മെഡിക്കൽ കോളജ് ലിഫ്റ്റിൽ 42 മണിക്കൂർ കുടുങ്ങി; രോഗിക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തിൽ അഞ്ച് ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിലും രോഗിയുടെ പരാതിയിലുമാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർക്ക് രണ്ടുമാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണം. അതിനു ശേഷം പ്രസ്തുത തുക ഉത്തരവാദികളിൽ നിന്നും നിയമാനുസൃതം ഈടാക്കാവുന്നതാണ്.

ലിഫ്റ്റിന്റെ സർവ്വീസ് നടത്തുന്ന കമ്പനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നിയമാനുസൃതം നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യം സർക്കാരിനുണ്ട്. നഷ്ടപരിഹാരം നൽകിയ ശേഷം നടപടി റിപ്പോർട്ട് കമ്മീഷൻ ഓഫീസിൽ സമർപ്പിക്കണം.രവീന്ദ്രൻ നായർക്ക് ലിഫ്റ്റിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ടുള്ള ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾക്ക് സാധ്യമായ എല്ലാ ചികിത്സയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് സൗജന്യമായി നൽകണം. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ആവശ്യമുണ്ടെങ്കിൽ അതും ലഭ്യമാക്കണമെന്നും അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.

രവീന്ദ്രൻ നായർ കഴിഞ്ഞ വർഷം ജൂലൈ 13 ന് രാവിലെ 11.15 മുതൽ ജൂലൈ 15 രാവിലെ 6 വരെ ലിഫ്റ്റിൽ കുടുങ്ങിയെന്ന വസ്തുതയിൽ എതിർകക്ഷികൾക്ക് തർക്കമില്ലെന്ന് ഉത്തരവിൽ പറഞ്ഞു. തകരാറിലായ ലിഫ്റ്റ് ലോക്ക് ചെയ്യുകയോ സൂചനാബോർഡ് സ്ഥാപിക്കുകയോ ചെയ്തിരുന്നില്ല. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയെങ്കിലും ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കാനുള്ള ഉത്തരവാദിത്വം മെഡിക്കൽ കോളേജിനുണ്ട്. അത് പാലിക്കപ്പെട്ടില്ല.

ഈ ലിഫ്റ്റ് അടിക്കടി തകരാറിലാവുന്നതും നന്നാക്കിയാൽ വീണ്ടും തകരാറിലാവുന്നതും പതിവാണെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. അപ്പോൾ കൂടുതൽ ജാഗ്രത കാണിക്കേണ്ടതായിരുന്നു. ദിവസവും ആയിരകണക്കിന് രോഗികളെത്തുന്ന മെഡിക്കൽ കോളേജിൽ ഇത്തരം ഒരു സംഭവം നടന്നത് ഗൗരവത്തോടെ കമ്മീഷൻ കാണുന്നു.

രവീന്ദ്രൻ നായരുടെ ജീവൻ തന്നെ അപകടത്തിലാവുമായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപവും വീഴ്ചയും ഉണ്ടായിട്ടുണ്ട്. നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യം ന്യായമാണെന്നും രോഗി മരിക്കാനുള്ള സാധ്യത വരെയുണ്ടായിരുന്നസംഭവത്തിൽ ജീവനക്കാരുടെ ഉത്തരവാദിത്വം പോലെ സ്റ്റേറ്റിനും ബാധ്യതയുണ്ടെന്നും ഉത്തരവിൽ പറഞ്ഞു. നഷ്ടപരിഹാരം ലഭിക്കാൻ പരാതിക്കാരന് അർഹതയുണ്ടെങ്കിലും ആവശ്യപ്പെട്ട തുക യുക്തിസഹമല്ലെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.

Related Posts

മാസപ്പടി കേസ്: മകൾ പണം സ്വീകരിച്ചത് ചെയ്ത സേവനത്തിന്; ED സിപിഐഎമ്മിനെ ലക്ഷ്യമിടുന്നു: പിണറായി വിജയൻ
  • September 26, 2026

ആലപ്പുഴ: എക്സാലോജിക്-സിഎംആർഎൽ ഇടപാടിൽ ഇഡിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ചെയ്ത സേവനത്തിനാണ് മകൾ വീണ പണം സ്വീകരിച്ചത്. ”നിന്നെയല്ല നിന്റെ അച്ഛനെ നോക്കുന്നു” എന്നാണ് ഇഡി നിലപാട്. അച്ഛൻ എന്തൊക്കെ കണ്ടതാണെന്നും പിണറായി വിജയൻ പറഞ്ഞു. ഇഡി സിപിഐഎമ്മിനെ ലക്ഷ്യമിടുകയാണെന്നും…

Continue reading
ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി
  • September 26, 2026

വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷണം പോയ തൊണ്ടിമുതൽ കണ്ടെത്തി. പ്രതി സീനിയർ സിപിഒ സബിത്തുമായുള്ള തെളിവെടുപ്പിലാണ് കണ്ടെത്തിയത്. സ്റ്റേഷനിൽ നിന്ന് 500 മീറ്റർ അകലെയുള്ള പൊലീസ് ക്വാർട്ടേഴ്സിൽ നിന്നാണ് ഹാൻസ് ചാക്കുകൾ കണ്ടെത്തിയത്. ഹാൻസ് ചാക്കുകൾ സൂക്ഷിച്ചിരുന്നത്…

Continue reading

You Missed

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 മരണം

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 മരണം

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: ഇറാന്റെ ഉപാധികൾ അമേരിക്ക തള്ളിയതായി സൂചന

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: ഇറാന്റെ ഉപാധികൾ അമേരിക്ക തള്ളിയതായി സൂചന

മാസപ്പടി കേസ്: മകൾ പണം സ്വീകരിച്ചത് ചെയ്ത സേവനത്തിന്; ED സിപിഐഎമ്മിനെ ലക്ഷ്യമിടുന്നു: പിണറായി വിജയൻ

മാസപ്പടി കേസ്: മകൾ പണം സ്വീകരിച്ചത് ചെയ്ത സേവനത്തിന്; ED സിപിഐഎമ്മിനെ ലക്ഷ്യമിടുന്നു: പിണറായി വിജയൻ

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI