കങ്കുവയിലെ ഗാനം പുറത്തുവിടുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് പുതിയ അപ്ഡേറ്റും പുറത്തുവരുന്നത്.
സൂര്യ നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് കങ്കുവ. സൂര്യയുടെ എക്കാലത്തെയും വലിയ ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് വിവരം. ത്രീഡിയായിട്ടാണ് കങ്കുവ ഒരുക്കുന്നത്. കങ്കുവയിലെ ഗാനം പുറത്തുവിടുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് പുതിയ അപ്ഡേറ്റും പുറത്തുവരുന്നത്.
3 വ്യത്യസ്‌ത ലുക്കുകളിൽ സൂര്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടും എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത് . ചിത്രവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഈ വാര്‍ത്ത വരുന്നത്. വ്യത്യസ്‌ത കഥാപാത്രങ്ങൾക്കായി സൂര്യ വലിയതോതിലുള്ള ബോഡി ട്രാന്‍സ്ഫോമേഷന്‍ നടത്തുന്നുവെന്നാണ് വിവരം.
ബോബി ഡിയോൾ, ദിഷ പഠാനി, നടരാജൻ സുബ്രഹ്മണ്യം, ജഗപതി ബാബു, യോഗി ബാബു, റെഡിൻ കിംഗ്‌സ്‌ലി, കോവൈ സരള, ആനന്ദരാജ്, രവി രാഘവേന്ദ്ര തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.
2024 ഒക്‌ടോബർ 10നാണ് കങ്കുവ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നും നിര്‍മാതാവ് വ്യക്തമാക്കിയിരുന്നു. കങ്കുവ രണ്ടിന്റെ ചിത്രീകരണം എപ്പോഴായിരിക്കുമെന്നും ചിത്രത്തിന്റെ നിര്‍മാതാവ് സൂചിപ്പിച്ചു. കങ്കുവ 2 2026ല്‍ തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കെ ഇ ഝാനവേല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
വമ്പൻ ക്യാൻവാസിലാണ് സിരുത്തൈ ശിവ സിനിമ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കങ്കുവയിലെ യുദ്ധ രംഗം വൻ ക്യാൻവാസിലാണ് ചിത്രീകരിച്ചതെന്നാണ് സൂചന. 10,000 ആള്‍ക്കാര്‍ ആ യുദ്ധ രംഗത്ത് വേഷമിടും എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
വമ്പൻമാരായ ആമസോണ്‍ പ്രൈം വീഡിയോയാണ് ഒടിടി റൈറ്റ്സ്‍ നേടിയത് എന്നതും സൂര്യയുടെ ചിത്രം കങ്കുവയില്‍ വലിയ പ്രതീക്ഷകളുണ്ടാക്കിയിട്ടുണ്ട്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെ താരം ചൂണ്ടിക്കാട്ടിയതും.
അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാല്‍ കങ്കുവ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകര്‍ക്ക് എന്തായാലും ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും താരം വ്യക്തമാക്കി.