ഇറാനിൽ കൂട്ടക്കുരുതി തുടരുന്നു; പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,400 കടന്നു

ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,400 കടന്നു. പ്രതിഷേധക്കാർക്ക് സഹായം വാഗ്ദാനം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. പ്രതിഷേധം തുടരാനും സഹായം ഉടനെത്തുമെന്നും ട്രംപ് പ്രതികരിച്ചു. പടിഞ്ഞാറൻ ഇറാനിലെ കെർമാൻഷാ പ്രവിശ്യയിലുള്ള ഇസ്ലാമിക് റവല്യൂഷണറി ഗാർഡിന്റെ താവളം പിടിച്ചെടുത്തതായി ഇറാനിയൻ-കുർദിഷ് വിമതസേന അവകാശപ്പെട്ടു.

കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ വധിക്കരുതെന്നും അങ്ങനെ ചെയ്താൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം ഇന്റർനെറ്റ് ഉപരോധം അഞ്ചാം ദിവസവും തുടരുന്നു. ഇറാനിലെ ഭരണകൂടം അവസാനനാളുകളിലാണെന്ന് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് പ്രതികരിച്ചു. ഇറാൻ ജനതയുടെ കൊലയാളികൾ ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമാണെന്ന് ഇറാൻ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനി കുറ്റപ്പെടുത്തി.

പതിനേഴ് ദിവസമായി തുടരുന്ന പ്രക്ഷോഭം 31 പ്രവിശ്യകളിലെ 180 നഗരങ്ങളിലേക്ക് വ്യാപിച്ചു. പ്രക്ഷോഭകരെ സുരക്ഷാ സേനയും ഇറാൻ റവല്യൂഷണറി ഗാർഡ്‌സും കൂട്ടക്കുരുതി ചെയ്യുകയാണെന്ന് ദൃക്‌സാക്ഷികൾ ആരോപിച്ചു. പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനെ യുഎൻ മനുഷ്യവകാശ കൗൺസിൽ അപലപിച്ചു. ഇറാനെ ആക്രമിച്ചാൽ അമേരിക്കയുടെ സൈനിക താവളങ്ങളും കപ്പലുകളും അമേരിക്കൻ സെനികരെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാക്കർ ഖാലിബാഫിന്റെ മുന്നറിയിപ്പ് നൽകി.

Related Posts

‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ
  • October 7, 2026

തിരുവനന്തപുരം: മലപ്പുറത്തിനെതിരെ സിപിഐഎം നേതാവ് പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ. മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാടാണെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിൽ ലേഖനം. സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.പി.സുരേഷ് രാജിന്റേതാണ് ലേഖനം. ഒരു പ്രദേശത്തിന്റെ മതനിരപേക്ഷത അളക്കേണ്ടത് ഒരു മതവിഭാഗത്തിന്റെ…

Continue reading
അധികാര കസേരയിൽ ഇരിക്കുന്നവരുടെ കൈകൾ ശുദ്ധമെന്ന് ജനങ്ങൾക്ക് ബോധ്യമാവണം; വിഡി സതീശന്റെയും, ജനീഷിന്റെയും സൗജന്യ യാത്രകൾ തള്ളി യൂത്ത് കോൺഗ്രസ്
  • October 7, 2026

പാലക്കാട്: മുഖ്യമന്ത്രി വിഡി സതീശന്റെയും, മന്ത്രി ജനീഷിന്റെയും സൗജന്യ യാത്രകൾ തള്ളി യൂത്ത് കോൺഗ്രസ് രാഷ്ട്രീയ പ്രമേയം. ഷൊർണൂർ നിയോജക മണ്ഡലം കമ്മിറ്റിയാണ് പ്രമേയം അവതരിപ്പിച്ചത്. അധികാര കസേരയിൽ ഇരിക്കുന്നവരുടെ കൈകൾ ശുദ്ധമാണ് എന്ന് ജനങ്ങൾക്ക് ബോധ്യമാവണം. സൗജന്യങ്ങളും മറ്റും സ്വീകരിക്കുമ്പോൾ…

Continue reading

You Missed

വേദനയോടെ മെസി പറഞ്ഞു-‘ ഞാന്‍ ഇത് മിസ് ചെയ്യും’; ലോകം വിങ്ങുന്ന ഹൃദയത്തോടെ കേട്ടിരുന്നു

വേദനയോടെ മെസി പറഞ്ഞു-‘ ഞാന്‍ ഇത് മിസ് ചെയ്യും’; ലോകം വിങ്ങുന്ന ഹൃദയത്തോടെ കേട്ടിരുന്നു

‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ

‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ

അധികാര കസേരയിൽ ഇരിക്കുന്നവരുടെ കൈകൾ ശുദ്ധമെന്ന് ജനങ്ങൾക്ക് ബോധ്യമാവണം; വിഡി സതീശന്റെയും, ജനീഷിന്റെയും സൗജന്യ യാത്രകൾ തള്ളി യൂത്ത് കോൺഗ്രസ്

അധികാര കസേരയിൽ ഇരിക്കുന്നവരുടെ കൈകൾ ശുദ്ധമെന്ന് ജനങ്ങൾക്ക് ബോധ്യമാവണം; വിഡി സതീശന്റെയും, ജനീഷിന്റെയും സൗജന്യ യാത്രകൾ തള്ളി യൂത്ത് കോൺഗ്രസ്

യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘർഷം; കൻ്റോൺമെൻ്റ് SHO ക്കും, SI ക്കും എതിരെ പൊലീസിൽ പരാതി നൽകി SFI

യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘർഷം; കൻ്റോൺമെൻ്റ് SHO ക്കും, SI ക്കും എതിരെ പൊലീസിൽ പരാതി നൽകി SFI

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് വന്‍ ആശ്വാസം: ആര്‍ സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് വന്‍ ആശ്വാസം: ആര്‍ സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

സുഗതന് അനുകൂലമായത് കോൺഗ്രസ്-ബിജെപി ഡീൽ; കോൺഗ്രസ് സഹായിച്ചുവെന്ന ആരോപണവുമായി സിപിഐഎം

സുഗതന് അനുകൂലമായത് കോൺഗ്രസ്-ബിജെപി ഡീൽ; കോൺഗ്രസ് സഹായിച്ചുവെന്ന ആരോപണവുമായി സിപിഐഎം