വോട്ടർ പട്ടികയിൽ 34 കാരിയുടെ വയസ് 124 ആയി രേഖപ്പെടുത്തി; ക്ലറിക്കൽ പിഴവെന്ന് ബിഹാർ ജില്ലാ കളക്ടർ

ബീഹാറിൽ 124 വയസ്സുള്ള സ്ത്രീ വോട്ടർ പട്ടികയിൽ ഉൾപ്പെട്ട സംഭവത്തിൽ ക്ലറിക്കൽ പിഴവെന്ന് ജില്ല കളക്ടർ. ദാരൗന്ധ നിയമസഭാ മണ്ഡലത്തിലെ വോട്ടറായ 34 കാരി, മിന്റ ദേവിക്കാണ് 124 വയസ്സ് രേഖപ്പെടുത്തിയത്. കൃത്യമായ വിവരങ്ങളാണ് താൻ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരുന്നതെന്ന് മിന്റ ദേവി പറഞ്ഞു. തെറ്റ് തിരുത്താൻ താൻ അപേക്ഷ നൽകില്ലെന്നും, അധികൃതർ സ്വയം തിരുത്തണം എന്നും മിന്റ ദേവി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ ഒരു മുത്തശ്ശിയാക്കിയെന്ന് മിന്റ ദേവി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു മിന്റ ദേവിയുടെ ചിത്രമുള്ള ടീ ഷർട്ട് ധരിച്ചു പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധിച്ചിരുന്നു. തന്റ സമ്മതം ഇല്ലാതെ പ്രതിപക്ഷം തന്റെ ഫോട്ടോ ഉപയോഗിച്ചുവെന്നും മിന്റ പ്രതികരിച്ചു. ദരുണ്ട നിയമസഭാ മണ്ഡലത്തിലെ വോട്ടറാണ് മിന്റ. ഈ പിഴവു വാർത്തകളിൽ വരുന്നതിനു മുൻപ് തന്നെ വോട്ടറെ ബന്ധപ്പെട്ടു പരിഹാര നടപടികൾ സ്വീകരിച്ചുവെന്നു സിവാൻ ജില്ലാ കലക്ടർ പ്രസ്താവനയിൽ അറിയിച്ചു.പിഴവു തിരുത്താൻ അപേക്ഷ ലഭിച്ചു. വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ഈ ആക്ഷേപം പരിഹരിക്കുമെന്നും കളക്ടർ പറഞ്ഞു.

Related Posts

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്
  • August 12, 2026

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ ജാഗ്രത നിർദേശം. നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നാളെ അലർട്ട് നൽകിയിട്ടുള്ളത്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം കർണാടക ലക്ഷദ്വീപ്…

Continue reading
കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം
  • August 12, 2026

കാസർകോഡ് എംഡിഎംഎയുമായി പിടിയിലായവർക്ക് മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധമെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷം. പ്രതികളുമായുള്ള ബന്ധം വ്യക്തമാക്കാൻ തയാറകണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. ലഹരിക്കേസിൽ പിടിയിലായ മുഹമ്മദ് ഹുസൈൻ യൂത്ത് കോൺഗ്രസ് ഔദ്യോഗിക ഭാരവാഹിയല്ലെന്ന് ആവർത്തിക്കുകയാണ്…

Continue reading

You Missed

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു