‘ഐക്യത്തിന്റെ ശക്തി കാണിക്കാം’, വയനാട് ദുരന്ത മേഖലയിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് സല്യൂട്ടെന്നും മോഹൻലാല്‍

ധീരതയോടെ അക്ഷീണം പ്രയത്നിക്കുന്നവര്‍ക്ക് സല്യൂട്ടെന്ന് പറയുകയാണ് നടൻ മോഹൻലാല്‍.

വയനാട് ജില്ലിയിലെ മേപ്പാടിയിലെ മുണ്ടക്കൈ ദുരന്ത ഭൂമിയായിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ആറു സോണുകളായി നടത്തുകയാണ്. കാണാമറയ്‍ത്ത് ഇനിയും ഒരുപാട് പേരുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ സല്യൂട്ട് ചെയ്യുന്നുവെന്ന് പറയുകയാണ് നടൻ മോഹൻലാല്‍.

ദുരന്ത മുഖത്ത് ധീരതയോടെ അക്ഷീണം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനിക സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയെയും അഭിവാദ്യം ചെയ്യുന്നു. മുമ്പും നമ്മള്‍ വെല്ലുവിളികളെ നേരിട്ടുണ്ട്. കൂടുതല്‍ ശക്തരാകുകയും ചെയ്‍തിട്ടുണ്ട്. ദുഷ്‍കരമായ സമയത്ത് നമ്മള്‍ക്ക് എല്ലാവര്‍ക്കും ഒറ്റക്കെട്ടായി നില്‍ക്കാനും ഐക്യത്തിന്റെ ശക്തി കാണിക്കാനും താൻ പ്രാര്‍ഥിക്കുകയും ചെയ്യുന്നുവെന്ന് മോഹൻലാല്‍ വ്യക്തമാക്കുന്നു. മോഹൻലാല്‍ സൈന്യമടക്കമുള്ള രക്ഷാപ്രവര്‍ത്തകരുടെ ചില ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട്. തന്റെ 122 ഇൻഫാൻട്രി ബറ്റാലിയനും ദുരന്ത മുഖത്ത് മുൻനിരയിലുള്ളതിന് നന്ദിയുള്ളവനാണ് എന്നും പറയുന്നു മോഹൻലാല്‍.

മുഖ്യമന്ത്രിയും രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ ദുരന്ത ഭൂമി സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനം വിലയിരുത്തിയിരുന്നു. മുപ്പതിന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. വയനാട് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയുണ്ടായ ദുരന്തത്തില്‍ മരിച്ചത് 296 പേരാണ് എന്നാണ് റിപ്പോര്‍ട്ട്. ഉറ്റവരെ തേടി അലയുന്ന കുടുംബാംഗങ്ങളുടെ ദാരുണമായ കാഴ്‍ചയുമാണ് വയനാട്ടില്‍ കാണാനാകുന്നത്. ഇന്നോളം കേരളം നേരിട്ട വലിയ ദുരന്തങ്ങളില്‍ ഒന്നായിരിക്കുകയാണ് മുണ്ടക്കൈ. സര്‍വതും നഷ്‍ടപ്പെട്ട് ക്യാമ്പുകളില്‍ നിരവധിപ്പേരാണുള്ളത്. നിരവധി ആളുകളെ കണ്ടെത്താനാനുണ്ടെന്നും ആണ് ദുരന്ത ഭൂമിയിലെ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാകുന്നത്.

ചൂരല്‍മലയില്‍ താലൂക്കുതല ഐആര്‍സ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടര്‍ 8547616025, തഹസില്‍ദാര്‍ വൈത്തിരി  8547616601 എന്നിങ്ങനെയാണ് നമ്പര്‍ നല്‍കിയിരിക്കുന്നത്. വയനാട് കല്‍പ്പറ്റ ജോയിന്റ് ബിഡിഒ ഓഫീസ് നമ്പര്‍ 9961289892. ദുഷ്‍കരമാണ് രക്ഷാപ്രവര്‍ത്തനം എന്നും റിപ്പോര്‍ട്ടുണ്ട്. ഒറ്റപ്പെട്ട മേഖലയില്‍ നിന്ന് ആളുകളെ വേഗത്തില്‍ പുറത്തെത്തിക്കാനാണ് ശ്രമം. മുമ്പ് വയനാട് പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ സ്ഥലത്തിന് അടുത്താണ് മുണ്ടക്കൈ.

  • Related Posts

    ‘പാൽനിലാ പുഞ്ചിരി’ വീണ്ടും പ്രേക്ഷകരിലേക്ക്: ‘ഭീഷ്മർ’ സിനിമയിലെ പുതിയ ​ഗാനം പുറത്ത്
    • March 18, 2026

    ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കിയ മിദാദ് എന്ന മ്യൂസിക് വിഡീയോ ആൽബത്തിലെ എവർഗ്രീൻ ഹിറ്റ് ആയ ‘പാൽനിലാ പുഞ്ചിരി’ എന്ന ഗാനം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ഭീഷ്മർ’ സിനിമയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക്. സംഗീതം നൽകിയിരിക്കുന്നത് കെ എ ലത്തീഫ് ആണ്.…

    Continue reading
    ഓസ്‌കാറില്‍ അപൂര്‍വ നേട്ടവുമായി ഇന്ത്യന്‍ വംശജ; പക്ഷേ ഫലപ്രഖ്യാപനത്തില്‍ നിരാശ
    • March 16, 2026

    98-ാമത് അക്കാദമി അവാര്‍ഡ്‌സില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വംശജയായ ഗീത ഗാന്ധീര്‍. ഇരട്ട നോമിനേഷനെന്ന അപൂര്‍വ നേട്ടമാണ് ഈ ഇന്ത്യന്‍-അമേരിക്കന്‍ വനിത സ്വന്തമാക്കിയത്. രണ്ട് ഡോക്യുമെന്ററി കാറ്റഗറികളിലായാണ് ഈ രണ്ട് നോമിനേഷനുകള്‍. വളരെ അപൂര്‍വം ഫിലിംമേക്കേര്‍സിന് മാത്രം ലഭിക്കുന്ന ഭാഗ്യമാണിത്.…

    Continue reading

    You Missed

    ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്; ഇന്ന് ഉച്ചയ്ക്ക് ബിജെപി അംഗത്വം സ്വീകരിച്ചേക്കും

    ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്; ഇന്ന് ഉച്ചയ്ക്ക് ബിജെപി അംഗത്വം സ്വീകരിച്ചേക്കും

    ‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; വർ​ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല’; മുഖ്യമന്ത്രി

    ‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; വർ​ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല’; മുഖ്യമന്ത്രി

    സഹകരണ വകുപ്പ് സോഫ്റ്റ്‌വെയറിനുള്ള ടെൻഡർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

    സഹകരണ വകുപ്പ് സോഫ്റ്റ്‌വെയറിനുള്ള ടെൻഡർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

    ‘വികസന വിഷയത്തിൽ വിഡി സതീശനുമായി സംവാദം തുടങ്ങി’; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

    ‘വികസന വിഷയത്തിൽ വിഡി സതീശനുമായി സംവാദം തുടങ്ങി’; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

    ‘സിപിഐഎം വോട്ടുകൾ എനിക്ക് ലഭിക്കും; മുഖ്യമന്ത്രിയും എംവി ഗോവിന്ദനും നേരിട്ട് യുദ്ധത്തിനിറങ്ങി’; ജി സുധാകരൻ

    ‘സിപിഐഎം വോട്ടുകൾ എനിക്ക് ലഭിക്കും; മുഖ്യമന്ത്രിയും എംവി ഗോവിന്ദനും നേരിട്ട് യുദ്ധത്തിനിറങ്ങി’; ജി സുധാകരൻ

    ‘നേമത്ത് 1000 കോടി രൂപയുടെ വികസനം നടത്തി; ആര് വോട്ട് ചെയ്താലും സ്വീകരിക്കും’; വി ശിവൻകുട്ടി

    ‘നേമത്ത് 1000 കോടി രൂപയുടെ വികസനം നടത്തി; ആര് വോട്ട് ചെയ്താലും സ്വീകരിക്കും’; വി ശിവൻകുട്ടി