‘സിപിഐഎം-ബിജെപി ഡീൽ വസ്തുത; കോൺഗ്രസ് മുഖ്യമന്ത്രിയെ AICC തീരുമാനിക്കും’; അടൂർ പ്രകാശ്

സിപിഐഎം-ബിജെപി ഡീൽ എന്നത് ആരോപണമല്ല, വസ്തുതയെന്ന് അടൂർ പ്രകാശ് എം പി. ഡീലിന് പിന്നിലെ വസ്തുത എന്തെന്ന് ഫലം വരുമ്പോൾ ബോധ്യമാകും. സ്വർണക്കൊളള ഉന്നിയിക്കുന്നതിൽ നിന്ന് യുഡിഎഫ് പിന്നോട്ടില്ലെന്നും, കോൺഗ്രസ് മുഖ്യമന്ത്രിയെ എഐസിസി തീരുമാനിക്കുമെന്നും അടൂർ പ്രകാശ് ട്വന്റിഫോറിനോട്.

പാലക്കാട് മുതൽ നേമം വരെ ഡീൽ ഉണ്ട്. വി ശിവൻകുട്ടിയെ മോശക്കാരനായി കാണുന്നില്ല, എങ്കിലും കാത്തിരുന്ന് കാണാമെന്ന് അടൂർ പ്രകാശ് പറഞ്ഞു. സ്വർണക്കൊളള നടത്തിയവരെ സംരക്ഷിക്കാൻ സർക്കാർ തന്ത്രപരമായ നീക്കം നടത്തിയെന്ന് അടൂർ പ്രകാശ് ആരോപിച്ചു. അതിന്റെ ഫലമായാണ് പ്രതികൾക്ക് ജാമ്യം കിട്ടിയത്. കടകംപളളിയുടെ ചെയ്ത കാര്യങ്ങൾ ജനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ അതുകൂടി പറയണമെന്ന് അടൂർ പ്രകാശ് പറഞ്ഞു.

ഇന്നയാൾ മുഖ്യമന്ത്രിയാകുമെന്നുളള ചില നേതാക്കളുടെ പ്രതികരണം കാര്യമായെടുക്കേണ്ടതില്ല. സിപിഐഎമ്മിനെ പോലെയല്ല, കോൺഗ്രസിന്
തീരുമാനം എടുക്കാൻ സംവിധാനമുണ്ട്. സിപിഐഎമ്മിൽ എല്ലാം ഒരാളാണ് നിശ്ചയിക്കുന്നതെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. കേരളത്തിലെ ഇന്നത്തെ ഒരു സാഹചര്യം വെച്ച് യുഡിഎഫ് നൂറ് സീറ്റിൽ കുറയാതെ വിജയിച്ചുകൊണ്ട് അധികാരത്തിലെത്തുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി.

Related Posts

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ
  • March 28, 2026

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ കമൽ ഹാസൻ അടക്കമുള്ള താരപ്പട. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന് തിരുവനന്തപുരത്ത് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും.…

Continue reading
‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി
  • March 28, 2026

എന്ത് ഡീൽ ചെയ്താലും യുഡിഎഫ് ഡീൽ ജനങ്ങൾക്കൊപ്പമെന്ന് ഡോ. ശശി തരൂർ എംപി. ബിജെപി ഒന്നോ രണ്ടോ സീറ്റിൽ വിജയ സാധ്യത ഉണ്ടെങ്കിൽ നോക്കട്ടെ.നമ്മളും ഒപ്പം മത്സരിക്കും . ബിജെപിയുടെ കൂടുതൽ സീറ്റ്‌ തടയാൻ കോൺഗ്രസ്‌ ശ്രമിക്കുന്നുവെന്നും ശശി തരൂർ പറഞ്ഞു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി