കാട്ടാന ആക്രമണം; സംസ്ഥാനത്ത് ഒരു ജീവൻ കൂടി പൊലിഞ്ഞു

ഇടുക്കി ജില്ലയിലെ മതമ്പയിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിയായ തമ്പലക്കാട് സ്വദേശി പുരുഷോത്തമൻ (50) കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ 10:30 ഓടെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗിന് പോയപ്പോഴാണ് പുരുഷോത്തമന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. പുരുഷോത്തമനൊപ്പം അദ്ദേഹത്തിൻ്റെ മകനും ഉണ്ടായിരുന്നു. എന്നാൽ കാട്ടാനയെ കണ്ടപ്പോൾ മകന് ഓടി രക്ഷപ്പെടാൻ കഴിഞ്ഞു.

ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പുരുഷോത്തമനെ ഉടൻതന്നെ മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടാനയെ വനം വകുപ്പും നാട്ടുകാരും വനത്തിലേക്ക് ഓടിച്ചുവിട്ടു.

പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും വനം വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്. ഏതാനും ആഴ്ചകൾക്ക് മുൻപ് പീരുമേട്ടിൽ ഒരു സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കൂടാതെ ഈ പ്രദേശത്തു തന്നെ മുൻപ് സോഫി എന്ന വീട്ടമ്മയും കാട്ടാനയുടെ ആക്രമണത്തിൽ മരണമടഞ്ഞിട്ടുണ്ട്. തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങൾ പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയാണ്. വനം വകുപ്പിൻ്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാകാത്തതിൽ നാട്ടുകാർക്കിടയിൽ വലിയ അമർഷമുണ്ട്. മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമാകുന്ന ഈ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് പ്രധാന ആവശ്യം.

Related Posts

‘പോ മോനെ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണം, പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും’; വി ശിവൻകുട്ടി
  • April 2, 2026

പോ മോനെ വിജയാ എന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണമെന്ന് വി ശിവൻകുട്ടി. തെലങ്കാന മുഖ്യമന്ത്രി നടത്തിയത് രാഷ്ട്രീയ മര്യാദയില്ലാത്ത പരാമർശം. പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും. പരാമർശത്തോടെ എൽഡിഎഫിന്റെ അന്തസ് വർദ്ധിച്ചു. കോൺഗ്രസിന്റെ നിലവാരം ബോധ്യപ്പെട്ടുവെന്ന് ശിവൻകുട്ടി…

Continue reading
‘വയനാട് ഫണ്ട്‌ പിരിവ്, പണി പൂർത്തിയായാൽ മാത്രമെ കണക്ക് പുറത്തുപറയു എന്ന് സതീശൻ പറയുന്നു, ജോയിന്റ് അക്കൗണ്ടെങ്കിൽ പത്രികയിൽ പറയണ്ടേ’; എം വി ഗോവിന്ദൻ
  • April 2, 2026

തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ മുന്നേറ്റം നടത്തും, മൂന്നാം ടേം ഉണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മണ്ഡലം കമ്മിറ്റി യോഗങ്ങളിലെ വിലയിരുത്തലിൽ നിന്ന് മനസ്സിലാകുന്നത് ഇതാണ്. യുഡിഎഫിന് വേണ്ടി നടത്തിയ സർവേ പോലും എൽഡിഎഫിന് അനുകൂലമായി വന്നു.നവകേരളം സൃഷ്‌ടിക്കാനുള്ള…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘പോ മോനെ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണം, പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും’; വി ശിവൻകുട്ടി

‘പോ മോനെ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണം, പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും’; വി ശിവൻകുട്ടി

‘വയനാട് ഫണ്ട്‌ പിരിവ്, പണി പൂർത്തിയായാൽ മാത്രമെ കണക്ക് പുറത്തുപറയു എന്ന് സതീശൻ പറയുന്നു, ജോയിന്റ് അക്കൗണ്ടെങ്കിൽ പത്രികയിൽ പറയണ്ടേ’; എം വി ഗോവിന്ദൻ

‘വയനാട് ഫണ്ട്‌ പിരിവ്, പണി പൂർത്തിയായാൽ മാത്രമെ കണക്ക് പുറത്തുപറയു എന്ന് സതീശൻ പറയുന്നു, ജോയിന്റ് അക്കൗണ്ടെങ്കിൽ പത്രികയിൽ പറയണ്ടേ’; എം വി ഗോവിന്ദൻ

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മലയാളത്തിന്റെ മെഗാ താരങ്ങൾ ഒന്നിക്കുന്നു.. ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്

മലയാളത്തിന്റെ മെഗാ താരങ്ങൾ ഒന്നിക്കുന്നു.. ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്

ഇത് പിണറായി വിജയന്റെ അവസാന ഇലക്ഷൻ; വെല്ലുവിളിക്കാൻ വരരുത്, ജി സുധാകരൻ

ഇത് പിണറായി വിജയന്റെ അവസാന ഇലക്ഷൻ; വെല്ലുവിളിക്കാൻ വരരുത്, ജി സുധാകരൻ

‘MP എന്ന നിലയിൽ വികസനം എത്തിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല; ഇന്ദിര ഗ്യാരണ്ടി നാടിനെ മാറ്റും’: പ്രിയങ്ക ഗാന്ധി

‘MP എന്ന നിലയിൽ വികസനം എത്തിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല; ഇന്ദിര ഗ്യാരണ്ടി നാടിനെ മാറ്റും’: പ്രിയങ്ക ഗാന്ധി