പോറ്റിയും കടകംപള്ളി സുരേന്ദ്രനുമായി സാമ്പത്തിക ഇടപാടുണ്ടോ? അന്വേഷിക്കാനൊരുങ്ങി ഇ ഡി

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദേവസ്വം മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി സാമ്പത്തിക ഇടപാടുണ്ടോ എന്ന് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇ ഡി ഉടന്‍ ചോദ്യം ചെയ്യും.

ആദ്യ ഘട്ടത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുക, രണ്ടാം ഘട്ടത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഉന്നതരുമായി പോറ്റിക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുക എന്ന തരത്തിലാണ് ഇഡി അന്വേഷണം നടത്താനിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക അന്വേഷണസംഘത്തിന് നല്‍കിയിട്ടുള്ള മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടാനാണ് ഇഡി ഉടന്‍ നീക്കം നടത്തുക. ഇത് നല്‍കാന്‍ എസ്‌ഐടി തയ്യാറായിട്ടില്ലെങ്കില്‍ ഇത് ലഭ്യമാക്കാന്‍ കോടതി മുഖേനെ ശ്രമിക്കും. അന്വേഷണത്തിന്റെ റഡാര്‍ കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഉന്നതരിലേക്ക് കൂടി തിരിയുന്നു എന്നതാണ് ഈ ഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണസംഘത്തിനും ഇന്ന് നിര്‍ണായക ദിവസമാണ്. കേസില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി മുരാരി ബാബുവിന്റെ ജാമ്യഹര്‍ജി കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു കോടതിയെ സമീപിച്ചത്.

അതേസമയം തന്ത്രി കണ്ഠര് രാജീവര്‍ക്കായി എസ്‌ഐടി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രിംകോടതിയും പരിഗണിക്കും. ഇതിനിടെ സന്നിധാനത്തെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി സംഘം ഇന്ന് മടങ്ങും.

Related Posts

ആർ ശ്രീലേഖയുടെ രാജി നീക്കത്തിന് പിന്നിൽ BJP നേതാക്കളുടെ നിസഹകരണം; ആർഎസ്എസിനും അതൃപ്തി
  • October 5, 2026

തിരുവനന്തപുരം: കൗൺസിലർ ആർ ശ്രീലേഖയുടെ രാജി നീക്കത്തിന് പിന്നിൽ മേയർ അടക്കമുള്ള നേതാക്കളുടെ നിസഹകരണം. സംസ്ഥാന അധ്യക്ഷനടക്കം ശ്രീലേഖയോട് അഭിപ്രായ ഭിന്നത. പാർട്ടി ഉറപ്പ് നൽകിയ വാ​ഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ല‌. തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ആർ ശ്രീലേഖ രാജീവ് ചന്ദ്രശേഖറിന് നൽകിയ…

Continue reading
വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെ സുധാകരൻ പോസ്റ്റിട്ടെന്ന വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു
  • October 5, 2026

കണ്ണൂര്‍: കെ. സുധാകരന്‍ എംപിയുടെ പേരില്‍ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് കണ്ണൂര്‍ സൈബര്‍ പൊലീസ്. പി.ആര്‍ രാജീവ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ്. കെ. സുധാകരന്‍ ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ പറഞ്ഞുവെന്ന രീതിയിലായിരുന്നു…

Continue reading

You Missed

ആർ ശ്രീലേഖയുടെ രാജി നീക്കത്തിന് പിന്നിൽ BJP നേതാക്കളുടെ നിസഹകരണം; ആർഎസ്എസിനും അതൃപ്തി

ആർ ശ്രീലേഖയുടെ രാജി നീക്കത്തിന് പിന്നിൽ BJP നേതാക്കളുടെ നിസഹകരണം; ആർഎസ്എസിനും അതൃപ്തി

വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെ സുധാകരൻ പോസ്റ്റിട്ടെന്ന വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെ സുധാകരൻ പോസ്റ്റിട്ടെന്ന വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ; നയതന്ത്ര ചർച്ചകൾ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ; നയതന്ത്ര ചർച്ചകൾ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം

സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു; ഡോക്സി സൈക്കിളിന്റെ ആദ്യ ബാച്ചുകൾ എത്തി: ഏഴിനം മരുന്നുകൾ ഇന്ന് എത്തും

സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു; ഡോക്സി സൈക്കിളിന്റെ ആദ്യ ബാച്ചുകൾ എത്തി: ഏഴിനം മരുന്നുകൾ ഇന്ന് എത്തും

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍