ഫിഫ റാങ്കിങ്ങിൽ കുതിച്ചുയർന്ന് ഇന്ത്യൻ വനിതകൾ

ഫിഫ വനിതാ ഫുട്ബോൾ റാങ്കിങ്ങിൽ കുതിപ്പ് നടത്തി ഇന്ത്യൻ വനിതകൾ. ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അറുപത്തിമൂന്നാം സ്ഥാനത്തേക്കാണ് ഉയർന്നത്. സമീപകാലങ്ങളിൽ ഇന്ത്യൻ വനിതകൾ നടത്തിയ മികച്ച പ്രകടനം ഈ കുതിപ്പിന് കാരണമായി. ഫിഫ റാങ്കിങ് പട്ടികയിൽ ഇന്ത്യൻ വനിതകളുടെ കഴിഞ്ഞ രണ്ട് വർഷത്തെ ഏറ്റവും മികച്ച കുതിപ്പാണിത്. 2023 ൽ അറുപത്തിയൊന്നാം സ്ഥാനം കരസ്ഥമാക്കിയതായിരുന്നു ഇതുവരെയുള്ള മികച്ച പ്രകടനം. (Indian women’s team shines in FIFA rankings)

തങ്ങളുടെ മികച്ച പ്രകടനത്തിലൂടെ ചരിത്രം കുറിച്ചുകൊണ്ട് ഏഷ്യ കപ്പിന് യോഗ്യത നേടിയിരുന്നു ഇന്ത്യൻ പെൺപുലികൾ. 2026 ൽ ഓസ്‌ട്രേലിയയിൽ വച്ചാണ് ഏഷ്യ കപ്പ് മത്സരങ്ങൾ നടക്കുക. യോഗ്യത മത്സരങ്ങളിൽ വനിതകൾ നേടിയതും ഉന്നതവിജയങ്ങൾ. നീണ്ട ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നത് എന്ന സവിശേഷതയും ഈ നേട്ടത്തിനുണ്ട്. 2003 ൽ ആണ് അവസാനമായി ഇന്ത്യൻ വനിതകൾ ഏഷ്യ കപ്പ് മത്സരങ്ങൾക്കായി കളത്തിൽ ഇറങ്ങിയത്.

ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങളിൽ കരുത്തരായ തായ്‌ലൻഡിലെ 2-1 ന് തകർത്താണ് ഇന്ത്യ ഓസ്‌ട്രേലിയിലിക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. മാറ്റ് യോഗ്യത മത്സരങ്ങളിൽ ഇന്ത്യ മം​ഗോ​ളി​യ​യെ 13-0ത്തി​നും, തി​മോ​ർ ലെ​സ്റ്റെ​യെ 4-0ത്തി​നും, ഇ​റാ​ഖി​നെ 5-0ത്തിനും പരാചയപ്പെടുത്തിയിരുന്നു. 2022 ലെ ഏഷ്യ കപ്പിൽ ആതിഥേയരായ ഇന്ത്യയ്ക്ക് യോഗ്യത ലഭിച്ചെങ്കിലും താരങ്ങൾക്ക് Covid-19 ബാധിച്ചതോടെ പിന്മാറേണ്ടി വന്നു.

Related Posts

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്
  • August 18, 2026

മലപ്പുറം: സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ് ചെറുകാവ് പഞ്ചായത്ത് കമ്മിറ്റി. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ പി കെ സി അബ്ദുറഹിമാനോട്‌ ആണ് വിശദീകരണം ചോദിച്ചത്. സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടിക്ക്…

Continue reading
മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു
  • August 18, 2026

കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് കൊച്ചി ഇ.ഡി സംഘം കോഴിക്കോട് വീണ്ടും വ്യാപക പരിശോധന നടത്തുന്നു. രാവിലെ തുടങ്ങിയ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു. സി.പി.ഐ. എം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഫ്ലാറ്റിലും തറവാട് വീട്ടിലും ഉൾപ്പെടെ എട്ട് കേന്ദ്രങ്ങളിലാണ്…

Continue reading

You Missed

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി