കണ്ടെത്തലുണ്ടാവുകയും ചെയ്തതോടെയാണ് നവജാത ശിശുവിനെ ഏറ്റെടുക്കാന്‍ ജില്ലാ ശിശുക്ഷേമ സമിതി തീരുമാനിച്ചത്. എന്നാല്‍, ഇതിന് മാതാവിന്റെ സമ്മതം വേണം. ഇന്നലെ അമ്മ താരയുമായി സിഡബ്ല്യുസി അധികൃതര്‍ സംസാരിച്ചെങ്കിലും വിസമ്മതം അറിയിച്ചു. കുട്ടിയെ വിട്ടുതരില്ലെന്നും വീട്ടിലേക്ക് മടങ്ങണമെന്നുമാണ് താരയുടെ ആവശ്യം. ഇതില്‍ സിഡബ്ല്യൂസി എതിര്‍പ്പറിയിച്ചു.

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ സോഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടി്‌നറെ അടിസ്ഥാനത്തില്‍ കുട്ടിയുടെ ഏറ്റെടുക്കലിനായി ഇന്ററിം ഓര്‍ഡര്‍ പുറപ്പെടുവിക്കാനുള്ള സാധ്യത തേടുകയാണ് സിഡബ്ല്യൂസി. രണ്ട് വയസുകാരന്റെ മരണം ഇന്നലയൊണ് അമ്മ താരയെ അറിയിച്ചത്. സ്വന്തം കുഞ്ഞ് മരിച്ചതറിഞ്ഞിട്ടും അമ്മയ്ക്ക് ഭാവവ്യത്യാസങ്ങളുണ്ടായിരുന്നില്ല. താരക്ക് ഉടന്‍ കൌണ്‍സിലിംഗ് നല്‍കുമെന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

Related Posts

വിസ്റ്റാഡോം കോച്ചിൽ അവകാശപ്പോര്; ‘ഞാൻ ചെയ്ത കാര്യമാണ് പറഞ്ഞത്, കൊടിക്കുന്നിൽ അറിഞ്ഞിട്ടാണോ പിഎയുടെ പരാമർശം’; എൻ കെ പ്രേമചന്ദ്രൻ
  • October 21, 2026

കൊല്ലം: സംസ്ഥാനത്ത് മധുര ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം ലക്ഷ്വറി കോച്ച് അനുവദിച്ചതിൽ അവകാശവാദവുമായി യുഡിഎഫ് എംപിമാർ. ആദ്യമായി രാജ്യത്ത് വിസ്റ്റാഡം ട്രെയിൻ അനുവദിച്ച സമയത്ത് തന്നെ താൻ ആവശ്യം ഉന്നയിച്ചിരുന്നുവെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. തന്റെ നിരന്തര ഇടപെടലിലാണ് വിസ്റ്റാഡോം…

Continue reading
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ മുന്നറിയിപ്പ്
  • October 21, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 10 ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ…

Continue reading

You Missed

വിസ്റ്റാഡോം കോച്ചിൽ അവകാശപ്പോര്; ‘ഞാൻ ചെയ്ത കാര്യമാണ് പറഞ്ഞത്, കൊടിക്കുന്നിൽ അറിഞ്ഞിട്ടാണോ പിഎയുടെ പരാമർശം’; എൻ കെ പ്രേമചന്ദ്രൻ

വിസ്റ്റാഡോം കോച്ചിൽ അവകാശപ്പോര്; ‘ഞാൻ ചെയ്ത കാര്യമാണ് പറഞ്ഞത്, കൊടിക്കുന്നിൽ അറിഞ്ഞിട്ടാണോ പിഎയുടെ പരാമർശം’; എൻ കെ പ്രേമചന്ദ്രൻ

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ മുന്നറിയിപ്പ്

ആലപ്പുഴയിൽ വീണ്ടും സ്മാരക തർക്കം: സമരഭൂമിയിൽ CPIയുടെ പുതിയ രക്തസാക്ഷി മണ്ഡപം, പുഷ്പാർച്ചന ആവശ്യം നിരസിച്ച് CPIM

ആലപ്പുഴയിൽ വീണ്ടും സ്മാരക തർക്കം: സമരഭൂമിയിൽ CPIയുടെ പുതിയ രക്തസാക്ഷി മണ്ഡപം, പുഷ്പാർച്ചന ആവശ്യം നിരസിച്ച് CPIM

തൃശൂർ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

തൃശൂർ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

ഹരിപ്പാട് രണ്ടര വയസുകാരന്റെ മരണം: നവജാതശിശുവിനെ വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് മാതാവ്; മകന്റെ മരണവിവരമറിയിച്ചിട്ടും ഭാവവ്യത്യാസമില്ല

ഹരിപ്പാട് രണ്ടര വയസുകാരന്റെ മരണം: നവജാതശിശുവിനെ വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് മാതാവ്; മകന്റെ മരണവിവരമറിയിച്ചിട്ടും ഭാവവ്യത്യാസമില്ല

സ്വര്‍ണം സ്റ്റെഡി; ഇന്നത്തെ വിലയറിയാം

സ്വര്‍ണം സ്റ്റെഡി; ഇന്നത്തെ വിലയറിയാം