ബലാത്സംഗ കേസ്; വേടന്റെ വീട്ടില്‍ പൊലീസ് പരിശോധന

ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ വീട്ടില്‍ തൃക്കാക്കര പൊലീസ് പരിശോധന നടത്തി. വീട്ടില്‍ നിന്ന് ഒരു മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. അന്വേഷണം പ്രാരംഭഘട്ടത്തില്‍ ആയതിനാല്‍ വേടന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയെ പൊലീസ് ഹൈക്കോടതിയില്‍ എതിര്‍ക്കും.

വേടന്‍ മുന്‍കൂര്‍ ജാമ്യപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യല്‍ വൈകും. മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഈ മാസം 18ന് പരിഗണിക്കും. 2021 മുതല്‍ 2023 വരെ കോഴിക്കോടും കൊച്ചിയിലും വച്ച് വേടന്‍ യുവതിയെ പീഡിപ്പിച്ചു എന്നാണ് പരാതി. യുവതി നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിച്ചശേഷം ആകും മറ്റ് നടപടികള്‍ സ്വീകരിക്കുക.

പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുന്നതിനൊപ്പം സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തും. തുടര്‍ന്നാകും വേടനെ വിളിപ്പിക്കുകയും അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്യുക. വേടന്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസ് നിലപാട് അറിയിക്കും.

യുവ ഡോക്ടറെ വേടന്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് കോഴിക്കോട്ടെ ഫ്ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടറുടെ മൊഴി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പലയിടത്തും വെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നും യുവതി മൊഴി നല്‍കി. 2023ലാണ് വേടന്‍ തന്നെ ഒഴിവാക്കിയതെന്നും യുവതി പറയുന്നു. മാനസികമായി ബുദ്ധിമുട്ടിലായതോടെ ചികിത്സ തേടിയെന്നും യുവതി പരാതിയില്‍ പറയുന്നു. വേടനെതിരെ നേരത്തെ മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു.

Related Posts

വിഡി സതീശന് ഐക്യദാർഢ്യം: വീട്ടിലേക്ക് നേതാക്കളുടെയും അണികളുടെയും ഒഴുക്ക്
  • May 13, 2026

മുഖ്യമന്ത്രി ചർച്ചകൾ അനിശ്ചിതമായി തുടരുന്നതിനിടെ വിഡി സതീശന് ഐക്യദാർഢ്യവുമായി അദ്ദേഹത്തെ എറണാകുളം ദേശത്തെ വീട്ടിലേക്ക് നേതാക്കളുടെയും അണികളുടെയും ഒഴുക്ക്. മുൻ എം എൽ എ എൽദോസ് കുന്നപ്പിള്ളി വി ഡി സതീശനെ സന്ദർശിച്ചു. നിയുക്ത എം എൽ എമാരായ മുഹമ്മദ് ഷിയാസും…

Continue reading
മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം: ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
  • May 13, 2026

സംസ്ഥാനത്തെ ഭരണസ്തംഭനമെന്ന വിമർശങ്ങൾക്കിടെ വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി ഡോക്ടർ എ ജയതിലക്. കാലവർഷ മുന്നൊരുക്കങ്ങൾ, പാഠപുസ്തകവിതരണം തുടങ്ങിയവ ചർച്ച ചെയ്തു. മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം അനുവദിക്കാൻ തീരുമാനിച്ചു. യോഗത്തിൽ ജില്ലാ കളക്ടർമാരും പങ്കെടുത്തു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ക്ളീൻ പൊളിറ്റിക്സ് ചെയ്യുമെന്ന് പറഞ്ഞാണ് TVK വന്നത്,എന്നാൽ നടത്തുന്നത് ഡെർട്ടി പൊളിറ്റിക്സ്’; വിജയ്‌ക്കെതിരെ എം കെ സ്റ്റാലിൻ

‘ക്ളീൻ പൊളിറ്റിക്സ് ചെയ്യുമെന്ന് പറഞ്ഞാണ് TVK വന്നത്,എന്നാൽ നടത്തുന്നത് ഡെർട്ടി പൊളിറ്റിക്സ്’; വിജയ്‌ക്കെതിരെ എം കെ സ്റ്റാലിൻ

ഇന്ധന പ്രതിസന്ധി; പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ വെട്ടിക്കുറച്ചു

ഇന്ധന പ്രതിസന്ധി; പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ വെട്ടിക്കുറച്ചു

വിഡി സതീശന് ഐക്യദാർഢ്യം: വീട്ടിലേക്ക് നേതാക്കളുടെയും അണികളുടെയും ഒഴുക്ക്

വിഡി സതീശന് ഐക്യദാർഢ്യം: വീട്ടിലേക്ക് നേതാക്കളുടെയും അണികളുടെയും ഒഴുക്ക്

കേരള മുഖ്യമന്ത്രി പ്രഖ്യാപനം, നിർണ്ണായക കൂടിക്കാഴ്ച; രാഹുൽ- ഖർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30 ന്

കേരള മുഖ്യമന്ത്രി പ്രഖ്യാപനം, നിർണ്ണായക കൂടിക്കാഴ്ച; രാഹുൽ- ഖർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30 ന്

മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം: ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം: ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ സി പൊട്ടിത്തെറിച്ചു, 2 പേർക്ക് പരുക്ക്

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ സി പൊട്ടിത്തെറിച്ചു, 2 പേർക്ക് പരുക്ക്