മോജ്തബ ഖമനയി ഇറാന്റെ പരമോന്നത നേതാവ്

കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിയുടെ മകൻ മോജ്തബ ഇറാന്റെ പുതിയ പരമോന്നത നേതാവ്. ഖമനയിയുടെ രണ്ടാമത്തെ മകനാണ് മോജ്തബ ഖമനയി. മോജ്തബ ഖമനയി ‘ഹൊജ്ജത്തുൽ ഇസ്ലാം’ എന്ന മധ്യനിര മതപദവിയിലാണ് നിലവിലുള്ളത്. ഇറാന്റെ ഭരണസംവിധാനത്തിൽ നിർണ്ണായക സ്വാധീനമുള്ള വ്യക്തിയാണ് മോജ്തബ. ഇറാനിലെ മഷ്ഹദിൽ 1969-ലാണ് ജനിച്ച മോജ്തബ ക്വോം സെമിനാരിയിൽ നിന്ന് മതപഠനം പൂർത്തിയാക്കി.

ഇറാനിൽ 2009-ലെ തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ മോജ്തബ ഖമനയി നിർണ്ണായക പങ്ക് വഹിച്ചിരുന്നു. ഐ ആർ ജി എസിലെ അർദ്ധസൈനിക വിഭാഗമായ ബസിജിന്റെ നിയന്ത്രണം മോജ്തബയ്ക്കായിരുന്നു. 1987-1988 കാലഘട്ടത്തിൽ ഇറാൻ- ഇറാഖ് യുദ്ധത്തിലും മോജ്തബ പങ്കെടുത്തിട്ടുണ്ട്. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ പിതാവ് അലി ഖമനയിക്കൊപ്പം മോജ്തബയുടെ മകനും ഭാര്യയും അമ്മയും കൊല്ലപ്പെട്ടിരുന്നു

രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങൾ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. സായുധ സേനയ്ക്ക് പുറമേ ജുഡീഷ്യൽ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാർത്താ മാധ്യമങ്ങൾ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്. ഇസ്ലാമിക് വിപ്ലവത്തിന് ശേഷം അധികാരമേറ്റെടുത്ത ആയത്തുള്ള റൂഹുള്ള ഖൊമേനിയായിരുന്നു ആദ്യ പരമോന്നത നേതാവ്.റുഹുള്ള ഖൊമേനിയുടെ പിൻഗാമിയായാണ് 1989 മുതൽ ഇറാന്റെ പരമോന്നത നേതാവായി 86 വയസ്സുള്ള ആയത്തുല്ല അലി ഖമനയി എത്തുന്നത്

Related Posts

‘യുദ്ധത്തിൽ റഷ്യ സഹായിക്കുന്നുണ്ട്; സൈനിക സഹകരണം പുതിയ കാര്യമല്ല’; ഇറാൻ വിദേശകാര്യ മന്ത്രി
  • March 9, 2026

യുദ്ധത്തിൽ റഷ്യ ഇറാനെ പല രീതിയിലും സഹായിക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. എൻ‌ബി‌സി ന്യൂസിന്റെ അഭിമുഖത്തിലാണ് അബ്ബാസ് അരഗ്ചിയുടെ പരാമർശം. ഇറാനും റഷ്യയും തമ്മിലുള്ള സൈനിക സഹകരണം പുതിയ കാര്യമല്ല. അത് ഒരു രഹസ്യവുമല്ല. റഷ്യ രഹസ്യവിവരങ്ങൾ നൽകുന്നുണ്ടോ…

Continue reading
മധ്യപൂർവേഷ്യ സംഘർഷഭരിതം ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു
  • March 9, 2026

പത്താംനാളിലും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. ബഹ്‌റൈനിൽ പുലർച്ചെ ആക്രമണമുണ്ടായി. സിത്റ ഐലൻഡിൽ നിരവധി പേർക്ക് പരുക്കേറ്റു. ഫുജൈറയിൽ എണ്ണ വ്യവസായ മേഖലയിൽ തീപിടിത്തമുണ്ടായി. സൗദിക്ക് നേരെ ഇന്നലെ രാത്രിയും ഡ്രോൺ, മിസൈൽ ആക്രമണ ശ്രമമുണ്ടായി. എല്ലാ ശ്രമങ്ങളും സൗദി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ചേട്ടന്റെ ചിറകില്‍ ഇന്ത്യയ്ക്ക് കിരീടം; ന്യൂസിലന്‍ഡിനെ തകര്‍ത്തത് 96 റണ്‍സിന്

ചേട്ടന്റെ ചിറകില്‍ ഇന്ത്യയ്ക്ക് കിരീടം; ന്യൂസിലന്‍ഡിനെ തകര്‍ത്തത് 96 റണ്‍സിന്

‘ന്യൂസിലന്‍ഡിനോട് അവന്‍ പ്രതികാരം തീര്‍ക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു, അതാണെന്റെ മകന്‍… ഇതാണവന്റെ കളി’; സഞ്ജുവിന്റെ പിതാവ്

‘ന്യൂസിലന്‍ഡിനോട് അവന്‍ പ്രതികാരം തീര്‍ക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു, അതാണെന്റെ മകന്‍… ഇതാണവന്റെ കളി’; സഞ്ജുവിന്റെ പിതാവ്

‘യുദ്ധത്തിൽ റഷ്യ സഹായിക്കുന്നുണ്ട്; സൈനിക സഹകരണം പുതിയ കാര്യമല്ല’; ഇറാൻ വിദേശകാര്യ മന്ത്രി

‘യുദ്ധത്തിൽ റഷ്യ സഹായിക്കുന്നുണ്ട്; സൈനിക സഹകരണം പുതിയ കാര്യമല്ല’; ഇറാൻ വിദേശകാര്യ മന്ത്രി

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും; സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കും

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും; സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കും

ജാസ്‍ലിയ കാറിടിച്ച് മരിച്ച കേസ്; പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്

ജാസ്‍ലിയ കാറിടിച്ച് മരിച്ച കേസ്; പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്

അതിവേഗ റെയിൽപ്പാത: പ്രവർത്തനങ്ങളുമായി ഇ. ശ്രീധരൻ മുന്നോട്ട്