ഇനി അഭിനയിക്കില്ലേ ? ചോദ്യങ്ങൾക്ക് അർജുനൊപ്പം മറുപടി പറഞ്ഞ് ഐശ്വര്യ രാജീവ്‌

പത്തനംതിട്ടയിലാണ് ജനിച്ചതെങ്കിലും ഞാന്‍ വളര്‍ന്നത് ഹൈദരാബാദിലാണ്. ഇപ്പോള്‍ ഖത്തറിലാണ് ജോലി ചെയ്യുന്നതെന്നാണ് അര്‍ജുന്‍ പറഞ്ഞത്. 

താനും നാളുകൾക്ക് മുൻപായിരുന്നു നടി ഐശ്വര്യ രാജീവിന്റെയും അർജുന്റെയും വിവാഹം. യൂട്യൂബ് ചാനലിലൂടെയായി കല്യാണ വിശേഷങ്ങളെല്ലാം താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഇനി അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായാണ് താരം എത്തിയിരിക്കുന്നത്. ഒപ്പം അർജുനും ഉണ്ട്.

ക്യാമറയോ മീഡിയയോ ആയി യാതൊരു ബന്ധവുമില്ലാത്തയാളാണ് അര്‍ജുന്‍. എന്നെ തന്നെ അറിയത്തില്ലായിരുന്നു ആള്‍ക്ക്. കല്യാണംം കഴിഞ്ഞാല്‍ അഭിനയിക്കുമോയെന്നാണ് ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത് എന്ന് ഐശ്വര്യ പറയുന്നു. സ്റ്റാര്‍ മാജിക്കിലുള്ളവരോടാണ് ഞാന്‍ ആദ്യം ഈ ആലോചനയെക്കുറിച്ച് പറഞ്ഞത്. സ്വന്തം കുടുംബത്തിലെ കല്യാണം പോലെയാണ് അവരെല്ലാം കൂടെ നിന്നത്. എല്ലാ കാര്യങ്ങളിലും അവരുടെ സാന്നിധ്യമുണ്ടായിരുന്നു. ആര്‍ട്ടിസ്റ്റുകള്‍ മാത്രമല്ല ക്രൂ മുഴുവനും വന്നിരുന്നു. ഇനി സ്റ്റാര്‍ മാജിക്കില്‍ തുടരില്ലേ, അഭിനയ മേഖലയില്‍ ഉണ്ടാവില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളുണ്ട്. അതേക്കുറിച്ച് ഇപ്പോള്‍ പ്ലാനിംഗൊന്നുമില്ല. ഞങ്ങളൊരു തീരുമാനവും എടുത്തിട്ടില്ല. എല്ലാം വഴിയെ അറിയിക്കാം എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്.

നിങ്ങള്‍ തമ്മില്‍ നല്ല ചേര്‍ച്ചയുണ്ട്. കുടുംബജീവിതം സന്തോഷകരമായിരിക്കട്ടെ, സ്റ്റാര്‍ മാജിക്കില്‍ ഇനിയും വരണം, അര്‍ജുനെയും കൂട്ടി വരാമോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ഈ ചിരിയും സന്തോഷവും എന്നും നിലനില്‍ക്കട്ടെ, കല്യാണ ശേഷമുള്ള വിശേഷങ്ങള്‍ അറിയാനായി കാത്തിരിക്കുകയായിരുന്നു. ഇനിയും വീഡിയോകള്‍ ചെയ്യണമെന്നുള്ള കമന്റുകളും വീഡിയോയുടെ താഴെയുണ്ട്.

Related Posts

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്
  • March 12, 2025

ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പൊൻമാൻ’ ഒടിടിയിലേക്ക്. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം മാർച്ച് 14ന് ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ആരംഭിക്കും. [Basil’ Joseph’s ‘Ponman’] ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കി…

Continue reading
‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു
  • March 12, 2025

കോട്ടയത്തെ വീട്ടമ്മയുടെയും മക്കളുടെയും ദാരുണമായ മരണം സിനിമയാകുന്നു. 9KKറോഡ്, ഒരു നല്ല കോട്ടയംകാരൻ എന്നീ ചിത്രങ്ങൾക്കു ശേഷം യേശു സിനിമാസിൻ്റെ ബാനറിൽ സൈമൺ കുരുവിളയാണ് ചിത്രം സംവിധാനം ചെയുന്നത്. ഡിജോ കാപ്പൻ lPS എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ അന്വേഷണത്തിലൂടെ സംഭവത്തിൻ്റെ കാണാപ്പുറങ്ങളിലേക്ക്…

Continue reading

You Missed

പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും

പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു