രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി, 10 ദിവസത്തിനിടെ മൂന്നാം തവണ; ഇന്ത്യ 5% മാത്രമാണ് വർധിപ്പിച്ചത്; ന്യായീകരിച്ച് കേന്ദ്രം

തുടർച്ചയായ ഇന്ധന വില വർധനവിൽ ന്യായീകരിച്ച് കേന്ദ്രം.അന്തരാഷ്ട്ര വിപണിയിൽ എണ്ണവില 20 മുതൽ 90 ശതമാനം വരെ വർധിച്ചു. ഇന്ത്യ 5% മാത്രമാണ് വർധിപ്പിച്ചത്. പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യൻ എണ്ണക്കമ്പനികൾ 76 ദിവസം വില വർധിപ്പിച്ചില്ല. മൂന്ന് തവണയായി അഞ്ച് രൂപയ്ക്കടുത്ത് വർധനവ് മാത്രമാണ് ഉണ്ടായത് എന്ന് പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ആഗോള ഊർജ്ജ വിപണികളിലെ തുടർച്ചയായ ചാഞ്ചാട്ടത്തിനിടയിൽ 10 ദിവസത്തിനുള്ളിൽ മൂന്നാമത്തെ ഇന്ധന വില വർദ്ധനവാണ് രേഖപ്പെടുത്തിയത്.

ശനിയാഴ്ച പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങളിൽ പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു. സിഎൻജി വിലയും കൂടി. കിലോയ്ക്ക് ഒരു രൂപയാണ് വർധിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ വില 99.51 രൂപയും ഡീസല്‍ നിരക്ക് 92.49 രൂപയുമായി വർധിക്കുമെന്ന് ഡീലർമാർ അറിയിച്ചു. ഈ മാസം ആദ്യം പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 90 പൈസ വർധിപ്പിച്ചിരുന്നു, ആഗോള തലത്തില്‍ അസംസ്കൃത എണ്ണ വില ഉയരുന്നതിനിടെ ഒരു ആഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ തവണയാണ് ഇന്ത്യയില്‍ ഇന്ധന വിലയില്‍ വർധനവ് ഉണ്ടായത്.

പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള വിതരണ ആശങ്കകളും കാരണം ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയർന്നതിനെത്തുടർന്ന് ഇന്ധന വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ വർധനവ് ഉണ്ടായത്. അതിനിടെ, പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘർഷത്തിനിടയില്‍ അസംസ്കൃത എണ്ണവില വീണ്ടും ഉയർന്നു. ഫെബ്രുവരിയില്‍ ബാരലിന് ശരാശരി 69 ഡോളറായിരുന്ന ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ബാരലിന് സമീപ മാസങ്ങളില്‍ ഏകദേശം 113-114 ഡോളറായി ഉയർന്നു.

Related Posts

യുവേഫ നേഷന്‍സ് ലീഗ്: വെയ്ല്‍സിനെതിരെ കഷ്ടിച്ച് ജയിച്ച് പോര്‍ച്ചുഗല്‍, സമനിലയില്‍ പിരിഞ്ഞ് നെതര്‍ലാന്‍ഡ്‌സ്-ജര്‍മ്മനി മത്സരം
  • September 25, 2026

നിലവിലെ യുവേഫ നേഷന്‍സ് ലീഗ് ചാമ്പ്യന്മാരായ പോര്‍ച്ചുഗലിന് ടൂര്‍ണമെന്റിലെ ആദ്യവിജയം. ബോക്‌സിന് പുറത്തുനിന്ന് ജോവോ ഫെലിക്‌സ് നെടുനീളന്‍ ഷോട്ടിലൂടെ നേടിയ ഏക ഗോളിന് വെയില്‍സിനോടായിരുന്നു പോര്‍ച്ചുഗലിന്റെ കഷ്ടിച്ചുള്ള വിജയം. 22-ാം മിനിറ്റിലായിരുന്നു ന്യൂനോ മെന്‍ഡിസിന്റെ അസിസ്റ്റില്‍ നിന്നുള്ള മനോഹര ഗോള്‍. സൂപ്പര്‍…

Continue reading
ശബരിമലയിലെ സ്വർണ കിരീടവും കവർന്നു; സ്ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം
  • September 24, 2026

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കിരീടവും കവർന്നു. സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന അമ്പത്തിയഞ്ച് പവനിലേറെ തൂക്കമുള്ള കീരീടം കാണാനില്ലെന്ന് തിരുവാഭരണങ്ങളുടെ കണക്കെടുപ്പിൽ സ്ഥിരീകരിച്ചു. സ്വർണകിരീടത്തിന്റെ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടം കൊണ്ടുള്ള കിരീടമാണ് സ്ട്രോങ് റൂമിലുള്ളത്. തമിഴ്നാട്ടിൽനിന്നുള്ള ഭക്തർ സമർപ്പിച്ച സ്വർണ്ണകിരീടമാണ്…

Continue reading

You Missed

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്