‘രാജ്യത്തിന് വേണ്ടത് ഒരു ഫുൾ ടൈം പ്രതിപക്ഷ നേതാവ്, ജനവിരുദ്ധ ബില്ല് വരുമ്പോൾ രാഹുൽഗാന്ധി വിദേശത്ത് BMW ബൈക്ക് ഓടിക്കുകയായിരുന്നു ‘: ജോണ്‍ ബ്രിട്ടാസ്

രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ജോൺ ബ്രിട്ടാസ് എം പി. രാഹുൽ ഗാന്ധി സഭയിൽ ഉണ്ടാകേണ്ടതായിരുന്നു. ബില്ലിനെതിരെ ചർച്ച നടക്കുമ്പോൾ രാഹുൽഗാന്ധി വിദേശത്ത് ബിഎംഡബ്ലിയു പരിശോധിക്കുന്നു. കോൺഗ്രസിലെ പ്രധാനപ്പെട്ട എംപിമാർ തന്നെ ഈ കാര്യങ്ങൾ പറയുന്നുണ്ട്.

രാഹുൽ ഗാന്ധിയുടെ സാന്നിധ്യം അനിവാര്യമായിരുന്നു. കേരളത്തിലെ എംപിമാർ രഹസ്യമായി ഇത് പറയുന്നുണ്ട്. ജനവിരുദ്ധമായ ബില്ല് വരുമ്പോൾ പോരാട്ടം നടത്തേണ്ടത് പ്രതിപക്ഷ നേതാവ്. പ്രതിപക്ഷം നേതാവ് ഒരു വോട്ടെടുപ്പ് ആവശ്യപ്പെട്ടിരുന്നുവെങ്കിൽ അത് വലിയ കളങ്കം ആകുമായിരുന്നില്ലേ.

രാജ്യത്ത് ഫുൾടൈം പ്രതിപക്ഷ നേതാവ് വേണം. ജനവിരുദ്ധ ബില്ല് പാർലമെൻ്റിൽ പരിഗണിക്കുമ്പോൾ രാഹുൽഗാന്ധി BMW ബൈക്ക് ഓടിക്കുകയായിരുന്നു.ഒരാഴ്ച കഴിഞ്ഞ് ബൈക്ക് ഓടിച്ചാൽ പോരേ?BMW കമ്പനി അവിടെതന്നെ ഉണ്ടാകുമല്ലോ.പൂട്ടിപോകില്ലല്ലോയെന്നും അദ്ദേഹം പരിഹസിച്ചു

സർക്കാറിന്റെ നടപടികൾ എല്ലാവർക്കും അറിയാം. തൊപ്പിയിൽ നിന്ന് പ്രാവിനെ എടുക്കുന്ന മജീഷിനെ പോലെയാണ് സർക്കാർ നടപടികൾ. ആകസ്മികമായാണ് പ്രധാനപ്പെട്ട നിയമങ്ങൾ കൊണ്ടുവന്ന് പാസാക്കുന്നത്.

VB RAM G RAM, ഇന്ത്യയുടെ ചരിത്രത്തിൽ ഇതുപോലൊരു നിയമനിർമാണം നടന്നിട്ടില്ല. ഇത്രയും വ്യാപകമായ പ്രത്യാഘാതമുള്ള ഒരു ബില്ല് അർദ്ധരാത്രിയിൽ പാസാക്കുക എന്നുള്ളത് വലിയൊരു കളങ്കമായി മാറി. രണ്ടാഴ്ചത്തേക്ക് ബില്ല് പഠിക്കാൻ വേണ്ടി സെലക്ട് കമ്മിറ്റിക്ക് അയക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.

ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ബില്ല് പരിഗണിക്കാം എന്ന് പറഞ്ഞു. അതുപോലും കേൾക്കാതെ തിരക്കുപിടിച്ച് ബില്ല് പാസാക്കി. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറഞ്ഞില്ല. ശക്തമായ പ്രതിഷേധം ഉണ്ടാകും.

22ന് ഇടതുപക്ഷ കക്ഷികൾ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. 25 കോടിയോളം വരുന്ന ജനങ്ങളെ ബാധിക്കുന്ന നിയമനിർമ്മാണമാണ് നടത്തിയത്. പദ്ധതിയെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ഭാഗമായാണ് ബില്ല് കൊണ്ടുവന്നത്. രണ്ട് ബില്ലുകൾ പാശ്ചാത്യരോടുള്ള ദാസ്യ സ്വഭാവം പ്രകടിപ്പിക്കാനുള്ളത്.

ഒരു ബില്ല് സാധാരണക്കാരോടുള്ള യുദ്ധ പ്രഖ്യാപനം. പദ്ധതിയിയെ കൊല ചെയ്യുന്നതിനുള്ള സമീപനമാണ് ഉണ്ടായിരിക്കുന്നത്. ഇത്രമൊരു ശിക്ഷയ്ക്ക് ഒരിക്കലും റാമിന്റെ പേര് ഉപയോഗിക്കാൻ പാടില്ലെന്നും ജോൺ ബ്രിട്ടാസ് എം പി വ്യക്തമാക്കി.

Related Posts

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വര മരണം; ആലപ്പുഴയിൽ നേഴ്‌സ് മരിച്ചു
  • May 1, 2026

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം. ആലപ്പുഴ സ്വദേശി ആര്യ (26) ആണ് മരിച്ചത്. നേഴ്‌സ് ആയിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയന്റെയും അമ്പിളിയുടെ മകൾ ആര്യമോൾ…

Continue reading
വരുന്ന നാല് ദിവസം മഴ ശക്തമാകും, ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ്; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്, മെയ് മാസത്തിൽ കൂടുതൽ മഴ ലഭിക്കും
  • May 1, 2026

സംസ്ഥാനത്ത് വരുന്ന നാല് ദിവസം മഴ ശക്തമാകും. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നാളെ എട്ട് ജില്ലകളിലാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍: പിഎസ്ജിക്ക് ആശങ്കയായി അശ്‌റഫ് ഹക്കീമിയുടെ പരിക്ക്

ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍: പിഎസ്ജിക്ക് ആശങ്കയായി അശ്‌റഫ് ഹക്കീമിയുടെ പരിക്ക്

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വര മരണം; ആലപ്പുഴയിൽ നേഴ്‌സ് മരിച്ചു

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വര മരണം; ആലപ്പുഴയിൽ നേഴ്‌സ് മരിച്ചു

വരുന്ന നാല് ദിവസം മഴ ശക്തമാകും, ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ്; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്, മെയ് മാസത്തിൽ കൂടുതൽ മഴ ലഭിക്കും

വരുന്ന നാല് ദിവസം മഴ ശക്തമാകും, ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ്; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്, മെയ് മാസത്തിൽ കൂടുതൽ മഴ ലഭിക്കും

‘ഗ്യാസ് വില വർധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കഴിയാൻ കാത്തു നിന്നു, ജനദ്രോഹ നടപടി കേന്ദ്രം പിൻവലിക്കണം’; കെ സി വേണുഗോപാൽ

‘ഗ്യാസ് വില വർധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കഴിയാൻ കാത്തു നിന്നു, ജനദ്രോഹ നടപടി കേന്ദ്രം പിൻവലിക്കണം’; കെ സി വേണുഗോപാൽ

ശബരിമലയില്‍ അതിക്രമിച്ചു കയറി വിഡിയോ ചിത്രീകരണം; യൂട്യൂബര്‍ക്കതിരെ കേസ്

ശബരിമലയില്‍ അതിക്രമിച്ചു കയറി വിഡിയോ ചിത്രീകരണം; യൂട്യൂബര്‍ക്കതിരെ കേസ്

പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു; മരണം കാറപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ

പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു; മരണം കാറപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ