എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം; എന്‍സിപി സംസ്ഥാന നേതൃത്വം നാളെ ഡല്‍ഹിയിലേക്ക്

എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിനായി എന്‍സിപി സംസ്ഥാന നേതൃത്വം നാളെ ഡല്‍ഹിക്ക്. ദേശിയ വര്‍ക്കിങ്ങ് പ്രസിഡിന്റ് പി.സി.ചാക്കോയും സംസ്ഥാന അധ്യക്ഷന്‍ തോമസ്. കെ. തോമസുമാണ് ഡല്‍ഹിയിലേക്ക് പോകുന്നത്. സീറ്റ് തര്‍ക്കം ഇന്നലെ മുഖ്യമന്ത്രിയേയും അറിയിച്ചിരുന്നു. സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നതിനായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വെളളിയാഴ്ച ചേരും.

മന്ത്രി എ.കെ.ശശീന്ദ്രന്റെ സിറ്റിങ്ങ് മണ്ഡലമായ എലത്തൂരില്‍ തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്ന് തീരുമാനം എന്‍സിപി കേന്ദ്ര നേതൃത്വത്തിന് വിട്ടിരുന്നു. ഇന്നലെ ചേര്‍ന്ന സംസ്ഥാന ഇലക്ഷന്‍ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. ഇതനുസരിച്ച് എന്‍സിപി ദേശിയ നേതാവ് സുപ്രിയ സുലെയെ കാണുന്നതിന് വേണ്ടിയാണ് പി.സി.ചാക്കോയും തോമസ്.കെ.തോമസും നാളെ ഡല്‍ഹിയില്‍ എത്തുന്നത്.

എലത്തൂരിലേക്ക് എ.കെ.ശശീന്ദ്രന്‍, മുക്കം മുഹമ്മദ്, പി.എം.സുരേഷ് ബാബു എന്നിവര്‍ അടങ്ങുന്ന പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറും. 7 തവണ മത്സരിച്ച് നാല് തവണ എംഎല്‍എയും 9 കൊല്ലം മന്ത്രിയുമായ ശശീന്ദ്രനെ വീണ്ടും മത്സരിപ്പിക്കുന്നതിനോട് പിസി ചാക്കോയ്ക്ക് യോജിപ്പില്ല. സീറ്റ് ലഭിച്ചില്ലെങ്കില്‍ ശശീന്ദ്രന്‍ പാര്‍ട്ടി പിളര്‍ത്തുമെന്ന് സൂചനയുണ്ട്.

എലത്തൂരിലെ സീറ്റ് തര്‍ക്കം മുഖ്യമന്ത്രിയെ ധരിപ്പിക്കുന്നതിനായി തോമസ് .കെ.തോമസ് ഇന്നലെ മുഖ്യമന്ത്രിയെ കണ്ടു. സ്ഥാനാര്‍ഥി
നിര്‍ണയത്തില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്.സിപിഐഎം സ്ഥാനാര്‍ഥി പട്ടിക അന്തിമമാക്കുന്നതിന് വേണ്ടി വെളളിയാഴ്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് ചേരുന്നുണ്ട്. തീരുമാനമാകാനുളള സീറ്റുകളിലെ സ്ഥാനാര്‍ഥികളെ യോഗത്തില്‍ നിശ്ചയിക്കും.

Related Posts

ആരുനേടി ഇന്നത്തെ കോടി? അറിയാം സ്ത്രീ ശക്തി ലോട്ടറിയുടെ സമ്പൂര്‍ണഫലം
  • March 10, 2026

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. കോഴിക്കോട് എം രവിചന്ദ്രന്‍ എന്ന ഏജന്റ് വിറ്റ SC 224420 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 30…

Continue reading
നെന്മാറ ഇരട്ടക്കൊല കേസ്; ചെന്താമരയുടെ സഹോദരനടക്കം സാക്ഷികള്‍ മൊഴിമാറ്റി
  • March 10, 2026

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ സാക്ഷികള്‍ മൊഴിമാറ്റി. പ്രതി ചെന്താമരയുടെ സഹോദരന്‍, സഹോദരന്റെ ഭാര്യ, അയല്‍വാസി എന്നിവരാണ് മൊഴി മാറ്റിയത്. (Nenmara double murder case) കൊലപാതകത്തിന് തലേദിവസം ചെന്താമര തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്ന മൊഴി ചെന്താമരയുടെ സഹോദരന്‍ രാധാകൃഷ്ണന്‍ കോടതിയില്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആരുനേടി ഇന്നത്തെ കോടി? അറിയാം സ്ത്രീ ശക്തി ലോട്ടറിയുടെ സമ്പൂര്‍ണഫലം

ആരുനേടി ഇന്നത്തെ കോടി? അറിയാം സ്ത്രീ ശക്തി ലോട്ടറിയുടെ സമ്പൂര്‍ണഫലം

എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം; എന്‍സിപി സംസ്ഥാന നേതൃത്വം നാളെ ഡല്‍ഹിയിലേക്ക്

എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം; എന്‍സിപി സംസ്ഥാന നേതൃത്വം നാളെ ഡല്‍ഹിയിലേക്ക്

നെന്മാറ ഇരട്ടക്കൊല കേസ്; ചെന്താമരയുടെ സഹോദരനടക്കം സാക്ഷികള്‍ മൊഴിമാറ്റി

നെന്മാറ ഇരട്ടക്കൊല കേസ്; ചെന്താമരയുടെ സഹോദരനടക്കം സാക്ഷികള്‍ മൊഴിമാറ്റി

നഴ്‌സസ് സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി; ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്ന് പൊലീസിനും തൊഴില്‍ വകുപ്പിനും നിര്‍ദേശം

നഴ്‌സസ് സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി; ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്ന് പൊലീസിനും തൊഴില്‍ വകുപ്പിനും നിര്‍ദേശം

ലീഡറുടെ കുടുംബത്തോട് എന്തിനാണ് പക? ടിഎന്‍ പ്രതാപനെതിരെ തൃശൂര്‍ നഗരമധ്യത്തില്‍ പോസ്റ്ററുകള്‍

‘മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന ആ കപ്പ് വീണുടഞ്ഞു; ഇനി അതുമായി ജനങ്ങളുടെ മുന്നില്‍ വരരുത്’; ഗണേഷ് കുമാര്‍ വിഷയത്തില്‍ വിഡി സതീശന്‍

‘മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന ആ കപ്പ് വീണുടഞ്ഞു; ഇനി അതുമായി ജനങ്ങളുടെ മുന്നില്‍ വരരുത്’; ഗണേഷ് കുമാര്‍ വിഷയത്തില്‍ വിഡി സതീശന്‍