ട്രോളേറ്റു വാങ്ങി നീരൂപകൻ ഭരദ്വാജ് രംഗന്റെ പ്രതീക്ഷയുള്ള സിനിമകളുടെ ലിസ്റ്റ്

സോഷ്യൽ മീഡിയയിൽ ട്രോളുകളേറ്റ് വാങ്ങി സിനിമാ നിരൂപകൻ ഭരദ്വാജ് രംഗൻ. 2024 അവസാനം 2025 ൽ റിലീസ് ചെയ്യാൻ ഇരിക്കുന്ന തനിക്ക് ഏറ്റവും പ്രതീക്ഷയുള്ള 6 സിനിമകളുടെ ലിസ്റ്റ് അദ്ദേഹം imdb ക്ക് വേണ്ടി തയാറാക്കി പോസ്റ്റ് ചെയ്തിരുന്നു. അവയെല്ലാം തന്നെ ഒന്നുവിടാതെ വമ്പൻ പരാജയമേറ്റു വാങ്ങിയതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

തഗ് ലൈഫ്, ദേവ, ഡൊമിനിക്ക് ആൻഡ് ദി പഴ്സ്, സിക്കന്തർ, കൂലി, പരാശക്തി എന്നിവയായിരുന്നു ഭരദ്വാജ് രംഗൻ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങൾ. മണിരത്നം-കമൽ ഹാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ തഗ് ലൈഫ് ബോക്സ്ഓഫീസിൽ ഒരു ദുരന്തമായി മാറുകയും ഒപ്പം ഒട്ടേറെ ട്രോളുകളും ചിത്രം ഏറ്റു വാങ്ങുകയും ചെയ്തു.

മുംബൈ പോലീസിന്റെ ഹിന്ദി റീമേക്ക് ആയ ദേവയും, സൽമാൻ ഖാൻ എ.ആർ മുരുഗദോസ് ചിത്രം സിക്കന്തറും വമ്പൻ പരാജയമായി. ഗൗതം മേനോന്റെ മലയാളത്തിലെ ആദ്യ സംവിയോധന സംരംഭമായ മമ്മൂട്ടി ചിത്രം ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പഴ്സ് ഏറെ നാളുകൾക്ക് ശേഷം മമ്മൂട്ടിക്ക് ഒരു പരാജയ ചിത്രം സമ്മാനിച്ചു.

2025 ലെ ഏറ്റവും ഹൈപ്പ് ഉണ്ടായിരുന്ന ലോകേഷ് കനഗരാജ് രജനികാന്ത് ചിത്രം കൂലിയാണ് ലിസ്റ്റിൽ ഭേദപ്പെട്ട കളക്ഷൻ നേടിയത്. എങ്കിലും ബ്രഹ്മാണ്ഡ ഹൈപ്പിനൊത്തുള്ള നിലവാരം ചിത്രം പുലർത്താതെ ആരാധകർക്ക് നിരാശ സമ്മാനിച്ചു എന്ന് മാത്രമല്ല ട്രോളുകൾ ഏറ്റു വാങ്ങുകയും സംവിധായകന് ഒട്ടേറെ പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടി വരുകയും ചെയ്തു.

ലിസ്റ്റിലെ അവസാന ചിത്രമായ പരാശക്തി ഈ വർഷമാണ് തിയറ്ററുകളിൽ എത്തിയത്. ജനനായകൻ എന്ന വിജയ് ചിത്രത്തിനൊപ്പം ക്ലാഷ് റിലീസ് പ്രതീക്ഷിച്ചെങ്കിലും ഇരു ചിത്രങ്ങളും നേരിട്ട സെൻസർ വെല്ലുവിളികൾക്കൊടുവിൽ ജനനായകൻ മാറ്റിവെക്കപ്പെട്ടു. എതിരാളികളില്ലാതെ തിയറ്ററിലെത്തിയ പരാശക്തിക്ക് സമ്മിശ്ര പ്രതികരണങ്ങൾ മാർദ്രമാണ് നേടാനായത്. അതിനാൽ ഭരദ്വാജ് രംഗന്റെ ലിസ്റ്റ് ഒരു ദുരന്തമായി മാറിഎന്നാ രീതിയിലാണ് ട്രോളുകൾ സോഷ്യൽ മീഡിയയിൽ പൊടിപൊടിക്കുന്നത്.

Related Posts

‘മുക്കം മുഹമ്മദ് മുന്നണിക്ക് ദോഷം വരുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു’; എന്‍സിപി സംസ്ഥാന സെക്രട്ടറി പി പി രാമകൃഷ്ണന്‍
  • March 14, 2026

കോഴിക്കോട് എന്‍സിപിയിലെ പ്രശ്‌നങ്ങള്‍ തുടരുന്നു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ് മുന്നണിക്ക് ദോഷം വരുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നെന്ന് എന്‍സിപി സംസ്ഥാന സെക്രട്ടറി പി പി രാമകൃഷ്ണന്‍. 16 നു വിളിച്ച യോഗം മാറ്റിവെക്കണമെന്നും ആവശ്യമുണ്ട്. ഇത്തരത്തിലൊരു യോഗമുണ്ടെന്ന കാര്യം വാട്‌സാപ്പിലൂടെയാണ്…

Continue reading
കെഎസ് ശബരീനാഥന്‍ അരുവിക്കരയിലേക്ക്? മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം
  • March 14, 2026

നിയമസഭ തിരഞ്ഞെടുപ്പില്‍ കെ എസ് ശബരീനാഥനോട് അരുവിക്കരയില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. മണ്ഡലത്തിലെ മുന്‍ എംഎല്‍എ എന്ന നിലയില്‍ വിജയ സാധ്യതയുണ്ടെന്നാണ് നിഗമനം പാര്‍ട്ടി നടത്തിയ മൂന്ന് സര്‍വേകളിലും ശബരിനാഥനാണ് മുന്‍തൂക്കം. നേമം മണ്ഡലത്തിലേക്കായിരുന്നു കെ എസ് ശബരീനാഥനെ നേരത്തെ പരിഗണിച്ചിരുന്നത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

എന്തിന്റെ കേടായിരുന്നു ? ; നാക്കു പിഴയിൽ വിമർശനമേറ്റു വാങ്ങി തിമോത്തി ഷലമേറ്റ്

എന്തിന്റെ കേടായിരുന്നു ? ; നാക്കു പിഴയിൽ വിമർശനമേറ്റു വാങ്ങി തിമോത്തി ഷലമേറ്റ്

ലിയോണല്‍ മെസി – ലമീന്‍ യമാല്‍ പോരാട്ടം നടക്കുമോ? ഫൈനലിസിമ പോരാട്ടം നടക്കുമോയെന്ന് ഇന്നറിയാം

ലിയോണല്‍ മെസി – ലമീന്‍ യമാല്‍ പോരാട്ടം നടക്കുമോ? ഫൈനലിസിമ പോരാട്ടം നടക്കുമോയെന്ന് ഇന്നറിയാം

തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു; ഇന്നത്തെ വിലയറിയാം

തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു; ഇന്നത്തെ വിലയറിയാം

തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; പിടി ഉഷയെപ്പോലെ എംപി ആവാന്‍ തയാറാണ്; ഐഎം വിജയന്‍

തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; പിടി ഉഷയെപ്പോലെ എംപി ആവാന്‍ തയാറാണ്; ഐഎം വിജയന്‍

‘മുക്കം മുഹമ്മദ് മുന്നണിക്ക് ദോഷം വരുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു’; എന്‍സിപി സംസ്ഥാന സെക്രട്ടറി പി പി രാമകൃഷ്ണന്‍

‘മുക്കം മുഹമ്മദ് മുന്നണിക്ക് ദോഷം വരുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു’; എന്‍സിപി സംസ്ഥാന സെക്രട്ടറി പി പി രാമകൃഷ്ണന്‍

40,000 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക് ഇന്ത്യയിലേക്ക്; ഹോർമുസ് കടലിടുക്ക് കടന്നു

40,000 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക് ഇന്ത്യയിലേക്ക്; ഹോർമുസ് കടലിടുക്ക് കടന്നു