‘അന്വേഷണത്തില്‍ വിശ്വാസം, ആരോപണങ്ങള്‍ പരിശോധിക്കും’; നവീന്‍ ബാബുവിന്റെ വീട്ടിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

നവീന്‍ ബാബുവിന്റെ വീട്ടിലെത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നവീന്റെ കുടുംബവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ചേരാനാണ് വന്നതെന്ന് സന്ദര്‍ശനത്തിന് ശേഷം ഗവര്‍ണര്‍ പ്രതികരിച്ചു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് അതുകൊണ്ട് അക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും അത് നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു പ്രതികരണങ്ങള്‍ നടത്താനുള്ള സമയമല്ല ഇതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇന്ന് സ്പീക്കര്‍ എ എന്‍ ഷംസീറും നവീന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു

അതേസമയം, പിപി ദിവ്യയെ ആരാണ് സംരക്ഷിക്കുന്നത് എന്ന് തുറന്നു പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പൊലീസും പാര്‍ട്ടിയും സംരക്ഷിക്കുന്നില്ലെങ്കില്‍ പിന്നെയാരാണ് ദിവ്യയെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. എന്തുകൊണ്ട് ദിവ്യയെ അറസ്റ്റ് ചെയ്യുന്നില്ലെന്നും ആരാണ് ഒളിവില്‍ പോകാന്‍ സഹായിച്ചത് എന്നതിനൊക്കെ മറുപടി വേണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Related Posts

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ല
  • November 4, 2024

സംസ്ഥാനത്ത് മഴ തുടരും. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. മലയോര മേഖലയിലും തീരപ്രദേശങ്ങളിലും നഗരമേഖലയിലും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. 24 മണിക്കൂറിൽ…

Continue reading
വന്ദേഭാരത് ട്രെയിനിൽ കിടന്നുപോകാൻ ആഗ്രഹമുണ്ടോ?; സ്ലീപ്പർ വൈകാതെ ട്രാക്കിൽ ഇറങ്ങും
  • October 24, 2024

വന്ദേ ഭാരത് ഇനി പഴയ വന്ദേഭാരത് അല്ല. സുഖമായി കിടന്നുറങ്ങി യാത്ര ചെയ്യാനാകുന്ന നൂജെൻ വന്ദേഭാരത് വരുന്നു. വന്ദേഭാരത് സ്‍ലീപ്പർ ട്രെയിനുകൾ വൈകാതെ ട്രാക്കിൽ ഇറക്കാൻ ആണ് സർക്കാർ തീരുമാനം. രാജ്യത്ത് ആദ്യമായി നിര്‍മിച്ച വന്ദേഭാരത് സ്ലീപ്പര്‍വണ്ടിയാണിത് . ഭാരത് എര്‍ത്ത്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറി; ഡൽഹിയിലും മുംബൈയിലും ജയിലുകൾ സജ്ജം

തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറി; ഡൽഹിയിലും മുംബൈയിലും ജയിലുകൾ സജ്ജം

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഒരാൾ കൂടി പിടിയിൽ

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഒരാൾ കൂടി പിടിയിൽ

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

പ്രെഡറ്ററിന്റെ അറിയാക്കഥകൾ ഇനി ആനിമേഷൻ ചിത്രത്തിലൂടെ

പ്രെഡറ്ററിന്റെ അറിയാക്കഥകൾ ഇനി ആനിമേഷൻ ചിത്രത്തിലൂടെ