ലൈംഗികാരോപണം കൊണ്ടുവരുന്നത് എല്ലാ തിരഞ്ഞെടുപ്പ് കാലത്തും മുഖ്യമന്ത്രിയുടെ അടവെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. അദ്ദേഹത്തിന്റെ ഭരണത്തിന്റെ നേട്ടങ്ങളെ പറ്റി അദ്ദേഹത്തിന് പറയാനൊന്നുമില്ല. സർക്കാരിന് നേട്ടങ്ങളൊന്നും പറയാനില്ലാത്തത് കൊണ്ടാണ് ലൈംഗിക ആരോപണങ്ങളുമായി വരുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ UDF മാതൃകാപരമായ നടപടിയെടുത്തു.
ചോമ്പാല എൽ പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ. നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിൻ്റെത് നിരുത്തരവാദപരമായ പ്രസ്താവനയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
യുഡിഎഫ് വ്യക്തമായ വിജയം നേടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാന ഭരണമാണ് ജനം വിലയിരുത്തിയത്. സർക്കാരിനെതിരായ നിഷേധ വോട്ടാണ് നടക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.







