നിയമസഭാ തിരഞ്ഞെടുപ്പ്: ‘ മത്സരിക്കാനില്ല; ഞാന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ല’ ; കെ സി വേണുഗോപാല്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്നും കെ സി വേണുഗോപാല്‍ പറയുന്നു. മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖങ്ങളിലാണ് പ്രതികരണം.

മുഖ്യമന്ത്രിയായി ആരെയും ഉയര്‍ത്തിക്കാട്ടുന്ന രീതി കോണ്‍ഗ്രസിനില്ലെന്നും അതിനാല്‍ പാര്‍ട്ടിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. രമേശ് ചെന്നിത്തലയും വിഡി സതീശനുമടക്കമുള്ള നേതാക്കള്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍, മുഖ്യമന്ത്രിയുടെ പേരില്‍ ഒരു തര്‍ക്കവും പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പരിപാടിയില്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി രീതിയനുസരിച്ച് എംഎല്‍എമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും അഭിപ്രായം തേടി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വിജയം കണ്ടാല്‍ 24 മണിക്കൂറിനകം മുഖ്യമന്ത്രിയാരാണെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, എല്‍ഡിഎഫിന്റെ പ്രചാരണം നയിക്കുക മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. മനോരമയുടെ അഭിമുഖത്തില്‍ തന്നെയാണ് എംഎ ബേബിയുടെ പ്രതികരണം. തിരഞ്ഞെടുപ്പില്‍ പിണറായി തന്നെ നയിക്കുമെന്ന് നേരത്തെ ട്വന്റിഫോര്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇത് ശരിവെക്കും വിധമാണ് എംഎ ബേബിയുടെ പ്രതികരണം.

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ നേതൃമാറ്റമുണ്ടാകുമോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമെല്ലാം വിരാമമിടുകയാണ് സിപിഐഎമ്മിന്റെ കേന്ദ്ര നേതൃത്വം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ നയിക്കുമെന്നാണ് കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നത്. രണ്ട് ടേം നിബന്ധന സിപിഐഎമ്മിന് തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നു. ഇത്തവണ അത് കര്‍ശനമാകില്ലെന്നാണ് സൂചന. പിണറായി വിജയന് മൂന്നാമതും മത്സരിക്കാനുള്ള ഇളവ് നല്‍കും. ഇനി എന്തെങ്കിലും മാറ്റമുണ്ടാവുകയാണെങ്കില്‍ അത് പിണറായി വിജയന്റെ വ്യക്തിപരമായ താത്പര്യമനുസരിച്ചായിരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Related Posts

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്
  • September 26, 2026

പത്തനംതിട്ട: മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിൽ വനംമന്ത്രി ഷിബു ബേബി ജോണിന്റെ വാദം പൊളിയുന്നു. പി ധനേഷ് കുമാർ ഐഎഫ്എസിനെ അപ്രധാന ചുമതലയിലേക്കാണ് മാറ്റിയത്. ധനേഷ് കുമാറിന് മാന്യമായ പരിഗണന നൽകിയെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. നിലമ്പൂർ ഡിഎഫ്ഒ ആയിരിക്കെ…

Continue reading
മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി
  • September 25, 2026

വയനാട്: മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പിന്റെ കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്നും ആവശ്യത്തിന് രേഖകള്‍ ഇല്ലെന്നും വിമര്‍ശിച്ചുകൊണ്ടാണ് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതിരുന്നത്. പ്രതികളെ സഹായിക്കാന്‍ വനംവകുപ്പ് തയാറാക്കിയത് ദുര്‍ബലമായ കുറ്റപത്രമെന്ന ആരോപണം…

Continue reading

You Missed

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു