തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്‍റി20 ഭരിക്കുന്ന നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് യു.ഡി.എഫിന് വൻ മുന്നേറ്റം. കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകളിലാണ് യുഡിഎഫ് മുന്നേറുന്നത്. കിഴക്കമ്പലത്തും ഐക്കരനാടും ട്വൻറി20 ലീഡ് ചെയ്യുകയാണ്.
കുന്നത്തുനാടിൽ 17 ഇടങ്ങളിൽ യുഡിഫ് ആണ് ലീഡ് ചെയ്യുന്നത്. അഞ്ചു സീറ്റുകളിൽ ട്വൻറി20 ഒതുങ്ങിയ നിലയിലാണ്. മഴുവന്നൂർ പഞ്ചായത്തിൽ 7 സീറ്റുകളിൽ യുഡിഎഫ് മുന്നേറുന്നു, ഇതിൽ ട്വൻറി20ക്ക് മൂന്നു സീറ്റുകളിൽ മാത്രമാണ് ലീഡ്. ഐക്കരനാട് പഞ്ചായത്തിൽ, ട്വൻറി20 10 വാർഡുകളിൽ ജയിച്ചിട്ടുണ്ട്. കിഴക്കമ്പലത്ത് 17 സീറ്റുകളിൽ ട്വന്‍റി 20 ആണ് മുന്നേറുന്നത്.
അതേസമയം തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്.പൂർണ്ണമായ ഫലം ഉച്ചയോടുകൂടെയും ലഭ്യമാകും. രണ്ടു ഘട്ടമായി നടന്ന വോട്ടെടുപ്പിൽ 21079609 വോട്ടർമാരാണ് ആകെ വോട്ട് ചെയ്തത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ ഏറ്റവുമധികം പേർ വോട്ട് ചെയ്തതും ഇത്തവണയാണ്. 73866 വോട്ടുകളാണ് മുൻ തിരഞ്ഞെടുപ്പിൽ നിന്നും അധികമായി പോളിംഗ് ബൂത്തുകളിൽ ഇത്തവണ പോൾ ചെയ്തത്. ആകെ 73.69 ശതമാനം പോളിംഗ് നടന്നു.






