ആലപ്പുഴയിൽ വീണ്ടും സ്മാരക തർക്കം: സമരഭൂമിയിൽ CPIയുടെ പുതിയ രക്തസാക്ഷി മണ്ഡപം, പുഷ്പാർച്ചന ആവശ്യം നിരസിച്ച് CPIM


ആലപ്പുഴയിൽ വീണ്ടും സിപിഐഎം-സിപിഐ സ്മാരക തർക്കം. സമരഭൂമിയിലെ പുതിയ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന വേണമെന്ന സിപിഐയുടെ ആവശ്യം സിപിഐഎം നിരസിച്ചതോടെയാണ് പുതിയ തർക്കം. ഇതോടെ പുന്നപ്ര – വയലാർ വരാചരണത്തിൽ നിന്ന് സിപിഐ വിട്ടു നിൽക്കും. സിപിഐയുടെ പുതിയ രക്തസാക്ഷി മണ്ഡപത്തോടെ പുന്നപ്ര-വയലാറിൽ രണ്ട് രക്തസാക്ഷി മണ്ഡപങ്ങളായി.

സിപിഐയുടടേത് സ്മാരകമായി പരിഗണിക്കാൻ കഴിയില്ലെന്ന് രേഖമൂലം അറിയിച്ചിരുന്നു. സിപിഐഎം രക്തസാക്ഷികളെ അവഗണിച്ചെന്നും നിലപാട് തെറ്റെന്നും സിപിഐ ജില്ലാ കമ്മറ്റി അംഗം ഇ കെ ജയൻ വിമർശിച്ചു. ഇന്നലെയാണ് പുന്നപ്ര – വയലാർ വരാചരണം തുടങ്ങിയത്. 27ന് പിണറായി വിജയൻ പങ്കെടുക്കും. പുന്നപ്ര-വയലാര്‍ രക്തസാക്ഷികളും സമുന്നതരായ കമ്യൂണിസ്റ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്ടിലെ 50 സെന്റ് സ്ഥലം ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും പേരിലുള്ള സംയുക്ത സ്വത്താണ്.

നേരത്തെ വിഎസ് അച്യതാനന്ദന്റെ സ്മാരകം നിര്‍മ്മിക്കുന്നത് സംബന്ധിച്ചും ഇരു പാർട്ടികളും തമ്മിൽ തർക്കം രൂപപ്പെട്ടിരുന്നു. വ്യക്തികള്‍ക്ക് സ്മാരകം നിര്‍മ്മിക്കില്ലെന്ന ധാരണ തെറ്റിച്ച് സിപിഐഎം വിഎസ് അച്യതാനന്ദന്റെ സ്മാരകം നിര്‍മ്മിക്കുന്നതായിരുന്നു സിപിഐഎയുടെ എതിര്‍പ്പിന് കാരണം. ഒടുവില്‍ വിഎസ് സ്മാരകത്തിന്റെ രൂപരേഖയില്‍ മറ്റം വരുത്തി പ്രശ്‌നം താത്കാലികമായി പരിഹരിക്കുകയായിരുന്നു.

Related Posts

വിസ്റ്റാഡോം കോച്ചിൽ അവകാശപ്പോര്; ‘ഞാൻ ചെയ്ത കാര്യമാണ് പറഞ്ഞത്, കൊടിക്കുന്നിൽ അറിഞ്ഞിട്ടാണോ പിഎയുടെ പരാമർശം’; എൻ കെ പ്രേമചന്ദ്രൻ
  • October 21, 2026

കൊല്ലം: സംസ്ഥാനത്ത് മധുര ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം ലക്ഷ്വറി കോച്ച് അനുവദിച്ചതിൽ അവകാശവാദവുമായി യുഡിഎഫ് എംപിമാർ. ആദ്യമായി രാജ്യത്ത് വിസ്റ്റാഡം ട്രെയിൻ അനുവദിച്ച സമയത്ത് തന്നെ താൻ ആവശ്യം ഉന്നയിച്ചിരുന്നുവെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. തന്റെ നിരന്തര ഇടപെടലിലാണ് വിസ്റ്റാഡോം…

Continue reading
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ മുന്നറിയിപ്പ്
  • October 21, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 10 ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ…

Continue reading

You Missed

വിസ്റ്റാഡോം കോച്ചിൽ അവകാശപ്പോര്; ‘ഞാൻ ചെയ്ത കാര്യമാണ് പറഞ്ഞത്, കൊടിക്കുന്നിൽ അറിഞ്ഞിട്ടാണോ പിഎയുടെ പരാമർശം’; എൻ കെ പ്രേമചന്ദ്രൻ

വിസ്റ്റാഡോം കോച്ചിൽ അവകാശപ്പോര്; ‘ഞാൻ ചെയ്ത കാര്യമാണ് പറഞ്ഞത്, കൊടിക്കുന്നിൽ അറിഞ്ഞിട്ടാണോ പിഎയുടെ പരാമർശം’; എൻ കെ പ്രേമചന്ദ്രൻ

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ മുന്നറിയിപ്പ്

ആലപ്പുഴയിൽ വീണ്ടും സ്മാരക തർക്കം: സമരഭൂമിയിൽ CPIയുടെ പുതിയ രക്തസാക്ഷി മണ്ഡപം, പുഷ്പാർച്ചന ആവശ്യം നിരസിച്ച് CPIM

ആലപ്പുഴയിൽ വീണ്ടും സ്മാരക തർക്കം: സമരഭൂമിയിൽ CPIയുടെ പുതിയ രക്തസാക്ഷി മണ്ഡപം, പുഷ്പാർച്ചന ആവശ്യം നിരസിച്ച് CPIM

തൃശൂർ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

തൃശൂർ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

ഹരിപ്പാട് രണ്ടര വയസുകാരന്റെ മരണം: നവജാതശിശുവിനെ വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് മാതാവ്; മകന്റെ മരണവിവരമറിയിച്ചിട്ടും ഭാവവ്യത്യാസമില്ല

ഹരിപ്പാട് രണ്ടര വയസുകാരന്റെ മരണം: നവജാതശിശുവിനെ വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് മാതാവ്; മകന്റെ മരണവിവരമറിയിച്ചിട്ടും ഭാവവ്യത്യാസമില്ല

സ്വര്‍ണം സ്റ്റെഡി; ഇന്നത്തെ വിലയറിയാം

സ്വര്‍ണം സ്റ്റെഡി; ഇന്നത്തെ വിലയറിയാം