തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ പന്തളം നഗരസഭ എട്ടാം വാർഡിൽ തോറ്റു. നഗരസഭാ പ്രതിപക്ഷ നേതാവായിരുന്നു. മുകേഷ് എംഎൽഎയുടെത് തീവ്രത കുറഞ്ഞ പീഡനം എന്നും രാഹുൽ മാങ്കുട്ടത്തിലിന്‍റേത് അതിതീവ്ര പീഡനം എന്നായിരുന്നു വിവാദ പരാമർശം. അതേസമയം പന്തളത്ത് യുഡിഎഫിന്റെ തിരിച്ചുവരവാണ് കാണുന്നത്.
എട്ടിടങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചു. 5 ഇടങ്ങളിൽ എൽഡിഎഫിന്റെയും ബിജെപിയുടെയും സ്ഥാനാർഥികൾക്ക് ജയം. ഫലം വന്നത് 18 സീറ്റുകളിലാണ്. അതേസമയം തിരുവല്ലയിൽ വൻ മുന്നേറ്റവുമായി ബിജെപി. 8 ഇടങ്ങളിൽ ബിജെപി വിജയിച്ചു. 10 ഇടങ്ങളിൽ യുഡിഎഫിന് വിജയം. ഏഴ് വാർഡുകളിൽ എൽഡിഎഫിനും മുന്നേറ്റം. മറ്റുള്ളവർ മൂന്നു സീറ്റിൽ വിജയിച്ചു.
തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്.പൂർണ്ണമായ ഫലം ഉച്ചയോടുകൂടെയും ലഭ്യമാകും. രണ്ടു ഘട്ടമായി നടന്ന വോട്ടെടുപ്പിൽ 21079609 വോട്ടർമാരാണ് ആകെ വോട്ട് ചെയ്തത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ ഏറ്റവുമധികം പേർ വോട്ട് ചെയ്തതും ഇത്തവണയാണ്. 73866 വോട്ടുകളാണ് മുൻ തിരഞ്ഞെടുപ്പിൽ നിന്നും അധികമായി പോളിംഗ് ബൂത്തുകളിൽ ഇത്തവണ പോൾ ചെയ്തത്. ആകെ 73.69 ശതമാനം പോളിംഗ് നടന്നു.






