ഖത്തറിൽ മിസൈൽ – ഡ്രോൺ ആക്രമണം ശക്തമാക്കി ഇറാൻ; ദോഹയിലെ ഇന്ത്യക്കാർക്ക് നിർദേശവുമായി ഇന്ത്യൻ എംബസി

ഖത്തറിലേക്ക് മിസൈലുകൾ തൊടുത്ത് വിട്ട് ഇറാൻ. ഇറാനിയൻ വിമാനങ്ങളും മിസൈലുകളും തടഞ്ഞുവെന്ന് ഖത്തർ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ചൊവ്വാഴ്ച തലസ്ഥാനമായ ദോഹയിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ ലക്ഷ്യമിടുന്ന പ്രധാന മിഡിൽ ഈസ്റ്റേൺ നഗരങ്ങളിൽ ഒന്നാണ് ഖത്തർ.

ഇറാനിയൻ ഡ്രോൺ ആക്രമണത്തിന് ശേഷം ഖത്തർ ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റ് അടച്ചുപൂട്ടി. ഇറാൻ ഇതുവരെ തൊടുത്തത് 104 മിസൈലുകളെന്ന് ഖത്തർ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഖത്തറിനു നേരെ 101 ബാലിസ്റ്റിക് മിസൈലുകളും 3 ക്രൂസ് മിസൈലുകളും 39 ഡ്രോണുകളും രണ്ട് പോർവിമാനങ്ങളുമെത്തി, 98 ബാലിസ്റ്റിക് മിസൈലുകളും 3 ക്രൂസ് മിസൈലുകളും 24 ഡ്രോണുകളും തടുത്തുവെന്നും ഖത്തർ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ഔദ്യോഗിക മാർഗ നിർദേശങ്ങൾ പാലിക്കണമെന്നും അത്യാവശ്യ അവസരത്തില്ലല്ലാതെ പുറത്തിറങ്ങരുതെന്നുമാണ് ഖത്തറിലെ ഇന്ത്യക്കാർക്ക് ദോഹയിലെ ഇന്ത്യൻ എംബസി നൽകിയിരിക്കുന്ന നിർദേശം. യാത്രാ അപ്ഡേറ്റുകൾക്കായി വിമാന കമ്പനികളെ ബന്ധപ്പെടണമെന്നും എംബസി.

തുടർച്ചയായ നാലാം ദിവസവും ഗൾഫ് രാജ്യങ്ങളിലേക്ക് ആക്രമണം തുടരുകയാണ് ഇറാൻ. ഗൾഫ് നഗരങ്ങളിലുടനീളമുള്ള സിവിലിയൻ, വാണിജ്യ മേഖലകളിൽ ഇറാനിയൻ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്, ഇത് പ്രധാന വ്യോമയാന പാതകളെയും , വ്യാപാര കേന്ദ്രങ്ങളെ കാര്യമായി ബാധിച്ചു. സൗദിയിലെ അമേരിക്കൻ എംബസിക്ക് നേരെയും ഡ്രോൺ ആക്രമണം നടത്തി ഇറാൻ. കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ദുബായിലെ ഓസ്ട്രേലിയൻ എംബസിക്ക് നേരേയും ആക്രമണം ഉണ്ടായി. നാബിലെ സ്കൂളിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണം മനുഷ്യാവകാശ ലംഘനമെന്ന് യുനെസ്കോ വ്യക്തമാക്കി.

അതേസമയം, ഇറാൻ നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുകയാണ് കുവൈത്ത്. ഇതിനോടകം 97 ബാലിസ്റ്റിക് മിസൈലുകളും 300 ഓളം ഡ്രോണുകളും കുവൈത്തിലേക്ക് ഇറാൻ തൊടുത്തുവിട്ടു. എന്നാൽ മിസൈലുകളെല്ലാം വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് കുവൈത്ത് തടഞ്ഞു. ഇതുവരെ നടന്ന ആക്രമണങ്ങളിൽ കുവൈത്തിൽ 12 പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്.

Related Posts

ഇറാൻ – ഇസ്രയേൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക ഒഴിയുന്നു
  • March 5, 2026

ഇറാൻ ആക്രമണത്തിൽ ഗൾഫ് രാജ്യങ്ങളിലെ ആശങ്ക ഒഴിയുന്നു. ഇന്നലെ പുലർച്ചയ്ക്ക് ശേഷം മിക്കയിടങ്ങളിലും കാര്യമായ ആക്രമണം ഉണ്ടായിട്ടില്ല. യൂറോപ്യൻ യൂണിയനിലെയും ജിസിസി രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കുന്ന യോഗം ഇന്ന് രാവിലെ നടക്കും. ഇറാൻ ആക്രമണത്തിൽ സാമ്പത്തിക മേഖലയ്ക്ക് ഉണ്ടായ ചലനം…

Continue reading
ഇറാന്‍ യുദ്ധക്കപ്പലിന് നേരെ അമേരിക്കന്‍ അന്തര്‍വാഹിനി നടത്തിയ ആക്രമണം; 87 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം
  • March 5, 2026

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ച് ഇറാന്‍ യുദ്ധക്കപ്പലിന് നേരെ അമേരിക്കന്‍ അന്തര്‍വാഹിനി നടത്തിയ ആക്രമണത്തില്‍ 87 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ശ്രീലങ്കന്‍ വിദേശകാര്യ സഹമന്ത്രി അരുണ്‍ ഹേമചന്ദ്രയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഐആര്‍ഐഎസ് ദേനയില്‍ 180 പേര്‍ ഉണ്ടായിരുന്നുവെന്നും ശ്രീലങ്ക അറിയിച്ചു. (87 killed…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സംസ്ഥാനത്ത് SSLC, പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് SSLC, പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം

ഇറാൻ – ഇസ്രയേൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക ഒഴിയുന്നു

ഇറാൻ – ഇസ്രയേൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക ഒഴിയുന്നു

ആഗോള അയ്യപ്പ സംഗമം; വരവ് ചെലവ് കണക്കുകളു‌ടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

ആഗോള അയ്യപ്പ സംഗമം; വരവ് ചെലവ് കണക്കുകളു‌ടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

എ.കെ ശശീന്ദ്രൻ മത്സരിക്കുന്നതിൽ NCP യിൽ എതിർപ്പ്

എ.കെ ശശീന്ദ്രൻ മത്സരിക്കുന്നതിൽ NCP യിൽ എതിർപ്പ്

സ്ഥാനാർഥി നിർണയ ചർച്ച; സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും

സ്ഥാനാർഥി നിർണയ ചർച്ച; സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും

രാജ്യസഭാ തിരഞ്ഞെടുപ്പ്; നിതീഷ് കുമാർ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും

രാജ്യസഭാ തിരഞ്ഞെടുപ്പ്; നിതീഷ് കുമാർ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും