ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് രേഖപ്പെടുത്തും

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിയുടെ അറസ്റ്റ് കൂടി ഉടൻ രേഖപ്പെടുത്തും. എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് ആണ് രേഖപ്പെടുത്തുക. കഴിഞ്ഞ ദിവസം നടന്ന സെക്രട്ടറിയേറ്റ് പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ ആണ് ആദർശ്. ഇ ഡിയെ ആക്രമിച്ച കേസിലും ആദർശ് പ്രതിയാണ്. ആദർശിന്റെ അറസ്റ്റ് കൂടി രേഖപ്പെടുത്തുമ്പോൾ ഇ ഡി ആക്രമണ കേസിൽ 28 പ്രതികളാകും.

മെയ്‌ 27നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ടിനെത്തിയ ഇ‍ഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ ആക്രമിച്ചത്. കേസിൽ 16 പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. അതേസമയം, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സംസ്ഥാന സർക്കാരും പ്രതികളുടെ ജാമ്യാപേക്ഷയെ കോടതിയിൽ ശക്തമായി എതിർത്തിരുന്നു. ഇഡി ഉദ്യോഗസ്ഥർക്കും വാഹനങ്ങൾക്കും നേരെ കല്ലേറുണ്ടാവുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

റെയ്‌ഡ് കഴിഞ്ഞ് ഇറങ്ങുന്നതിനിടെ വാഹനങ്ങൾ തകർക്കുകയും ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും ചെയ്തുവെന്നാണ് ഇവർക്കെതിരെയുള്ള കേസ്. മെയ് 28 മുതൽ പ്രതികൾ ജയിലിൽ തുടരുകയായിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു പിന്നാലെ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നത്.

Related Posts

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല
  • September 7, 2026

കണ്ണൂർ: സിപിഐഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ കേസിൽ നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല. അസോസിയേറ്റ് പ്രൊസഫർ തസ്തികയിലേക്ക് പ്രിയക്ക് യോഗ്യത ഇല്ലെന്ന നിലപാട് സർവ്വകലാശാല സുപ്രീംകോടതിയെ അറിയിക്കും. സർവ്വകലാശാല അഭിഭാഷകനായിരുന്ന…

Continue reading
ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്
  • September 7, 2026

കോഴിക്കോട്: ചാനൽചർച്ചയിലെ പരാമർശത്തിൽ വിസ്ഡം നേതാവ് ഡോക്ടർ അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ, യുഡിഎഫിൽ എതിർപ്പ്. അനാവശ്യമായ കേസ് അനുവദിക്കില്ലെന്നും ലീഗ് അധികാരത്തിൽ ഇരിക്കുന്നത് അതിനല്ലെന്നും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് എംഎൽഎ തുറന്നടിച്ചു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്…

Continue reading

You Missed

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

‘കാന്തപുരത്തിന്റെ പ്രസ്താവനയിൽ അത്ഭുതമില്ല’;ചർച്ചകൾ അവസാനിപ്പിക്കുന്നതാണ് നല്ലത്, സമസ്ത മുഖപത്രത്തിലെ പരാമർശങ്ങളെ തള്ളി പൊന്നാനി MLA കെ പി നൗഷാദലി