നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയിലേക്കില്ല; രാജ്യസഭാംഗമായാലും പട്‌നയില്‍ തന്നെ തുടരാന്‍ താത്പര്യം

നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയിലേക്ക് ഉണ്ടാകില്ല. രാജ്യസഭാംഗമായാലും പട്‌നയില്‍ തന്നെ തുടരാന്‍ നിതീഷ് ആഗ്രഹം അറിയിച്ചു. മുഖ്യമന്ത്രിസ്ഥാനം നഷ്ടമാകുന്ന ജെഡിയുവിന് രണ്ട് ഉപമമുഖ്യമന്ത്രി സ്ഥാനങ്ങള്‍ നല്‍കാന്‍ ധാരണയായി എന്നും റിപ്പോര്‍ട്ടുണ്ട്.

രണ്ടു പതിറ്റാണ്ടിന് ശേഷം മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഒഴിയുന്ന നിതീഷ് കുമാര്‍ കേന്ദ്രമന്ത്രിസഭയിലേക്ക് എത്തിയേക്കും എന്ന റിപ്പോര്‍ട്ടുകളാണ് ബിജെപി കേന്ദ്രങ്ങള്‍ തള്ളുന്നത്.

സര്‍ക്കാരിന് മാര്‍ഗ നിര്‍ദ്ദേശം നല്‍കി പട്‌നയില്‍ തന്നെ തുടരാനാണ് ആഗ്രഹം എന്ന് നിതീഷ് അറിയിച്ചതാണ് സൂചന. ബിഹാര്‍ രാഷ്ട്രീയത്തില്‍ നിന്നും മാറിനില്‍ക്കാനില്ല എന്നും, പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മാത്രം ഡല്‍ഹിയിലെത്താം എന്നുമാണ് നിതീഷ് കുമാറിന്റെ നിലപാട്. കഴിഞ്ഞ ദിവസം പട്‌നയില്‍ ചേര്‍ന്ന ജെഡിയു നിയമസഭാ കക്ഷി യോഗത്തിലും നിതീഷ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ഏപ്രില്‍ 10 ഓടെ മാത്രമേ നിതീഷ് മുഖ്യമന്ത്രി സ്ഥാനം ഒഴിയൂ എന്നും റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് വിട്ടു നല്‍കുന്നതിന് പകരമായി, ജെഡിയുവിന് രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ നല്‍കാനും ധാരണയായി.നിതീഷിന്റെ മകന്‍ നിഷാന്ത് കുമാറിന് ഒരു ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കും. പുതിയ സര്‍ക്കാരില്‍ ജെഡിയുവിന് 14 മന്ത്രിസ്ഥാനങ്ങളും, ബിജെപിക്ക് മുഖ്യമന്ത്രിയെ കൂടാതെ 13 മന്ത്രിമാരുമാകും ഉണ്ടാകുക എന്നാണ് സൂചന.

Related Posts

തലശേരിയിൽ ഒമ്പതാം ക്ലാസ് കേരളപാഠാവലി ചോദ്യ പേപ്പറിന് പകരം കിട്ടിയത് എട്ടാം ക്ലാസിലെ പേപ്പർ; പരീക്ഷ വൈകി
  • March 7, 2026

കണ്ണൂരിൽ ഒമ്പതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്ന് പരാതി. തലശേരി നോർത്ത് BRCക്ക് കീഴിലുള്ള സ്കൂളുകളിലാണ് വീഴ്ച. ഒമ്പതാം ക്ലാസ് കേരളപാഠാവലി ചോദ്യ പേപ്പറിന് പകരം നൽകിയത് ഇന്നലെ നടന്ന എട്ടാം ക്ലാസ് പരീക്ഷയുടെ ചോദ്യ പേപ്പർ. ഇതോടെ പരീക്ഷ…

Continue reading
പെരുമ്പളം പാലം ഉദ്ഘാടനം; ജി സുധാകരൻ പങ്കെടുക്കില്ല, ഫേസ്ബുക്ക് ലൈവ് പിൻവലിച്ചു
  • March 7, 2026

പെരുമ്പളം പാലം ഉദ്ഘാടനത്തിൽ മുൻ മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ ജി സുധാകരൻ പങ്കെടുക്കില്ല. മന്ത്രി മുഹമ്മദ് റിയാസ് ക്ഷണിച്ചിരുന്നെങ്കിലും ഉദ്ഘാടന ചടങ്ങിൽ ജി സുധാകരൻ നേരിട്ട് പങ്കെടുക്കുന്നില്ല. ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്ന ലൈവ് പിൻവലിച്ചു. അനുമതി ഇല്ലാതെയാണ് അഡ്മിൻ ലൈവ് പങ്കുവെച്ചതെന്ന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയിലേക്കില്ല; രാജ്യസഭാംഗമായാലും പട്‌നയില്‍ തന്നെ തുടരാന്‍ താത്പര്യം

നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയിലേക്കില്ല; രാജ്യസഭാംഗമായാലും പട്‌നയില്‍ തന്നെ തുടരാന്‍ താത്പര്യം

തലശേരിയിൽ ഒമ്പതാം ക്ലാസ് കേരളപാഠാവലി ചോദ്യ പേപ്പറിന് പകരം കിട്ടിയത് എട്ടാം ക്ലാസിലെ പേപ്പർ; പരീക്ഷ വൈകി

തലശേരിയിൽ ഒമ്പതാം ക്ലാസ് കേരളപാഠാവലി ചോദ്യ പേപ്പറിന് പകരം കിട്ടിയത് എട്ടാം ക്ലാസിലെ പേപ്പർ; പരീക്ഷ വൈകി

റിപ്പബ്ലക് ടിവി പ്രതിനിധികള്‍ കൊച്ചിയില്‍ അറസ്റ്റില്‍; അറസ്റ്റ് ഇറാനിയന്‍ കപ്പല്‍ ‘ഐറിസ് ലവാന്റെ’ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ

റിപ്പബ്ലക് ടിവി പ്രതിനിധികള്‍ കൊച്ചിയില്‍ അറസ്റ്റില്‍; അറസ്റ്റ് ഇറാനിയന്‍ കപ്പല്‍ ‘ഐറിസ് ലവാന്റെ’ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ

ഇറാന് അയല്‍രാജ്യങ്ങളോട് ക്ഷമ ചോദിക്കേണ്ടി വന്നത് അമേരിക്കയുടെയും ഇസ്രായേലിന്റെയും നിരന്തരമായ ആക്രമണം കൊണ്ട്’; ഡോണള്‍ഡ് ട്രംപ്

ഇറാന് അയല്‍രാജ്യങ്ങളോട് ക്ഷമ ചോദിക്കേണ്ടി വന്നത് അമേരിക്കയുടെയും ഇസ്രായേലിന്റെയും നിരന്തരമായ ആക്രമണം കൊണ്ട്’; ഡോണള്‍ഡ് ട്രംപ്

ഹോർമൂസ് കടലിടുക്ക് തുറന്ന് ഇറാൻ; ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ചു