“സ്വാദിഖലി തങ്ങളും ജിഫ്രി തങ്ങളും പരസ്പരം തലപ്പാവ് അണിയിച്ചു, ഇനിയുള്ള കാലത്തും അത് അങ്ങനെ തന്നെ വേണം; അങ്ങനെയാണ് കെട്ടുറപ്പ് ഉണ്ടായിട്ടുള്ളത്; പികെ കുഞ്ഞാലിക്കുട്ടി

സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശയാത്രയ്ക്ക് ഇന്ന് മലപ്പുറത്ത് സ്വീകരണം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുത്തു. കന്യാകുമാരിയിലെ യാത്രയുടെ ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിന്ന അബ്ബാസലി തങ്ങളും സമസ്തയിലെ ലീഗ് അനുകൂല നേതാക്കളും ഇന്നലെ വൈകിട്ടത്തെ തിരൂരിലെ സ്വീകരണത്തിൽ പങ്കെടുത്തു.

സമസ്തയിലും ലീഗിലും ഐക്യം വേണമെന്ന് പികെ കുഞ്ഞാലിക്കുട്ടി. സ്വാദിഖലി തങ്ങളും ജിഫ്രി തങ്ങളും പരസ്പരം തലപ്പാവ് അണിയിച്ചു. കഴിഞ്ഞ കാലങ്ങളിലും തലപ്പാവ് അണിയിച്ചിട്ടുണ്ട്. ഇനിയുള്ള കാലത്തും അത് അങ്ങനെ തന്നെ വേണം. അങ്ങനെയാണ് കെട്ടുറപ്പ് ഉണ്ടായിട്ടുള്ളതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സമസ്ത ശതാബ്ദി സന്ദേശ യാത്രക്ക് മലപ്പുറത്ത് നൽകിയ സ്വീകരണത്തിലാണ് കുഞ്ഞാലിക്കുട്ടിയുടേ പ്രസംഗം.

സമസ്ത ഒരു കടലാസ് സംഘടന അല്ലെന്ന് സ്വാദിഖലി തങ്ങൾ വ്യക്തമാക്കി. കേരളത്തിലെ മുസ്ലീം സമൂഹത്തിന്റെ പാരമ്പര്യം പേറുന്ന പ്രസ്ഥാനം. സമുദായത്തിന്റെ ഐക്യവും, സമുദായങ്ങൾ തമ്മിലുള്ള ഐക്യവുമാണ് സമസ്ത നൽകുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.

സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായാണ് അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങളുടെ യാത്ര. ഡിസംബർ 19ന് കന്യാകുമാരിയിലെ നാഗർകോവിൽ വെച്ചാണ് യാത്രക്ക് തുടക്കമായത്. യാത്രയുടെ ഉദ്ഘാടനത്തിൽ നിന്ന് മുസ്‍ലിം ലീഗ് ദേശീയ അധ്യക്ഷൻ പ്രൊഫസർ കാദർ മൊയ്തീൻ, പാണക്കാട് അബ്ബാസലി തങ്ങൾ ഉൾപ്പെടെ ലീഗ് നേതാക്കൾ വിട്ടുനിന്നിരുന്നു. യാത്രയുടെ പതാക കൈമാറ്റം പാണക്കാട് നിന്ന് മാറ്റിയതിൽ പ്രതിഷേധിച്ചാണ് ലീഗ് നേതാക്കളുടെ ബഹിഷ്കരണം എന്നായിരുന്നു വാർത്ത പുറത്തുവന്നത്.

പിന്നീട് വാർത്ത നിഷേധിച്ച് ജിഫ്രി മുത്തുകോയ തങ്ങൾ തന്നെ രംഗത്തെത്തി. സമസ്തയിലെ ലീഗ് അനുകൂല വിഭാഗത്തിന് യാത്രയിൽ പ്രാതിനിധ്യം നൽകിയില്ല എന്ന് നേരത്തെ ആക്ഷേപവും ഉയർത്തിയിരുന്നു. തുടർന്ന് നാസർ ഫൈസി കൂടത്തായിയെ യാത്രയുടെ അസിസ്റ്റന്‍റ് ഡയറക്ടറായി നിയമിച്ചു. ഇതിന് പിന്നാലെയാണ് അബ്ബാസ് അലി ശിഹാബ് തങ്ങളും നാസർ ഫൈസി കൂടത്തായിയും ഉൾപ്പെടെയുള്ള നേതാക്കൾ യാത്രയുടെ തിരൂരിലെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തത്. ആയിരക്കണക്കിനാളുകളാണ് യാത്രയെ സ്വീകരിക്കാൻ എത്തിയത്.

Related Posts

ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍: പിഎസ്ജിക്ക് ആശങ്കയായി അശ്‌റഫ് ഹക്കീമിയുടെ പരിക്ക്
  • May 1, 2026

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെതിരായ സെമിഫൈനലില്‍ നിര്‍ണായക രണ്ടാം പാദ മത്സരത്തിന് ഒരുങ്ങുന്ന പാരീസ് സെന്റ് ജെര്‍മെയ്ന് തിരിച്ചടിയായി അശ്‌റഫ് ഹക്കിമിയുടെ പരിക്ക്. കഴിഞ്ഞ സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ നിര്‍ണായക സാന്നിധ്യമായിരുന്ന ഈ മൊറോക്കന്‍ പ്രതിരോധ നിര താരത്തെ ഇത്തവണ…

Continue reading
ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വര മരണം; ആലപ്പുഴയിൽ നേഴ്‌സ് മരിച്ചു
  • May 1, 2026

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം. ആലപ്പുഴ സ്വദേശി ആര്യ (26) ആണ് മരിച്ചത്. നേഴ്‌സ് ആയിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയന്റെയും അമ്പിളിയുടെ മകൾ ആര്യമോൾ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍: പിഎസ്ജിക്ക് ആശങ്കയായി അശ്‌റഫ് ഹക്കീമിയുടെ പരിക്ക്

ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍: പിഎസ്ജിക്ക് ആശങ്കയായി അശ്‌റഫ് ഹക്കീമിയുടെ പരിക്ക്

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വര മരണം; ആലപ്പുഴയിൽ നേഴ്‌സ് മരിച്ചു

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വര മരണം; ആലപ്പുഴയിൽ നേഴ്‌സ് മരിച്ചു

വരുന്ന നാല് ദിവസം മഴ ശക്തമാകും, ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ്; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്, മെയ് മാസത്തിൽ കൂടുതൽ മഴ ലഭിക്കും

വരുന്ന നാല് ദിവസം മഴ ശക്തമാകും, ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ്; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്, മെയ് മാസത്തിൽ കൂടുതൽ മഴ ലഭിക്കും

‘ഗ്യാസ് വില വർധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കഴിയാൻ കാത്തു നിന്നു, ജനദ്രോഹ നടപടി കേന്ദ്രം പിൻവലിക്കണം’; കെ സി വേണുഗോപാൽ

‘ഗ്യാസ് വില വർധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കഴിയാൻ കാത്തു നിന്നു, ജനദ്രോഹ നടപടി കേന്ദ്രം പിൻവലിക്കണം’; കെ സി വേണുഗോപാൽ

ശബരിമലയില്‍ അതിക്രമിച്ചു കയറി വിഡിയോ ചിത്രീകരണം; യൂട്യൂബര്‍ക്കതിരെ കേസ്

ശബരിമലയില്‍ അതിക്രമിച്ചു കയറി വിഡിയോ ചിത്രീകരണം; യൂട്യൂബര്‍ക്കതിരെ കേസ്

പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു; മരണം കാറപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ

പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു; മരണം കാറപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ