19.5 ഓവറില്‍ ബംഗ്ലാദേശ് എടുത്ത സ്‌കോര്‍ 11.5 ബോളില്‍ മറികടന്ന ഇന്ത്യ പരമ്പരയില്‍ ആദ്യജയം സ്വന്തമാക്കി. ഏഴ് വിക്കറ്റുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഗ്വാളിയോറിലെ മാധവറാവു സിന്ധ്യ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ നിഷ്പ്രയാസം മറികടക്കുകയായിരുന്നു. 16 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓപ്പണറായെത്തിയ സഞ്ജു സാംസണ്‍ 19 ബോളില്‍ നിന്ന് 29 റണ്‍സ് നേടി സഞ്ജുസാംസണ്‍ ഇന്ത്യന്‍ ഇന്നിംങ്‌സിന് മികച്ച തുടക്കം നല്‍കി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവി 14 ബോളില്‍ നിന്ന് 29 റണ്‍സെടുത്തു. വിജയിച്ചതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ല
സംസ്ഥാനത്ത് മഴ തുടരും. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. മലയോര മേഖലയിലും തീരപ്രദേശങ്ങളിലും നഗരമേഖലയിലും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. 24 മണിക്കൂറിൽ…