ഡോ. അബ്ബാസ് പാനക്കലിന് എഡ്വേർഡ് കാഡ്ബറി ഫെല്ലോഷിപ്പ്

ബർമിംഗ്ഹാം സർവകലാശാലയിലെ എഡ്വേർഡ് കാഡ്ബറി സെന്റർ ഫോർ ദി പബ്ലിക് അണ്ടർസ്റ്റാൻഡിംഗ് ഓഫ് റിലീജിയനിൽ പ്രൊഫസർ ഡോ. അബ്ബാസ് പനക്കൽ ഓണററി ഫെല്ലോ ആയി നിയമിതനായി. അക്കാഡമിക് പ്രസിദ്ധീകരണ രംഗത്ത് ഏറെ ശ്രദ്ദേയമായ പ്രസിദ്ധീകരണങ്ങളുള്ള ഡോ. അബ്ബാസ് പനക്കൽ വളരെക്കാലമായി ഗവേഷണ രംഗത്ത് വളരെ സജീവമാണ്. വൈവിധ്യമാർന്ന സാംസ്കാരിക വിഷയങ്ങളിൽ ആഴത്തിലുള്ള പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ സറി സർവകലാശാലയിലെ റിലീജിയസ് ലൈഫ് ആൻഡ് ബിലീഫ് സെന്ററിന്റെ ഉപദേശകനായ ഡോ. അബ്ബാസ് പനക്കൽ ഇന്റർനാഷണൽ ഇന്റർഫെയ്‌ത് ഇനിഷ്യറ്റീവ് ഡയറക്ടർ കൂടിയാണ്.

“എഡ്വേർഡ് കാഡ്ബറി സെന്ററിന്റെ ഫെല്ലോഷിപ്പ് സാംസ്കാരിക സഹകരണവും ഗവേഷണവും കൂടുതൽ ഊർജിതമാക്കാൻ ഏറെ ഉപകരിക്കും. ഇന്നത്തെ സങ്കീർണ്ണമായ ലോകക്രമത്തിൽ സൗഹൃദങ്ങളെ കുറിച്ചു ആഴത്തിലുള്ള പഠനങ്ങൾക്ക് വഴിതുറക്കാൻ ഇത് സഹായകമാകുമെന്ന്” ഡോ. അബ്ബാസ് പനക്കൽ പറഞ്ഞു.

ഹിന്ദു അമീർ ഓഫ് മുസ്ലിംസ് (Bloomsbury, 2025 ), മുസലിയാർ കിംഗ്, (Bloomsbury, 2024), സൗത്ത് ഈസ്റ്റ് ഏഷ്യൻ ഇസ്ലാം (Routledge, 2024), മട്രിലീനിയൽ, മട്രിയാർക്കൽ , മാട്രിഫോക്കൽ ഇസ്ലാം (Palgrave Macmillan, 2024), സൗത്ത് ഏഷ്യൻ ഇസ്ലാം (Routledge, 2023) – ഫെയ്ത് , കോമേഴ്‌സ്, ആൻഡ് കൾച്ചറൽ എക്സ്ചേഞ്ച് ഇൻ ദി വേൾഡ് ഓഫ് ഇബ്ൻ ബത്തൂത്ത (Palgrave Macmillan) എന്നിവയാണ് ഡോ. പനക്കലിന്റെ പ്രധാന പ്രസിദ്ധീകരണങ്ങൾ.

മലബാർ സമരത്തെ ഡി കൊളോണിയൽ ലെൻസിലൂടെ വായിച്ച ഡോ അബ്ബാസ് പനക്കലിന്റെ പുസ്തകം മുസലിയാർ കിംഗ് ഏറെ ശ്രദ്ധനേടിയിടുന്നു. മലബാറിന്റെ പോരാട്ട ചരിത്രം ഒരു നാട്ടുകാരൻ രചിക്കുന്നു എന്നതും ഒരു അന്താരാഷ്ര പ്രസിദ്ധീകരണാലയം വിവിധ ഭൂഖണ്ഡങ്ങളിൽനിന്നും ഒരേസമയം പ്രസിദ്ധീകരിക്കുന്നു എന്നതും ഇതിന്റെ മേന്മയായി എടുത്തു പറയേണ്ടതാണ്. സമരം നേരിട്ടു അനുഭവിച്ചവരുടെ പുതിയ തലമുറയിൽ നിന്നുള്ള ഒരു ഗ്രന്ഥം എങ്ങിനെയാണ് സമരത്തെ നോക്കിക്കാണുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. കൊളോണിയൽ പോസ്റ്റ് കൊളോണിയൽ കാലത്തെ ഭാഷ പ്രയോഗങ്ങളെയും വ്യാഖ്യാനങ്ങളെയും ഈ കൃതി പഠന വിധേയമാക്കുന്നു.

അക്കാദമിക് പ്രവർത്തനങ്ങൾക്ക് പുറമെ, ഡോ. അബ്ബാസ് പനക്കൽ ആഗോളരംഗത്തെ വിവിധ സാംസ്കാരിക ഇടപെടലുകളും നടത്തുന്നുണ്ട്. ഇബ്‌നു ബത്തൂത്ത ഇന്റർനാഷണൽ സെന്റർ ഓഫ് ഇന്റർകല്ചറൽ സ്റ്റഡീസ് ഇത്തരത്തിൽ ഒരു പ്രധാന സംരംഭമാണ്. ഡോ അബ്ബാസ് പനക്കൽ 2018-ൽ ഐക്യരാഷ്ട്രസഭയിൽ 800-ലധികം യുവ ആഗോള നേതാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചിരുന്നു. സഹിഷ്ണുത, പരസ്പര ധാരണ, സഹകരണം എന്നിവയെക്കുറിച്ചുള്ള ചരിത്രപരമായ ഉൾക്കാഴ്ചകൾ പങ്കുവെച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ശ്രദ്ധ നേടിയിരുന്നു.

Related Posts

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു
  • December 15, 2025

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയുമാണ് കൊല്ലം വിജിലന്‍സ് കോടതി എസ്‌ഐടിയുടെ കസ്റ്റഡിയില്‍ നല്‍കിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്‍പവുമായി ബന്ധപ്പെട്ട കേസിലുമാണ് അന്വേഷണ സംഘം…

Continue reading
ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല
  • December 15, 2025

ശബരിമല സ്വർണ കൊള്ളയിൽ മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും വിജിലൻസ് കോടതി തള്ളി. സുധീഷിനല്ല തിരുവാഭരണം കമ്മീഷണർക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗം വാദം. എന്നാൽ ഉദ്യോഗസ്ഥൻ എന്ന നിലയിൽ സുധീഷ് കുമാറിനും പങ്കുണ്ട് എന്നാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി