പാമ്പ് കടിയേറ്റ് എട്ട് വയസുകാരന്‍ മരിച്ച സംഭവം; ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി ഡിഎംഒ

ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് എട്ട് വയസുകാരന്‍ മരിച്ച സംഭവത്തില്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി ഡിഎംഒ.
ആശുപത്രിയില്‍ നിന്ന് വേണ്ടത്ര ചികിത്സ ലഭ്യമായില്ലെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ട് തേടിയത്.

ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ് – അനു ദമ്പതികളുടെ മകന്‍ ദിക്ഷലിനാണ് ജീവന്‍ നഷ്ടമായത്. സംഭവത്തിന് ശേഷം നാട്ടുകാര്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ഇതിനിടെയാണ് കുട്ടിയെ ആദ്യം എത്തിച്ച ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ നിന്ന് വേണ്ടത്ര ചികിത്സ ലഭ്യമായില്ലെന്ന് കുടുംബം പരാതി ഉന്നയിച്ചത്.

പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു സംഭവം. അടച്ചുറപ്പില്ലാത്തെ വീടിനുള്ളില്‍ മുത്തശ്ശിയോടൊപ്പമാണ് കുട്ടി ഉറങ്ങാന്‍ കിടന്നത്. ഇതിനിടെയാണ് ഉറക്കത്തില്‍ നിന്ന് കുട്ടി ഞെട്ടി എണീറ്റ് തന്റെ കാലില്‍ എന്തോ കടിച്ചെന്ന് വീട്ടുകാരോട് പറഞ്ഞത്. ഉടന്‍ തന്നെ കുട്ടിയെ വീട്ടുകാര്‍ സമീപത്തെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശവും നല്‍കി. ഇവിടെ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.

കുട്ടിയുടെ കാലില്‍ പാമ്പിന്റെ കടിയേറ്റതായി ഇന്‍ക്വസ്റ്റ് നടപടികളില്‍ കണ്ടെത്തി. മരിച്ച ദിക്ഷല്‍ ചിറയിന്‍കീഴിലെ സ്വകാര്യ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ആയിരുന്നു. ദിക്ഷലിനെ കൂടാതെ ദിലീപ്- ദമ്പതികള്‍ക്ക് മറ്റൊരു മകന്‍ കൂടിയുണ്ട്.

Related Posts

158 അറ്റൻഡ‍ർമാർ വേണ്ടയിടത്ത് 127 പേർ; പാചകത്തൊഴിലാളികളും ഇവർ തന്നെ, പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നത്; ഹൈക്കോടതി
  • July 24, 2026

തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നതെന്ന് ഹൈക്കോടതി.സുരക്ഷാ ജീവനക്കാരുടെ അഭാവമുണ്ടെന്നും അടിസ്ഥാന സൗകര്യ വികസനം അനിവാര്യമെന്നും കോടതി ചൂണ്ടികാണിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവരാണ് നേരിട്ട് സന്ദർശനം നടത്തിയത്. 158 അറ്റൻഡ‍ർമാർ വേണ്ടയിടത്ത് 127 പേർ മാത്രമാണുള്ളതെന്നും കോടതി…

Continue reading
റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥരുടെ കാർ തകർത്ത സംഭവം; ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകി ഇ ഡി
  • July 24, 2026

പ്രതിപക്ഷനേതാവിന്റെ വീട്ടിൽ റെയ്‌ഡിനായി എത്തിയ ഇ. ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ സിപിഐഎം പ്രവർത്തകർ തകർത്ത സംഭവത്തിൽ കാർ ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകി ഇ.ഡി. മുഴുവൻ തുകയും ഡ്രൈവർക്ക് കൈമാറി. ശ്രീകാര്യം സ്വദേശി ആർ. ശ്യാംരാജിൻ്റെ കാറാണ് മേയ് 27-ന് നടന്ന…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

158 അറ്റൻഡ‍ർമാർ വേണ്ടയിടത്ത് 127 പേർ; പാചകത്തൊഴിലാളികളും ഇവർ തന്നെ, പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നത്; ഹൈക്കോടതി

158 അറ്റൻഡ‍ർമാർ വേണ്ടയിടത്ത് 127 പേർ; പാചകത്തൊഴിലാളികളും ഇവർ തന്നെ, പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നത്; ഹൈക്കോടതി

റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥരുടെ കാർ തകർത്ത സംഭവം; ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകി ഇ ഡി

റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥരുടെ കാർ തകർത്ത സംഭവം; ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകി ഇ ഡി

‘പാർട്ടി സെക്രട്ടറി മാറുക എന്നത് നിങ്ങളുടെ സ്വപ്നം; പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യം, ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; എം വി ​ഗോവിന്ദൻ

‘പാർട്ടി സെക്രട്ടറി മാറുക എന്നത് നിങ്ങളുടെ സ്വപ്നം; പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യം, ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; എം വി ​ഗോവിന്ദൻ

സൻസദ് ചലോ മാർച്ച്; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹർജി തള്ളി

സൻസദ് ചലോ മാർച്ച്; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹർജി തള്ളി

പി.കെ ശ്രീമതിക്ക് എതിരായ വ്യാജ വാർത്തയിൽ മുഖ്യമന്ത്രി ഇടപെടുന്നു; കർശന നടപടി സ്വീകരിക്കാൻ നിർദേശം

പി.കെ ശ്രീമതിക്ക് എതിരായ വ്യാജ വാർത്തയിൽ മുഖ്യമന്ത്രി ഇടപെടുന്നു; കർശന നടപടി സ്വീകരിക്കാൻ നിർദേശം

സിജെപിയുടെ ആവശ്യങ്ങൾ കേട്ടു; നാളെ മൂന്നാം ഘട്ട ചർച്ച നടത്തും, ജെ പി നഡ്ഡ

സിജെപിയുടെ ആവശ്യങ്ങൾ കേട്ടു; നാളെ മൂന്നാം ഘട്ട ചർച്ച നടത്തും, ജെ പി നഡ്ഡ