സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയും: വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും മഴ തുടരാന്‍ സാധ്യത

സംസ്ഥാനത്ത് പൊതുവില്‍ മഴയുടെ തീവ്രത കുറയുമെങ്കിലും വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരാന്‍ സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തി. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.സംസ്ഥാനത്ത് മറ്റു ജില്ലകളില്‍ ഇടത്തരം മഴയ്ക്കാണ് സാധ്യത.

പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എട്ട് സ്‌കൂളുകള്‍ക്കും സുരക്ഷ മുന്‍നിര്‍ത്തി അഞ്ച് സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴയില്‍ കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതിനാല്‍ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകം. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി ഗവണ്‍മെന്റ് മോഡല്‍ എച്ച് എസ് എസ്, ചങ്ങനാശേരി പൗവ്വം യു പി സ്‌കൂളുകള്‍ക്ക് കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട്ടിലും ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും.

Related Posts

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല
  • August 18, 2026

കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവർ ഹാജരായില്ല. ഇന്ന് ഹാജരാകണമെന്നായിരുന്നു ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശം. ഈമാസം ഇരുപതിന് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം ഇന്ന് വായിച്ച്…

Continue reading
മിച്ചി മർപ്പുവിന് നീതി കിട്ടണം; കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ, അധ്യാപകരെ തടഞ്ഞു
  • August 18, 2026

എറണാകുളം: അരുണാചൽപ്രദേശ് സ്വദേശിയായ വിദ്യാർഥി മിച്ചി മർപ്പു ജീവനൊടുക്കിയതിൽ കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ. കോളജ് കവാടത്തിൽ കുത്തിയിരുന്നും അധ്യാപകരുടെ വാഹനങ്ങൾ തടഞ്ഞുമാണ് പ്രതിഷേധം. വിദ്യാർഥിയുടെ മരണത്തിന്റെ ഉത്തരവാദിത്തം കോളജ് അധികൃതർ ഏറ്റെടുക്കണമെന്നാണ് ആവശ്യം. കോളജ്…

Continue reading

You Missed

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

മിച്ചി മർപ്പുവിന് നീതി കിട്ടണം; കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ, അധ്യാപകരെ തടഞ്ഞു

മിച്ചി മർപ്പുവിന് നീതി കിട്ടണം; കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ, അധ്യാപകരെ തടഞ്ഞു

‘ഫോട്ടോ പതിപ്പിച്ച ID കാർഡില്ലാതെ അമേരിക്കയിൽ എങ്ങനെ തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കും’

‘ഫോട്ടോ പതിപ്പിച്ച ID കാർഡില്ലാതെ അമേരിക്കയിൽ എങ്ങനെ തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കും’