‘കേരാഫെഡ്’ വെളിച്ചെണ്ണ സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ വില കുറച്ചു നൽകും; മന്ത്രി ജി ആർ അനിൽ

ഓണത്തിന് ‘കേരാഫെഡ്’ വെളിച്ചെണ്ണ സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ വില കുറച്ചു നൽകുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. വെളിച്ചെണ്ണ വിലവർധനവുമായി ബന്ധപ്പെട്ട് കൃഷിമന്ത്രിയും താനും രണ്ടു വകുപ്പിലെ ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടത്തി. അതിൽത്തന്നെ കേരാഫെഡിൻ്റെ ഉത്പന്നങ്ങൾ വിലകുറച്ച് നൽകാനാവുമോ എന്നതിൽ ചർച്ച നടന്നു. ചർച്ചയിൽ അനുകൂലമായ നിലപാടാണ് ഉണ്ടായത്.
ഡയറക്ടർ ബോർഡുമായി ആലോചിച്ച് എത്രത്തോളം വിലകുറച്ച് നൽകാൻ കഴിയുമെന്ന് അറിയിക്കും. അങ്ങനെ കിട്ടുന്നതിന്റെ കൂടെ സബ്സിഡി വില കൂടി കുറച്ച് നൽകാനാണ് ആലോചിക്കുന്നത്. എന്തായാലും കേരാഫെഡ് ഉത്പ്പന്നം സപ്ലൈകോ വഴി വിലകുറച്ചു നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.

സപ്ലൈകോ വഴി തൊട്ടടുത്ത ദിവസം മുതൽ വിതരണം ചെയ്യാൻ കഴിയുന്ന രീതിയിലാണ് നിർദേശം വെച്ചത് പതിനഞ്ചാം തീയതിയോടുകൂടി വീണ്ടുമൊരു ഘട്ടത്തിൽ കൂടി വില കുറയ്ക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related Posts

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ അതൃപ്തി, ദേശീയ നേതാക്കളെ കണ്ട് എ ഗ്രൂപ്പ്
  • May 19, 2026

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ എ ഗ്രൂപ്പിന് അതൃപ്തി. ദേശീയ നേതാക്കളെ കണ്ട് അതൃപ്തി അറിയിച്ച് എ ഗ്രൂപ്പ്. കെസി വേണുഗോപാൽ ദീപാ ദാസ് മുൻഷി എന്നിവരെ ബെന്നി ബഹനാൻ എംപിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് നേതാക്കൾ കണ്ടു. രാഹുൽ…

Continue reading
‘തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും, ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും’; മന്ത്രി കെ. മുരളീധരൻ
  • May 19, 2026

വി.ഡി.സതീശൻ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിലേറി രണ്ടു ദിവസമായിട്ടും വകുപ്പ് വിഭജനത്തിൽ അന്തിമ തീരുമാനമായില്ല. മന്ത്രിമാരുടെ വകുപ്പുകളിൽ ചില തർക്കങ്ങളുണ്ടെന്ന് സ്ഥിരീകരിച്ച് മന്ത്രി കെ.മുരളീധരൻ സ്ഥിരീകരിച്ചിട്ടുണ്ട്. ചില വകുപ്പുകളിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഉന്നത വിദ്യാഭ്യാസം, ഫിഷറീസ് അങ്ങനെ ചില തർക്കങ്ങളുണ്ട്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇന്ധന വിലവർധനവ്; ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്, വ്യാഴാഴ്ച മുതൽ ഡൽഹിയിൽ പണിമുടക്ക്

ഇന്ധന വിലവർധനവ്; ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്, വ്യാഴാഴ്ച മുതൽ ഡൽഹിയിൽ പണിമുടക്ക്

മുൻ സർക്കാർ അടച്ചിരുന്ന സെക്രട്ടറിയേറ്റ് സമരഗേറ്റ് തുറന്നു; സമരകവാടം തുറന്നത് 10 വർഷത്തിന് ശേഷം

മുൻ സർക്കാർ അടച്ചിരുന്ന സെക്രട്ടറിയേറ്റ് സമരഗേറ്റ് തുറന്നു; സമരകവാടം തുറന്നത് 10 വർഷത്തിന് ശേഷം

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ അതൃപ്തി, ദേശീയ നേതാക്കളെ കണ്ട് എ ഗ്രൂപ്പ്

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ അതൃപ്തി, ദേശീയ നേതാക്കളെ കണ്ട് എ ഗ്രൂപ്പ്

‘തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും, ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും’; മന്ത്രി കെ. മുരളീധരൻ

‘തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും, ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും’; മന്ത്രി കെ. മുരളീധരൻ

വി ഡി സതീശന്‍ സര്‍ക്കാരിന്റെ വകുപ്പ് വിഭജനത്തില്‍ കല്ലുകടി; പ്രധാന വകുപ്പുകള്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചെന്ന് ആക്ഷേപം

വി ഡി സതീശന്‍ സര്‍ക്കാരിന്റെ വകുപ്പ് വിഭജനത്തില്‍ കല്ലുകടി; പ്രധാന വകുപ്പുകള്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചെന്ന് ആക്ഷേപം

അപകടകാരികളായ തെരുവുനായകളെ കൊല്ലാം; സുപ്രധാന നിര്‍ദേശവുമായി സുപ്രീംകോടതി; മൃഗസ്നേഹികളുടെ ഹര്‍ജി തള്ളി

അപകടകാരികളായ തെരുവുനായകളെ കൊല്ലാം; സുപ്രധാന നിര്‍ദേശവുമായി സുപ്രീംകോടതി; മൃഗസ്നേഹികളുടെ ഹര്‍ജി തള്ളി