‘ജി സുധാകരന്റെ മാറ്റം പെട്ടെന്നെടുത്ത തീരുമാനമല്ല; അമ്പലപ്പുഴയിൽ എൽഡിഎഫിനെ തോൽപ്പിക്കും എന്നത് വ്യാമോഹം മാത്രമാണ്’, മുഖ്യമന്ത്രി

ജി സുധാകരൻ പഴയ ആളല്ല പുതിയ ആളാണെന്ന് തെളിയിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പണ്ട് എതിർക്കേണ്ടി വന്ന കോൺഗ്രസിന്റെ കൂടെയാണ് അദ്ദേഹം. കോൺഗ്രസിനെ തൃപ്തിപ്പെടുത്തുകയാണ് ജി സുധാകരൻ. അദ്ദേഹം ഇനിയും ജീർണതയിലേക്ക് പോകും
ആലപ്പുഴയിൽ പാർട്ടിയ്ക്ക് വലിയ കരുത്താനുള്ളത് ഒരാളെ ചാരിയല്ല, പാർട്ടിക്കൊപ്പമാണ് ആലപ്പുഴയിലെ പാർട്ടി സഖാക്കൾ. പാർട്ടി സഖാക്കളേക്കാൾ ആവേശമാണ് ആലപ്പുഴയിലെ ജനങ്ങൾക്ക്. അതുകൊണ്ടുതന്നെ അവസര വാദികളുടെ നിലപാട് പാർട്ടിയെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസ് അദ്ദേഹത്തെ സ്വീകരിച്ചതിലുള്ള ദയനീയത മറ്റൊരു ഭാഗമാണ്. ജി സുധാകരൻ കോൺഗ്രസിന്റെ ഭാഗമാകാനുള്ള തീരുമാനം ഒരു സുപ്രഭാതത്തിലായിരിക്കില്ലലോ നടന്നിട്ടുണ്ടാവുക. കോൺഗ്രസിന്റെ നേതാക്കളും അദ്ദേഹവുമായി നേരത്തെ തന്നെ ആലോചനകൾ നടന്നിട്ടുണ്ട്. ഈ ആലോചനയിൽ 15,000 സിപിഐഎം വോട്ട് കിട്ടുമെന്ന് ജി സുധാകരൻ കോൺഗ്രസ് നേതാക്കളെ ധരിപ്പിച്ചു കാണും. അവർക്ക് അത് ഇഷ്ടപ്പെടും കാണും. ബിജെപിയുടെയും കോൺഗ്രസിന്റെയും വോട്ടുകൾ നേടി ജയിക്കാൻ കഴിയുമെന്നാണ് ജി സുധാകരന്റെ കണക്കുകൂട്ടൽ.

അമ്പലപ്പുഴ ദീർഘകാലമായി എൽഡിഎഫ് വിജയിച്ചുവരുന്ന മണ്ഡലമാണ്. എൽഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപിയുടെ കൂടി സഹായം തേടുന്നു. ജി സുധാകരന്റേത് എന്തൊരു ഗതിക്കേടാണിത്? ഞങ്ങളെ തകർക്കാം എന്നത് വ്യാമോഹം മാത്രമാണ്. ഇത്തവണയും എൽഡിഎഫിനൊപ്പം അമ്പലപ്പുഴ നിൽക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. എച്ച് സലാം തന്നെ ജയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.

Related Posts

ഇടത് സര്‍ക്കാര്‍ നിരന്തരം പരിശോധന നടത്തി നടത്തി ഞങ്ങളുടെ കമ്പനിക്ക് ക്ലീന്‍ ഇമേജ് ഉണ്ടാക്കിത്തന്നു: സാബു എം ജേക്കബ്
  • April 1, 2026

സാബു എം ജേക്കബ് എന്‍ഡിഎ മുന്നണിയുടെ ഭാഗമായത് കിറ്റക്‌സിനെതിരായ ഇ ഡി നടപടി ഒഴിവാക്കാനെന്ന പ്രചരണത്തിന് മറുപടിയുമായി സാബു എം ജേക്കബ്. നിയമം അക്ഷരം പ്രതി പാലിക്കുന്ന ബിസിനസാണ് താന്‍ നടത്തുന്നതെന്നും ബാലന്‍സ് തുക ഒക്കെ വ്യക്തമാക്കാന്‍ ഇഡി ഒരൊറ്റ നോട്ടീസ്…

Continue reading
‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം ജേക്കബ്
  • April 1, 2026

മുഖ്യമന്ത്രി പിണറായി വിജയൻ ആഡംബര ജീവിതം നയിക്കുന്ന ആളാണെന്ന് ട്വന്റി-ട്വന്റി അധ്യക്ഷൻ സാബു എം ജേക്കബ്. വിദേശത്ത് പോകുമ്പോൾ ലക്ഷങ്ങൾ മുടക്കിയുള്ള ഭക്ഷണമാണ് അദ്ദേഹം കഴിക്കുന്നത്. ഒരു രാത്രി മാത്രം താമസിക്കാനായി 3-4 ലക്ഷം രൂപ വില വരുന്ന മുറികളാണ് അദ്ദേഹം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി

ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി

ഇടത് സര്‍ക്കാര്‍ നിരന്തരം പരിശോധന നടത്തി നടത്തി ഞങ്ങളുടെ കമ്പനിക്ക് ക്ലീന്‍ ഇമേജ് ഉണ്ടാക്കിത്തന്നു: സാബു എം ജേക്കബ്

ഇടത് സര്‍ക്കാര്‍ നിരന്തരം പരിശോധന നടത്തി നടത്തി ഞങ്ങളുടെ കമ്പനിക്ക് ക്ലീന്‍ ഇമേജ് ഉണ്ടാക്കിത്തന്നു: സാബു എം ജേക്കബ്

‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം ജേക്കബ്

‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം ജേക്കബ്

രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം

രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം

‘ജി സുധാകരന്റെ മാറ്റം പെട്ടെന്നെടുത്ത തീരുമാനമല്ല; അമ്പലപ്പുഴയിൽ എൽഡിഎഫിനെ തോൽപ്പിക്കും എന്നത് വ്യാമോഹം മാത്രമാണ്’, മുഖ്യമന്ത്രി

‘ജി സുധാകരന്റെ മാറ്റം പെട്ടെന്നെടുത്ത തീരുമാനമല്ല; അമ്പലപ്പുഴയിൽ എൽഡിഎഫിനെ തോൽപ്പിക്കും എന്നത് വ്യാമോഹം മാത്രമാണ്’, മുഖ്യമന്ത്രി

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു