‘അഭിമന്യു വധക്കേസ് നടപടികൾ അടച്ചിട്ട മുറിയിൽ വേണം’; കോടതിയെ സമീപിച്ച് പ്രതികൾ

എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു വധക്കേസിലെ നടപടികൾ അടച്ചിട്ട മുറിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പ്രതികൾ ഹർജി നൽകിയത്. മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നത് സ്വകര്യത്തെയെ ബാധിക്കുന്നു. ചില പൊലീസ് ഉദ്യോഗസ്ഥർ സിവിൽ ഡ്രസിൽ പിൻതുടരുന്നെന്നും പ്രതികൾ ഹർജിയിൽ പറയുന്നു. ഒക്ടോബറിൽ സാക്ഷി വിസ്താരം തുടങ്ങാനിരിക്കെയാണ് പ്രതികളുടെ പുതിയ ഹർജി.

എട്ട് വർഷത്തിന് ശേഷമാണ് കേസുമായി ബന്ധപ്പെട്ട സാക്ഷി വിസ്താരത്തിലേക്ക് കടക്കാനായി കോടതി ഉത്തരവിട്ടത്. ഒക്ടോബർ 15 ന് ആരംഭിച്ച് പതിനേഴ് ദിവസത്തിനകം സാക്ഷി വിസ്താരം പൂർത്തിയാക്കാനും ഡിസംബർ 6 നകം വിചാരണ പൂർത്തിയാകണമെന്നും കോടതി പറഞ്ഞിരുന്നു ആദ്യ 15 പ്രതികളുടെ വിചാരണയാണ് നടക്കുന്നത്. അഭിമന്യു കേസ് ആകെ 70 തവണ കോടതിയിൽ വിളിച്ചപ്പോൾ രണ്ടുതവണ മാത്രമാണ് പ്രതികൾ മുഴുവനായി ഹാജരായത്.

2018 ജൂലായ് രണ്ടിനാണ് അഭിമന്യൂ കൊല്ലപ്പെടുന്നത്. ചുവരെഴുത്തിനെച്ചൊല്ലി എസ്എഫ്‌ഐ, കാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന ആരോപണം കേസിന്റെ ആദ്യഘട്ടത്തിൽ ഉയർന്നിരുന്നു. സംഭവത്തിലുൾപ്പെട്ടവരെ പിടികൂടുന്നതിലും താമസമുണ്ടായി.

Related Posts

തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം ഇരട്ടിയാക്കാൻ ശിപാർശ
  • October 31, 2026

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം ഇരട്ടിയാക്കാൻ ശിപാർശ. ഓണറേറിയം വർധനവ് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയാണ് ശിപാർശ സമർപ്പിച്ചത്. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും സർക്കാർ ഓണറേറിയം വർധിപ്പിക്കുക. നിലവിൽ അംഗങ്ങൾക്ക് നൽകുന്ന ഓണറേറിയം അപര്യാപ്തമാണെന്ന് സമിതി റിപ്പോർട്ട്. ഗ്രാമപഞ്ചായത്ത്…

Continue reading
LPST റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്
  • October 31, 2026

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്. മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസ്.തിരിച്ചറിഞ്ഞ 8 പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ്. എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് സമരത്തിന് നേതൃത്വം നൽകുന്ന സമരസമിതി കൺവീനർ…

Continue reading

You Missed

തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം ഇരട്ടിയാക്കാൻ ശിപാർശ

തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം ഇരട്ടിയാക്കാൻ ശിപാർശ

LPST റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്

LPST റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്

ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം, അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി കടുത്ത പോരാട്ടം

ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം, അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി കടുത്ത പോരാട്ടം

‘അധികാരത്തിൻ്റെ തണലിൽ MSF തനി ഭീകരവാദ പ്രസ്ഥാനമായി മാറിയിരിക്കുന്നു, ഇവരെ ഒറ്റപ്പെടുത്തുക’: ഫേസ്ബുക്ക് പോസ്റ്റുമായി എം ശിവപ്രസാദ്

‘അധികാരത്തിൻ്റെ തണലിൽ MSF തനി ഭീകരവാദ പ്രസ്ഥാനമായി മാറിയിരിക്കുന്നു, ഇവരെ ഒറ്റപ്പെടുത്തുക’: ഫേസ്ബുക്ക് പോസ്റ്റുമായി എം ശിവപ്രസാദ്

ആ ഒരു കോടി ആര് നേടി? സുവർണ കേരളം SK 75 ലോട്ടറിയുടെ സമ്പൂർണഫലം

ആ ഒരു കോടി ആര് നേടി? സുവർണ കേരളം SK 75 ലോട്ടറിയുടെ സമ്പൂർണഫലം

ഗ്യാനേഷിനെതിരായ ജനകീയ കുറ്റവിചാരണ നാളത്തേക്ക് മാറ്റി; മോശം കാലാവസ്ഥയെന്ന് രാഹുൽ ഗാന്ധി

ഗ്യാനേഷിനെതിരായ ജനകീയ കുറ്റവിചാരണ നാളത്തേക്ക് മാറ്റി; മോശം കാലാവസ്ഥയെന്ന് രാഹുൽ ഗാന്ധി