പ്രമുഖ വ്യവസായിയും നാലരപ്പതിറ്റാണ്ടിലേറെ ഖത്തറിലെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന ഹൈസണ്‍ ഹൈദര്‍ ഹാജി ദോഹയില്‍ നിര്യാതനായി. 90 വയസായിരുന്നു. ഖത്തര്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍, ഫാമിലി ഫുഡ് സെന്റര്‍, കോഴിക്കോട് ഹൈസണ്‍ ഹോട്ടല്‍, ഹൈസണ്‍ മോട്ടോഴ്സ് എന്നിവയുടെ സ്ഥാപകനാണ്. ഖത്തര്‍ ഇന്‍കാസിന്റെ പ്രഥമ ഉപദേശക സമിതി അംഗവും ഖത്തര്‍ ഐസിബിഎഫ്, ഐസിസി എന്നിവയുടെ അമരക്കാരില്‍ ഒരാളുമായിരുന്നു.
തൃശൂര്‍ കുന്ദംകുളം തൊഴിയൂര്‍ സ്വദേശിയാണ്. ഭാര്യ പരേതയായ ജമീല. മക്കള്‍: ഫൈസല്‍, ജമാല്‍, അന്‍വര്‍, ആഷിഖ്, നസീമ അഷ്റഫ്(ഖത്തര്‍). മൃതദേഹം ഇന്ന് വൈകുന്നേരം ഖത്തറില്‍ ഖബറടക്കും.







