കോട്ടയത്ത് മതാടിസ്ഥാനത്തിൽ യോഗം ചേർന്ന് സംസ്ഥാന ബിജെപി; ക്രൈസ്തവ വിശ്വാസികളായ നേതാക്കൾ പങ്കെടുത്തു

മതാടിസ്ഥാനത്തിൽ യോഗം ചേർന്ന് സംസ്ഥാന ബിജെപി. കോട്ടയത്ത് ഇന്നലെയായിരുന്നു പാർട്ടിയിലെ ക്രൈസ്തവ വിശ്വാസികളായ നേതാക്കളുടെ യോഗം ചേർന്നത്. സംഘടനാ ജില്ലകളിൽ നിന്ന് അഞ്ച് വീതം ക്രൈസ്തവ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ക്രൈസ്തവ സഭകളെ അടുപ്പിച്ചു നിർത്താൻ സഭാ അടിസ്ഥാനത്തിൽ ചുമതലയും നൽകി.

ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാന ബിജെപി മതാടിസ്ഥാനത്തിൽ യോഗം ചേരുന്നത്. ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താതെ പാർട്ടിക്ക് മുന്നേറ്റം ഉണ്ടാക്കാൻ ആകില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് നീക്കം. ക്രിസ്ത്യൻ ഔട്ട് റീച്ച് എന്നത് വിവാദമാകാതിരിക്കാൻ സോഷ്യൽ ഔട്ട് റീച്ച് സംസ്ഥാന ശില്പശാല എന്ന പേരിലേക്ക് അവസാന നിമിഷം മാറ്റിയെങ്കിലും ശില്പശാലയിൽ നടന്ന പവർ പോയിൻറ് പ്രസന്റേഷനുകളിൽ ബിജെപി ക്രിസ്ത്യൻ ഔട്ട്റീച്ച് എന്ന് വ്യക്തമാക്കിയായിരുന്നു ചർച്ചകൾ. ക്രൈസ്തവ സഭകളെ അടുപ്പിച്ചു നിർത്താൻ സഭാ അടിസ്ഥാനത്തിൽ നേതാക്കൾക്ക് ചുമതല നൽകി.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് താഴെത്തട്ടിലേക്ക് വരെ ക്രിസ്ത്യൻ ഔട്ട് റീച്ച് വ്യാപിപ്പിക്കും.നിലവിലെ അഞ്ചംഗ ജില്ലാ കമ്മിറ്റികളെ 30 അംഗ കമ്മിറ്റികളായി വിപുലീകരിക്കും.പിന്നാലെ മണ്ഡലം – ഏരിയ പഞ്ചായത്ത് – തലങ്ങളിലും ക്രിസ്ത്യൻ ഔട്ട് റീച്ച് കമ്മിറ്റി രൂപീകരിക്കും. ക്രിസ്ത്യൻ ഔട്ട് റീച്ച് ചിലവുകൾക്കായി ഒരു കോടി രൂപ യുദ്ധകാല അടിസ്ഥാനത്തിൽ പാർട്ടി മാറ്റിവെച്ചു. ക്രിസ്ത്യൻ ഔട്ട് റീച്ച് സംസ്ഥാന കൺവീനർ ഷോൺ ജോർജിൽ നിന്ന് കണക്ക് ബോധിപ്പിച്ച് ചിലവ് തുക വാങ്ങാം.സംസ്ഥാന ജോയിൻ്റ് ട്രഷറർക്കാണ് കണക്കുകൾ നോക്കാൻ ചുമതല. കോട്ടയത്ത് ക്നാനായ കത്തോലിക്കാ സഭാ അധ്യക്ഷൻ ആർച്ചുബിഷപ്പ് മാർ മാത്യു മൂലക്കാടുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി.

Related Posts

കെ സിയും ചെന്നിത്തലയും എന്റെ നേതാക്കള്‍, നല്ല ടീമുണ്ടാക്കി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കും, ഇത് ദൈവനിയോഗം: വി ഡി സതീശന്‍
  • May 14, 2026

മുഖ്യമന്ത്രിയായി തന്നെ തിരഞ്ഞെടുത്ത പാര്‍ട്ടിക്കും ജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഘടകക്ഷികള്‍ക്കും നന്ദി പറഞ്ഞ് വി ഡി സതീശന്‍. തന്നില്‍ പാര്‍ട്ടി ഏല്‍പ്പിച്ചത് ഒരു വലിയ ഉത്തരവാദിത്തമാണെന്നും ഇത് ദൈവീകമായ നിയോഗമെന്നും വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ സി വേണുഗോപാല്‍,…

Continue reading
‘വി ഡി സതീശൻ എന്ന ഞാൻ’ ; തിങ്കളാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ
  • May 14, 2026

കേരളത്തിന്റെ പതിമൂന്നാമത് നിയുക്ത മുഖ്യമന്ത്രിയായി വി ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിലാണ് ജനാഭിലാഷം നിറവേറ്റികൊണ്ട് സത്യപ്രതിജ്ഞ ചെയ്യുക. തിരസ്കാരത്തിൻെറയും മാറ്റിനിർത്തലിൻെറയും കാലങ്ങൾ കടന്ന് 2001ൽ പറവൂരിൽ നിന്ന് നിയമസഭാംഗമായ ഒരാൾ. സഭാതലത്തിലെ ഇടപെടലുകളിലൂടെ അയാൾ തന്നിലെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വെള്ളിത്താലത്തില്‍ വച്ച് ആരും അംഗീകാരങ്ങള്‍ നീട്ടിയിട്ടില്ല, എല്ലാം വിഡിഎസ് പൊരുതിയും പ്രവര്‍ത്തിച്ചും നേടിയത്; കടലിളകി വന്നാലും നിലപാട് കടുകിട മാറ്റാത്ത ജനനായകന്‍

വെള്ളിത്താലത്തില്‍ വച്ച് ആരും അംഗീകാരങ്ങള്‍ നീട്ടിയിട്ടില്ല, എല്ലാം വിഡിഎസ് പൊരുതിയും പ്രവര്‍ത്തിച്ചും നേടിയത്; കടലിളകി വന്നാലും നിലപാട് കടുകിട മാറ്റാത്ത ജനനായകന്‍

കെ സിയും ചെന്നിത്തലയും എന്റെ നേതാക്കള്‍, നല്ല ടീമുണ്ടാക്കി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കും, ഇത് ദൈവനിയോഗം: വി ഡി സതീശന്‍

കെ സിയും ചെന്നിത്തലയും എന്റെ നേതാക്കള്‍, നല്ല ടീമുണ്ടാക്കി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കും, ഇത് ദൈവനിയോഗം: വി ഡി സതീശന്‍

‘വി ഡി സതീശൻ എന്ന ഞാൻ’ ; തിങ്കളാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ

‘വി ഡി സതീശൻ എന്ന ഞാൻ’ ; തിങ്കളാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ

വി ഡി സതീശന് അഭിനന്ദനങൾ ; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സംതൃപ്തൻ, കെ സി വേണുഗോപാൽ

വി ഡി സതീശന് അഭിനന്ദനങൾ ; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സംതൃപ്തൻ, കെ സി വേണുഗോപാൽ

കടുത്ത അതൃപ്തിയില്‍ ആര്‍ സി; സീനിയോരിറ്റി പരിഗണിക്കാത്തതില്‍ പരിഭവം; ഇന്നത്തെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും; വീട്ടില്‍ നിന്ന് പുറത്തേക്കുപോയി

കടുത്ത അതൃപ്തിയില്‍ ആര്‍ സി; സീനിയോരിറ്റി പരിഗണിക്കാത്തതില്‍ പരിഭവം; ഇന്നത്തെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും; വീട്ടില്‍ നിന്ന് പുറത്തേക്കുപോയി

പടനയിച്ചവന്‍ നാടിനെ നയിക്കും! വിസ്മയമായി വിഡി, കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്, വഴങ്ങി കെസി

പടനയിച്ചവന്‍ നാടിനെ നയിക്കും! വിസ്മയമായി വിഡി, കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്, വഴങ്ങി കെസി