‘സ്വന്തം വണ്ടി അന്ന് മാരുതി ഒംനി ആയിരുന്നു, ബച്ചന് സമ്മാനിച്ചത് നാലര കോടിയുടെ റോൾസ് റോയ്സ്, അമ്മ എന്നെ തല്ലി’

2007 ചിത്രം ഏകലവ്യയ്ക്ക് ശേഷമാണ് ആ സമ്മാനം അമിതാഭ് ബച്ചന് നല്‍കിയത്

സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളിലൊക്കെ ഹിന്ദി സിനിമാ പ്രേക്ഷകരുടെ സ്നേഹ ബഹുമാനങ്ങള്‍ നേടിയിട്ടുള്ള ആളാണ് വിധു വിനോദ് ചോപ്ര. അദ്ദേഹം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് നേടിയത്. വിക്രാന്ത് മസ്സേ നായകനായ 12ത്ത് ഫെയില്‍ ആയിരുന്നു ആ ചിത്രം. ഇപ്പോഴിതാ സിനിമാജീവിതത്തില്‍ ഒരിക്കല്‍ തനിക്കുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. 

സെറ്റില്‍ കര്‍ക്കശക്കാരനെന്ന് സിനിമാമേഖലയില്‍ പൊതുവെ അറിയപ്പെടുന്ന ആളാണ് വിധു വിനോദ് ചോപ്ര. 2007 ല്‍ സംവിധാനം ചെയ്ത ഏകലവ്യ: ദി റോയല്‍ ഗാര്‍ഡ് എന്ന ചിത്രവുമായി ബന്ധപ്പെട്ട ഓര്‍മ്മയാണ് അദ്ദേഹം പങ്കുവെക്കുന്നത്. അദ്ദേഹം തന്നെ രചനയും നിര്‍മ്മാണവും നിര്‍വ്വഹിച്ച ചിത്രം മള്‍ട്ടി സ്റ്റാര്‍ കാസ്റ്റ് ഉള്ള ചിത്രമായിരുന്നു. അമിതാഭ് ബച്ചന്‍, സെയ്ഫ് അലി ഖാന്‍, സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ്, വിദ്യ ബാലന്‍ എന്നിങ്ങനെയായിരുന്നു ചിത്രത്തിലെ താരനിര. ചൂടനായ തനിക്കൊപ്പം സഹകരിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പ് അമിതാഭ് ബച്ചനോട് ഭാര്യ ജയ ബച്ചന്‍ അഭിപ്രായപ്പെട്ടിരുന്നെന്ന് വിധു വിനോദ് ചോപ്ര പറയുന്നു.

ജയ ബച്ചന്‍റെ പ്രവചനം ശരിയായിരുന്നുവെന്നും വിധു വിനോദ് ചോപ്ര സമ്മതിക്കുന്നു. പക്ഷേ അത്തരം അഭിപ്രായവ്യത്യാസങ്ങളില്‍ കലഹിച്ച് പിന്മാറാതെ അമിതാഭ് ബച്ചന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയെന്നും. അതിനുള്ള ബഹുമാനമെന്ന നിലയില്‍ പിന്നീട് അമിതാഭ് ബച്ചന് നാലര കോടി രൂപ വിലയുള്ള ഒരു റോള്‍സ് റോയ്സ് കാര്‍ താന്‍ സമ്മാനമായി നല്‍കിയെന്നും വിധു വിനോദ് ചോപ്ര പറയുന്നു. പക്ഷേ പിന്നീടാണ് രസകരമായ ഒരു അനുഭവമുണ്ടായത്, വിധുവിന്‍റെ വാക്കുകള്‍.

“അമിതാഭ് ബച്ചന് കാര്‍ സമ്മാനിക്കാനായി അമ്മയെയും ഒപ്പം കൊണ്ടുപോയിരുന്നുവെന്നും അമ്മയാണ് താക്കോല്‍ കൈമാറിയതെന്നും അദ്ദേഹം പറയുന്നു. അക്കാലത്ത് നീല നിറത്തിലുള്ള ഒരു മാരുതി വാന്‍ ആണ് എനിക്ക് ഉണ്ടായിരുന്നത്. ഡ്രൈവറും ഉണ്ടായിരുന്നില്ല. മടക്കയാത്രയില്‍ അമ്മ എന്നോട് ചോദിച്ചു. നീ ഒരു കാര്‍ കൊടുത്തു അല്ലേ? സ്വന്തം ഉപയോഗത്തിനായി എന്തുകൊണ്ടാണ് നീ ഒരു പുതിയ കാര്‍ വാങ്ങാത്തത്? സമയം വരുമ്പോള്‍ വാങ്ങാമെന്ന് ഞാന്‍ പറഞ്ഞു. ഒരു 11 ലക്ഷം എങ്കിലും വരുന്ന കാര്‍ വേണം വാങ്ങാനെന്ന് അമ്മ പറഞ്ഞു. അതുകേട്ട ഞാന്‍ പൊട്ടിച്ചിരിച്ചു. കാരണം അമിതാഭ് ബച്ചന് സമ്മാനിച്ച കാറിന്‍റെ വില അമ്മയ്ക്ക് അറിയില്ലായിരുന്നു. അമ്മയോട് ഞാന്‍ ബച്ചന് സമ്മാനിച്ച കാറിന്‍റെ വില പറഞ്ഞു. അതുകേട്ട് അമ്മ എന്നെ അടിച്ചു. ദേഷ്യത്തില്‍ എന്തൊക്കെയോ പറഞ്ഞു”, വിധു വിനോദ് ചോപ്രയുടെ വാക്കുകള്‍. 

ഏകലവ്യ എന്ന ചിത്രം ബോക്സ് ഓഫീസില്‍ വിജയമായിരുന്നില്ല. എന്നാല്‍ വലിയ നിരൂപക പ്രശംസ നേടി. ആ വര്‍ഷം ഇന്ത്യയുടെ ഔദ്യോഗിക ഓസ്‍കര്‍ എൻട്രിയുമായിമാറി ചിത്രം.

  • Related Posts

    ‘പാൽനിലാ പുഞ്ചിരി’ വീണ്ടും പ്രേക്ഷകരിലേക്ക്: ‘ഭീഷ്മർ’ സിനിമയിലെ പുതിയ ​ഗാനം പുറത്ത്
    • March 18, 2026

    ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കിയ മിദാദ് എന്ന മ്യൂസിക് വിഡീയോ ആൽബത്തിലെ എവർഗ്രീൻ ഹിറ്റ് ആയ ‘പാൽനിലാ പുഞ്ചിരി’ എന്ന ഗാനം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ഭീഷ്മർ’ സിനിമയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക്. സംഗീതം നൽകിയിരിക്കുന്നത് കെ എ ലത്തീഫ് ആണ്.…

    Continue reading
    ഓസ്‌കാറില്‍ അപൂര്‍വ നേട്ടവുമായി ഇന്ത്യന്‍ വംശജ; പക്ഷേ ഫലപ്രഖ്യാപനത്തില്‍ നിരാശ
    • March 16, 2026

    98-ാമത് അക്കാദമി അവാര്‍ഡ്‌സില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വംശജയായ ഗീത ഗാന്ധീര്‍. ഇരട്ട നോമിനേഷനെന്ന അപൂര്‍വ നേട്ടമാണ് ഈ ഇന്ത്യന്‍-അമേരിക്കന്‍ വനിത സ്വന്തമാക്കിയത്. രണ്ട് ഡോക്യുമെന്ററി കാറ്റഗറികളിലായാണ് ഈ രണ്ട് നോമിനേഷനുകള്‍. വളരെ അപൂര്‍വം ഫിലിംമേക്കേര്‍സിന് മാത്രം ലഭിക്കുന്ന ഭാഗ്യമാണിത്.…

    Continue reading

    You Missed

    ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്; ഇന്ന് ഉച്ചയ്ക്ക് ബിജെപി അംഗത്വം സ്വീകരിച്ചേക്കും

    ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്; ഇന്ന് ഉച്ചയ്ക്ക് ബിജെപി അംഗത്വം സ്വീകരിച്ചേക്കും

    ‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; വർ​ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല’; മുഖ്യമന്ത്രി

    ‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; വർ​ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല’; മുഖ്യമന്ത്രി

    സഹകരണ വകുപ്പ് സോഫ്റ്റ്‌വെയറിനുള്ള ടെൻഡർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

    സഹകരണ വകുപ്പ് സോഫ്റ്റ്‌വെയറിനുള്ള ടെൻഡർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

    ‘വികസന വിഷയത്തിൽ വിഡി സതീശനുമായി സംവാദം തുടങ്ങി’; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

    ‘വികസന വിഷയത്തിൽ വിഡി സതീശനുമായി സംവാദം തുടങ്ങി’; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

    ‘സിപിഐഎം വോട്ടുകൾ എനിക്ക് ലഭിക്കും; മുഖ്യമന്ത്രിയും എംവി ഗോവിന്ദനും നേരിട്ട് യുദ്ധത്തിനിറങ്ങി’; ജി സുധാകരൻ

    ‘സിപിഐഎം വോട്ടുകൾ എനിക്ക് ലഭിക്കും; മുഖ്യമന്ത്രിയും എംവി ഗോവിന്ദനും നേരിട്ട് യുദ്ധത്തിനിറങ്ങി’; ജി സുധാകരൻ

    ‘നേമത്ത് 1000 കോടി രൂപയുടെ വികസനം നടത്തി; ആര് വോട്ട് ചെയ്താലും സ്വീകരിക്കും’; വി ശിവൻകുട്ടി

    ‘നേമത്ത് 1000 കോടി രൂപയുടെ വികസനം നടത്തി; ആര് വോട്ട് ചെയ്താലും സ്വീകരിക്കും’; വി ശിവൻകുട്ടി