‘മുനമ്പം 10 മിനിറ്റ് കൊണ്ട് പരിഹരിക്കാൻ സാധിക്കില്ലെങ്കിൽ മുഖ്യമന്ത്രി കുറ്റസമ്മതം നടത്തണം, മത സ്പർദ്ധ വളർത്താൻ നട്ടാൽ കുരുക്കാത്ത നുണ പറയുന്നു’: എ എ റഹീം

മുനമ്പം പോലെയുള്ള ഒരു വിഷയത്തിൽ സാമുദായിക സ്പർദ്ധ വളർത്തി എടുക്കുന്നതിന് കേരളത്തിന്റെ മുഖ്യമന്ത്രി നട്ടാൽ കുരുക്കാത്ത നുണ പറയാൻ പാടുണ്ടോയെന്ന് എ എ റഹീം എംപി. എൽ ഡി എഫ് സർക്കാർ അരുതാത്ത ഒരു കാര്യം ചെയ്തു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് നട്ടാൽ മുളക്കാത്ത നുണയാണ്. 10 മിനിറ്റിനകം പ്രശ്‌നം പരിഹരിക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. വഖഫ് ഭൂമി എന്ന് തെളിഞ്ഞാൽ അവർ കൈയേറ്റക്കാരാണ് എന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

മുനമ്പത്തെ ഭൂമി വക രജിസ്റ്ററിൽ ചേർക്കപ്പെട്ടത് ഏത് സർക്കാരിന്റെ കാലത്താണ്. 25.5.2019 ലാണ് റജിസ്റ്റർ ചെയ്തത്. അന്ന് വഖഫ് ബോർഡിൽ പ്രവർത്തിച്ചത് എല്ലാം യുഡിഎഫിന്റെ ആൾക്കാരാണ്. റഷീദ് അലി തങ്ങളാണ് ചെയർമാൻ ആയിരുന്നത്. ഉമീദ് പോർട്ടലിൽ ഒരു വഖഫ് ഭൂമിയും പുതുതായി രജിസ്റ്റർ ചെയ്യുകയല്ല ഇപ്പോൾ ചെയ്തത്. അപ്‌ലോഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും എ എ റഹീം പറഞ്ഞു.

10 മിനിറ്റുകൊണ്ട് അങ്ങ് പരിഹരിക്കും എന്ന് പറഞ്ഞ ദിവസത്തിൽ നിന്ന് ഒരു മാറ്റവും ഇപ്പോൾ സംഭവിച്ചിട്ടില്ല. മുഖ്യമന്ത്രി അന്ന് പറഞ്ഞ കാര്യത്തിൽ നിന്ന് പിന്മാറാനുള്ള ഒരു അവകാശവാദവും ഇപ്പോൾ ഉണ്ടായിട്ടില്ല. ഇത് 10 മിനിറ്റ് കൊണ്ട് പരിഹരിക്കാൻ സാധിക്കില്ലെങ്കിൽ മുഖ്യമന്ത്രി കുറ്റസമ്മതം നടത്തണം. അല്ലാതെ മറ്റാരുടെയും പുറത്തു കൊണ്ട് പഴിചാരാൻ പാടില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിന് യുഡിഎഫ് സർക്കാർ എന്ത് നിലപാട് സ്വീകരിച്ചാലും മതസൗഹാർദം നിലനിർത്തുന്നതിന് വേണ്ടിയുള്ള തീരുമാനം തന്നെയാകും എൽഡിഎഫ് കൈക്കൊള്ളുകയെന്നും എ എ റഹീം പറഞ്ഞു.

Related Posts

കോന്നിയിൽ എക്സ്-റേയും മരുന്നും മാറിനൽകിയ സംഭവം; വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം
  • September 19, 2026

തിരുവനന്തപുരം: പത്തനംതിട്ട കോന്നിയിൽ എക്സ്-റേയും മരുന്നും മാറിനൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം. കോന്നി മെഡിക്കൽ കോളജ് സൂപ്രണ്ടിനാണ് മന്ത്രി കെ മുരളീധരൻ നിർദേശം നൽകിയത്. 16 വയസ്സുകാരിക്ക് 88 വയസ്സുകാരിയുടെ എക്സറേയാണ് കഴിഞ്ഞ പതിനാലാം തീയതി മാറി…

Continue reading
അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി, ഹൈക്കോടതിയെ സമീപിച്ചു
  • September 18, 2026

കൽപ്പറ്റ: അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസ്. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെയാണ് ജാമ്യത്തിനായി ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്. തുടർനടപടികൾ തടയണം എന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. തുടർ അന്വേഷണത്തിന് കസ്റ്റഡി ആവശ്യമില്ലെന്ന് ആന്റോ ഹർജിയിൽ…

Continue reading

You Missed

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും