സുധീര്‍ കരമനയ്ക്ക് വേണ്ടി ആന്റണി രാജു ഇന്ന് പ്രചാരണത്തിനിറങ്ങും; വഞ്ചിയൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം എംഎല്‍എയായിരുന്ന ആന്റണി രാജു തിരഞ്ഞെടുപ്പ് പ്രചാരണത്തിന്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുധീര്‍ കരമനയ്ക്ക് വേണ്ടി ഇന്ന് പ്രചാരണത്തിനിറങ്ങും. വൈകിട്ട് നടക്കുന്ന വഞ്ചിയൂര്‍ മേഖലാ കണ്‍വെന്‍ഷനിലാണ് ആന്റണി രാജു പങ്കെടുക്കുക. നേരത്തെയുള്ള പരിപാടികളില്‍ ആന്റണി രാജു വിട്ടുനിന്നത് ചര്‍ച്ചയായിരുന്നു.

തൊണ്ടിമുതല്‍ തിരിമറി കേസിനെതുടര്‍ന്ന് സ്ഥാനഭ്രഷ്ടനായ ആന്റണി രാജു ഇതുവരെയും ഇടതുമുന്നണിക്കായി പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. മുന്‍മന്ത്രിയായ ആന്റണി രാജുവിന്റെ പാര്‍ട്ടിയായ ജനാധിപത്യ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ഭാഗമാണെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായിരുന്നില്ല. തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളിയിരുന്നു.

അതേസമയം, തിരുവനന്തപുരം സെന്‍ട്രലില്‍ ഇടതുസ്വതന്ത്രന്‍ സുധീര്‍ കരമനയെ വിജയിപ്പിക്കണമെന്നുള്ള ആന്റണി രാജുവിന്റെ വീഡിയോ പുറത്തുവന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നതിനെക്കുറിച്ചൊന്നും വീഡിയോയില്‍ പരാമര്‍ശമുണ്ടായിരുന്നില്ല.

Related Posts

തിര. കമ്മീഷന്‍ സര്‍ക്കുലറിലെ ബിജെപി സീല്‍; എക്സിനെതിരെ കലാപശ്രമത്തിന് കേസ്
  • March 26, 2026

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സര്‍ക്കുലറില്‍ ബിജെപിയുടെ സീല്‍ പതിച്ച സംഭവത്തില്‍, എക്സ് കലാപശ്രമം നടത്തുന്നെന്ന് എഫ്‌ഐആര്‍. സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. മതവൈര്യത്തിന് ശ്രമിച്ചതടക്കം കുറ്റം ചുമത്തി പൊലീസ്. ബി.എന്‍.എസ്. 353 2, 336 അടക്കമുളള…

Continue reading
മഞ്ചേശ്വരത്ത് യുഡിഎഫിന് ആശ്വാസം; എസ്ഡിപിഐ സ്ഥാനാര്‍ഥി കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കും
  • March 26, 2026

മഞ്ചേശ്വരത്ത് യുഡിഎഫിന് ആശ്വാസമായി മത്സരത്തില്‍ നിന്ന് പിന്മാറാന്‍ എസ്ഡിപിഐ. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കാനാണ് പാര്‍ട്ടി തീരുമാനം. എന്നാല്‍ ഈ തീരുമാനത്തില്‍ അഷ്‌റഫിന് കടുത്ത അതൃപ്തിയാണുള്ളത്. ഇത് പ്രകടിപ്പിച്ചുകൊണ്ട് അഷ്‌റഫ് എസ്ഡിപിഐ യോഗത്തില്‍ നിന്ന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി

തിര. കമ്മീഷന്‍ സര്‍ക്കുലറിലെ ബിജെപി സീല്‍; എക്സിനെതിരെ കലാപശ്രമത്തിന് കേസ്

തിര. കമ്മീഷന്‍ സര്‍ക്കുലറിലെ ബിജെപി സീല്‍; എക്സിനെതിരെ കലാപശ്രമത്തിന് കേസ്

മഞ്ചേശ്വരത്ത് യുഡിഎഫിന് ആശ്വാസം; എസ്ഡിപിഐ സ്ഥാനാര്‍ഥി കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കും

മഞ്ചേശ്വരത്ത് യുഡിഎഫിന് ആശ്വാസം; എസ്ഡിപിഐ സ്ഥാനാര്‍ഥി കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കും

വട്ടിയൂര്‍ക്കാവില്‍ സിപിഐഎം ബിജെപി ഡീല്‍ വ്യക്തമെന്ന് കെ മുരളീധരന്‍; ശുദ്ധ അസംബന്ധമെന്ന് ആര്‍ ശ്രീലേഖ

വട്ടിയൂര്‍ക്കാവില്‍ സിപിഐഎം ബിജെപി ഡീല്‍ വ്യക്തമെന്ന് കെ മുരളീധരന്‍; ശുദ്ധ അസംബന്ധമെന്ന് ആര്‍ ശ്രീലേഖ

ശബരിമല കൊടിമര പുനഃപതിഷ്ഠ ക്രമക്കേട്; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി; വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചു

ശബരിമല കൊടിമര പുനഃപതിഷ്ഠ ക്രമക്കേട്; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി; വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചു

സ്വര്‍ണവിലയില്‍ ഇന്നും നേരിയ ഇടിവ്; നിരക്കുകള്‍ അറിയാം

സ്വര്‍ണവിലയില്‍ ഇന്നും നേരിയ ഇടിവ്; നിരക്കുകള്‍ അറിയാം