ഇറാൻ സംഘർഷം; ആയുധ ശേഖരം വർദ്ധിപ്പിക്കാൻ അമേരിക്ക

ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആയുധ ശേഖരം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ പ്രതിരോധ മന്ത്രാലയം (പെന്റഗൺ) നിർണ്ണായക നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 5,000 കോടി ഡോളറിന്റെ (ഏകദേശം $50 billion) അധിക ബജറ്റിനായുള്ള (Supplemental Budget Request) തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്.

ഡെപ്യൂട്ടി ഡിഫൻസ് സെക്രട്ടറി സ്റ്റീവ് ഫെയിൻബെർഗിന്റെ നേതൃത്വത്തിലാണ് ഈ നടപടികൾ നടക്കുന്നത്. ബജറ്റ് നീക്കങ്ങൾക്ക് പുറമെ, ആയുധ നിർമ്മാണം വേഗത്തിലാക്കുന്നത് സംബന്ധിച്ച് പ്രമുഖ യുഎസ് പ്രതിരോധ കമ്പനികളുടെ തലവന്മാരുമായി വൈറ്റ് ഹൗസ് വരുംദിവസങ്ങളിൽ ചർച്ച നടത്തും. ലോക്ഹീഡ് മാർട്ടിൻ, റേതിയോൺ തുടങ്ങിയ കമ്പനികൾ ഇതിൽ പങ്കെടുത്തേക്കും.

അതേസമയം യുദ്ധസമയത്തെ പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടുത്തുന്നതിന് യുഎസ് കോൺഗ്രസിൽ ഇന്ന് വോട്ടിങ് നടക്കും. പ്രസിഡന്റ് ഡോണൾഡ് ട്രംപ് അമിതാധികാരപ്രയോഗം നടത്തുന്നുവെന്ന് ഡെമോക്രാറ്റുകൾ വിമർശിച്ചു. യുദ്ധം എത്രകാലം തുടരുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ട്രംപ് പറഞ്ഞു. യുഎസ് കോൺഗ്രസ് അംഗങ്ങൾക്ക് അയച്ച കത്തിലാണ് ട്രംപിന്റെ പരാമർശം. ഇറാനിൽ നിന്നുള്ള ഭീഷണി നേരിടേണ്ടതുണ്ടെന്നും കത്തിൽ ട്രംപ് പരാമർശിക്കുന്നു. ട്രംപിന്റെ യുദ്ധ പദ്ധതികളെപ്പറ്റി അറിവില്ലെന്ന് യു എസ് കോൺഗ്രസ് അംഗങ്ങൾ പ്രതികരിച്ചു

Related Posts

ടിവികെയെ തടയാൻ ഡിഎംകെയും എഡിഎംകെയും തമ്മിൽ രഹസ്യധാരണ’; വിമർശിച്ച് വിജയ്
  • March 4, 2026

ഡിഎംകെയെയും എം.കെ സ്റ്റാലിനെയും വിമർശിച്ച് ടിവികെ അധ്യക്ഷൻ വിജയ്. പ്രചാരണയോഗങ്ങളിൽ ആളെ കുറയ്ക്കാൻ ഡിഎംകെ ശ്രമിക്കുന്നു. അഴിമതി മാത്രം ചെയ്യുന്ന ഡിഎംകെ വീണ്ടും അധികാരത്തിലെത്തുമെന്ന് പറയുന്നു. ടിവികെയെ തടയാൻ ഡിഎംകെയും എഡിഎംകെയും തമ്മിൽ രഹസ്യധാരണയുണ്ടെന്നും വിജയ് പറഞ്ഞു. അഴിമതി മാത്രം ചെയ്യുന്ന…

Continue reading
പുനൈയിൽ ഇറാനിയൻ വനിതയുടെ പഴ്സ് മോഷ്ടിച്ചു, മോഷണം നടത്തിയത് ബുർഖ ധരിച്ചെത്തിയ രണ്ടു സ്ത്രീകൾ
  • March 4, 2026

പുനൈയിൽ ഇറാനിയൻ വനിതയുടെ പഴ്സ് മോഷ്ടിച്ചു.100 ഡോളറും, ഇന്ത്യൻ കറൻസികളും,സ്വർണ്ണ മോതിരവും നഷ്ടപ്പെട്ടു. ബുർഖ ധരിച്ചെത്തിയ രണ്ടു സ്ത്രീകളാണ് മോഷണം നടത്തിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പൂനയിലെ കോണ്ട്വയിലെ കൗസർ ബാഗ് പ്രദേശത്തെ ഒരു സീസണൽ സ്റ്റാളിൽ ഷോപ്പിംഗ് നടത്തുന്നതിനിടെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ടിവികെയെ തടയാൻ ഡിഎംകെയും എഡിഎംകെയും തമ്മിൽ രഹസ്യധാരണ’; വിമർശിച്ച് വിജയ്

ടിവികെയെ തടയാൻ ഡിഎംകെയും എഡിഎംകെയും തമ്മിൽ രഹസ്യധാരണ’; വിമർശിച്ച് വിജയ്

ഇറാൻ സംഘർഷം; ആയുധ ശേഖരം വർദ്ധിപ്പിക്കാൻ അമേരിക്ക

ഇറാൻ സംഘർഷം; ആയുധ ശേഖരം വർദ്ധിപ്പിക്കാൻ അമേരിക്ക

പുനൈയിൽ ഇറാനിയൻ വനിതയുടെ പഴ്സ് മോഷ്ടിച്ചു, മോഷണം നടത്തിയത് ബുർഖ ധരിച്ചെത്തിയ രണ്ടു സ്ത്രീകൾ

പുനൈയിൽ ഇറാനിയൻ വനിതയുടെ പഴ്സ് മോഷ്ടിച്ചു, മോഷണം നടത്തിയത് ബുർഖ ധരിച്ചെത്തിയ രണ്ടു സ്ത്രീകൾ

പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം ദിവസവും തുടരുന്നു. കേന്ദ്രസർക്കാരും മിഡിൽ ഈസ്റ്റിലെ എംബസികളും വിഷയത്തിൽ ഇടപെടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എല്ലാവരും സ്വയം സംരക്ഷണം ഒരുക്കുകയാണ് വേണ്ടത്.

പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം ദിവസവും തുടരുന്നു. കേന്ദ്രസർക്കാരും മിഡിൽ ഈസ്റ്റിലെ എംബസികളും വിഷയത്തിൽ ഇടപെടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എല്ലാവരും സ്വയം സംരക്ഷണം ഒരുക്കുകയാണ് വേണ്ടത്.

സംസ്ഥാന ടെലിവിഷൻ പുരസ്‌കാര തിളക്കത്തിൽ ട്വന്റിഫോറും ഫ്‌ളവേഴ്‌സും; മികച്ച അവതാരകൻ‌ ഹാഷ്മി താജ് ഇബ്രാഹീം

സംസ്ഥാന ടെലിവിഷൻ പുരസ്‌കാര തിളക്കത്തിൽ ട്വന്റിഫോറും ഫ്‌ളവേഴ്‌സും; മികച്ച അവതാരകൻ‌ ഹാഷ്മി താജ് ഇബ്രാഹീം

‘ഇറാന് വൻനാശനഷ്ടമുണ്ടാക്കി; 17 കപ്പലുകൾ നശിപ്പിച്ചു’; കൂടുതൽ സൈനികരെ എത്തിക്കുമെന്ന് US

‘ഇറാന് വൻനാശനഷ്ടമുണ്ടാക്കി; 17 കപ്പലുകൾ നശിപ്പിച്ചു’; കൂടുതൽ സൈനികരെ എത്തിക്കുമെന്ന് US