ആരോഗ്യവകുപ്പിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമനം: സർവീസിൽ നിന്ന് പിരിച്ചുവിട്ട ഡോക്ടർക്ക് സൂപ്രണ്ട് തസ്തികയിൽ പുനർനിയമനം

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമനം. സർവീസിൽ നിന്ന് പിരിച്ചുവിട്ട ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന, ഡോക്ടർ പ്യാരി ടി ടി ക്ക് സ്വന്തം നാട്ടിൽ പുനർനിയമനം നൽകിയെന്നാണ് പരാതി. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ സൂപ്രണ്ട് തസ്തികയിലെ ഒഴിവിലാണ് പുനർനിയമനം. തമിഴ്‌നാട് വിളവങ്കോട് കോൺഗ്രസ് എംഎൽഎ ടി ടി പ്രവീണിന്റെ സഹോദരിയാണ് പ്യാരി ടി ടി.

ആരോഗ്യവകുപ്പിൽ നിന്ന് പിരിച്ചുവിട്ട ഒരു ഉദ്യോഗസ്ഥയെ പുനഃപ്രവേശിപ്പിക്കുന്നതിന് ബോണ്ട് നൽകുന്നത് അടക്കമുള്ള മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഇതൊക്കെ ലംഘിച്ചുകൊണ്ട് പുനർനിയമനം നടന്നു എന്നതാണ് പ്രധാനപ്പെട്ട ആക്ഷേപമായി ഉയരുന്നത്.

നുമതിയില്ലാതെ ദീർഘകാലം അവധിയെടുത്ത് വിദേശത്ത് പോയതിനാൽ പിരിച്ചുവിട്ട ഉദ്യോഗസ്ഥയാണ് പ്യാരി ടി ടി. 2022 – 23 വർഷത്തിൽ വീണാ ജോർജ് ആരോഗ്യമന്ത്രിയായിരിക്കെയായിരുന്നു പിരിച്ച് വിടൽ. അന്ന് പിരിച്ചുവിട്ട 135 ആളുകളിൽ പ്യാരി ടി ടി യും ഉൾപ്പെട്ടിരുന്നു. ഇതിന്പു ശേഷമാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ സൂപ്രണ്ട് തസ്തികയിലേക്ക് പുനഃവേശിക്കുന്നത്.

Related Posts

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഒക്ടോബർ 9 വരെ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്
  • October 5, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ഒഴികെയുള്ള മറ്റ് എല്ലാ ജില്ലകളിലുമാണ് ഇന്ന് യെല്ലോ അലേർട്ട്…

Continue reading
മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി
  • October 5, 2026

തിരുവനന്തപുരം: മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടത്തിയ തട്ടിപ്പിൽ റിപ്പോർട്ട് സർക്കാരിന് കൈമാറി എസ്ഐടി. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ഡിജിപി ശുപാർശ ചെയ്തു. നിലവിലുള്ള SIT അന്വേഷണം ഉചിതമായി തുടരണമെന്നും ഡിജിപി റിപ്പോർട്ടിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാർ…

Continue reading

You Missed

ആരോഗ്യവകുപ്പിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമനം: സർവീസിൽ നിന്ന് പിരിച്ചുവിട്ട ഡോക്ടർക്ക് സൂപ്രണ്ട് തസ്തികയിൽ പുനർനിയമനം

ആരോഗ്യവകുപ്പിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമനം: സർവീസിൽ നിന്ന് പിരിച്ചുവിട്ട ഡോക്ടർക്ക് സൂപ്രണ്ട് തസ്തികയിൽ പുനർനിയമനം

ഒരു കോടി നേടുമോ? സ്ത്രീ ശക്തി ലോട്ടറി SS-540 ഫലം ഇന്ന്

ഒരു കോടി നേടുമോ? സ്ത്രീ ശക്തി ലോട്ടറി SS-540 ഫലം ഇന്ന്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഒക്ടോബർ 9 വരെ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഒക്ടോബർ 9 വരെ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി

ആർ ശ്രീലേഖയുടെ രാജി നീക്കത്തിന് പിന്നിൽ BJP നേതാക്കളുടെ നിസഹകരണം; ആർഎസ്എസിനും അതൃപ്തി

ആർ ശ്രീലേഖയുടെ രാജി നീക്കത്തിന് പിന്നിൽ BJP നേതാക്കളുടെ നിസഹകരണം; ആർഎസ്എസിനും അതൃപ്തി

വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെ സുധാകരൻ പോസ്റ്റിട്ടെന്ന വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെ സുധാകരൻ പോസ്റ്റിട്ടെന്ന വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു