2047 വിദൂരമല്ല, സർക്കാർ നിങ്ങളോടൊപ്പം ഉണ്ട്, പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗർ യോജന നടപ്പിലാക്കുന്നു; യുവാക്കൾക്കായി പുതിയ പ്രഖ്യാപനവുമായി നരേന്ദ്ര മോദി

സ്വാതന്ത്ര്യ ദിനത്തിൽ യുവാക്കൾക്കായി പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മുതൽ രാജ്യത്തെ യുവാക്കൾക്കായി ഒരു ലക്ഷം കോടി രൂപയുടെ ഒരു പദ്ധതി ആരംഭിക്കും. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗർ യോജന നടപ്പിലാക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ പദ്ധതി പ്രകാരം, സ്വകാര്യ മേഖലയിൽ ആദ്യമായി ജോലി നേടുന്ന യുവാക്കൾക്കും യുവതികൾക്കും സർക്കാരിൽ നിന്ന് ₹15,000 ലഭിക്കും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കമ്പനികൾക്ക് പ്രോത്സാഹന തുക നൽകും. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗർ യോജന യുവാക്കൾക്ക് ഏകദേശം 3.5 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദേഹം വ്യക്തമാക്കി.

2047 വിദൂരമല്ല, ഇത് മുന്നേറാനുള്ള സമയം. സർക്കാർ നിങ്ങളോടൊപ്പം ഉണ്ട്. നമുക്ക് പുതിയ ചരിത്രം സൃഷ്ടിക്കാമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നിർമ്മാണ ദൗത്യം ആവേശത്തോടെ മുന്നോട്ട് നീങ്ങുന്നു. നാം ഗുണനിലവാരത്തിൽ ഉയർന്ന മൂല്യങ്ങൾ കൈവരിക്കണം. വിലകുറവ് ഉന്നത ഗുണനിലവാരം എന്ന മുദ്രാവാക്യം സ്വീകരിക്കണം.

ഇന്ന് 140 കോടി ഇന്ത്യക്കാർക്കും സമൃദ്ധ ഭാരതം മാത്രമാണ് വേണ്ടത്. കോടിക്കണക്കിന് പേരുടെ ത്യാഗങ്ങൾ കൊണ്ട് സ്വാതന്ത്ര്യം ലഭിച്ച എങ്കിൽ, കോടിക്കണക്കിന് പേർ മനസ്സുവച്ചാൽ സമൃദ്ധ ഭാരതം സാധ്യമാകും. സമൃദ്ധ ഭാരതം ഈ സമയത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ രാഷ്ട്രീയ പാർട്ടികളോടും ആഹ്വാനം ചെയ്യുന്നു, ഇതേതെങ്കിലും പാർട്ടിയുടെതല്ല. രാജ്യം നമ്മുടേത് എല്ലാവരുടേതും ആണ്. രാജ്യത്തെ ജനങ്ങളുടെ വിയർപ്പിൽ നിന്നും നിർമ്മിച്ച ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുക.

കഴിഞ്ഞകാലങ്ങളിൽ ഇൻഷുറൻസ് മേഖലയിൽ അടക്കം നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കി. പരിഷ്കാരങ്ങൾക്കായി ഒരു ദൗത്യസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഈ ദൗത്യസംഘം സംയോജിതമായി പ്രവർത്തിക്കും.

കഴിഞ്ഞ എട്ടു വർഷമായി ജി എസ് ടി നടപ്പാക്കി നികുതി വ്യവസ്ഥകൾ ലഘൂകരിച്ചു. നമ്മുടെ രാജ്യം ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ അതിവേഗം മുന്നോട്ടു നീങ്ങുകയാണ്. ഈ ദീപാവലിക്ക്, രാജ്യത്തെ ജനങ്ങൾക്ക് ഒരു വലിയ സമ്മാനം ലഭിക്കാൻ പോകുന്നു.

കഴിഞ്ഞ എട്ട് വർഷമായി, ഞങ്ങൾ ജിഎസ്ടിയിൽ ഒരു പ്രധാന പരിഷ്കരണം നടപ്പിലാക്കുകയും രാജ്യത്തുടനീളം നികുതി ഭാരം കുറയ്ക്കുകയും ചെയ്തു. അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരങ്ങൾ കൊണ്ടുവരികയാണ്. രാജ്യം മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള പാതയിലാണെന്നും മോദി വ്യക്തമാക്കി.

Advertisement

അതിവേഗം മുന്നേറുകയാണ് ഇന്ത്യ. വളരെ വേഗം നമ്മൾ ഈ ലക്ഷ്യം കൈവരിക്കും. ഒരു ദിവസം, ചെങ്കോട്ടയിൽ നിന്ന് ഈ വാർത്ത ഞാൻ നിങ്ങളുമായി പങ്കിടും. ദാരിദ്ര്യം എന്താണെന്ന് തനിക്ക് പുസ്തകത്തിൽ നിന്നും പഠിക്കേണ്ടതില്ല, തനിക്ക് അറിയാം. സർക്കാർ രാജ്യത്ത് ജനങ്ങളുടെ ജീവിതത്തിൽ ഉണ്ടാകണം. ദളിത് ആദിവാസി അടക്കമുള്ള വിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി നിരന്തരമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് സർക്കാരുകളെ വിമർശിച്ച പ്രധാനമന്ത്രി. ഒരുകാലത്ത് ഗരീബി ഹട്ടാവോ മുദ്രാവാക്യം ആവർത്തിച്ചിരുന്നു, എന്നാൽ അത് നടക്കില്ലെന്ന് ജനങ്ങൾക്ക് മനസ്സിലായി. തന്റെ സർക്കാർ 25 കോടി പേരെ ദാരിദ്ര്യത്തിൽ നിന്നും മുക്തരാക്കിയെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക ഭാഷകളെ പ്രകീർത്തിച്ച പ്രധാനമന്ത്രി.നമ്മുടെ എല്ലാ ഭാഷകളെക്കുറിച്ചും അഭിമാനിക്കണമെന്നും ആവശ്യപ്പെട്ടു. വ്യക്തിനിർമാണം രാഷ്ട്ര നിർമ്മാണവും എന്ന ആശയവുമായി 100 വർഷമായി രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി ആർഎസ്എസ് പ്രവർത്തകർ പ്രവർത്തിച്ചു.

ഏറെ അഭിമാനത്തോടെ ഒരു കാര്യം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു, നൂറുവർഷം മുമ്പ് ആർഎസ്എസ് രൂപംകൊണ്ടു. ആർഎസ്എസ് ലോകത്തെ ഏറ്റവും വലിയ എൻജിഒ. നൂറു വർഷത്തെ ഈ യാത്രയിലെ സ്വയംസേവകരെ സ്മരിക്കുന്നു. 125 ഓളം ജില്ലകളിൽ ഉണ്ടായിരുന്ന മാവോയിസ്റ്റ് കൾ ഇന്ന് 20 ജില്ലകളിലേക്ക് ചുരുങ്ങിയെന്നും പ്രധനമന്ത്രി കൂട്ടിച്ചേർത്തു

Related Posts

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു
  • December 15, 2025

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയുമാണ് കൊല്ലം വിജിലന്‍സ് കോടതി എസ്‌ഐടിയുടെ കസ്റ്റഡിയില്‍ നല്‍കിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്‍പവുമായി ബന്ധപ്പെട്ട കേസിലുമാണ് അന്വേഷണ സംഘം…

Continue reading
ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല
  • December 15, 2025

ശബരിമല സ്വർണ കൊള്ളയിൽ മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും വിജിലൻസ് കോടതി തള്ളി. സുധീഷിനല്ല തിരുവാഭരണം കമ്മീഷണർക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗം വാദം. എന്നാൽ ഉദ്യോഗസ്ഥൻ എന്ന നിലയിൽ സുധീഷ് കുമാറിനും പങ്കുണ്ട് എന്നാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി