മമ്മൂട്ടിയുടെ ടര്‍ബോ നേടിയത് എത്ര?, ഒടിടിയില്‍ എവിടെ?

ഒടിടിയിലേക്ക് മമ്മൂട്ടി നായകനായ ടര്‍ബോയും.

മമ്മൂട്ടി നായകനായി വേഷമിട്ട് വന്ന ചിത്രമാണ് ടര്‍ബോ. മമ്മൂട്ടിയുടെ ടര്‍ബോ ആഗോളതലത്തില്‍ 70 കോടി ക്ലബിലെത്തിയിട്ടുണ്ട് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. 2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാമതായിരുന്നു. മമ്മൂട്ടി നായകനായി എത്തിയ ടര്‍ബോയുടെ ഒടിടി റിലീസ് അപ്‍ഡേറ്റും നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

സോണിലിവിലൂടെ ടര്‍ബോ ജൂലൈ 12ന് ഒടിടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെങ്കിലും ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. മമ്മൂട്ടിയുടെ ടര്‍ബോ റിലീസിന് ആറ് കോടി രൂപയിലധികം നേടിയാണ് 2024ല്‍ ഒന്നാമതെത്തിയിരുന്നു. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ മൂന്നാമതുണ്ടെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംവിധാനം വൈശാഖാണ് നിര്‍വഹിച്ചിരിക്കുന്നത്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ രണ്ടാം സ്ഥാനത്തായി.

ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന് പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്.

ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം. 200 കിമീ സ്‍പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’യാണ് ‘ടർബോ’യിൽ ഉപയോഗിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിഷ്‍ണു ശർമ്മ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ഡിസൈനർ മെൽവി ജെ  ആഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ് ജോർജ് സെബാസ്റ്റ്യൻ, കോ ഡയറക്ടർ ഷാജി പടൂർ, കോസ്റ്റ്യൂം ആക്ഷൻ ഡയറക്ടർ ഫൊണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്‍ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്‍ണു സുഗതൻ, പിആർഒ ശബരിയും ആണ് നിര്‍വഹിച്ചിരിക്കുന്നത്.

Related Posts

സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് വിസ്മയ മോഹൻലാൽ
  • July 21, 2026

ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മോഹൻലാലിന്റെ മകൾ വിസ്മയ. വില്‍ മേക്ക് ഇറ്റ് എസ്‌കെ എന്ന പേജില്‍ പങ്കുവച്ച കുറിപ്പ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു കൊണ്ടായിരുന്നു വിസ്മയ സമരത്തിന് പിന്തുണയറിയിച്ചത്. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കുന്ന പൗരന്മാരോട് പെരുമാറേണ്ടത് ഇങ്ങനെയോ എന്ന്…

Continue reading
‘അമ്മ സംഘടനയെ രക്ഷിച്ച് കൊണ്ടിരിക്കുന്ന ശ്വേത മേനോന്‍, ഹേമ കമ്മറ്റിയിലെ കുറ്റാരോപിതര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തണം’: മാല പാര്‍വതി
  • July 21, 2026

ശ്വേതാ മേനോന് എതിരെ നടി മാല പാർവതി. സംഘടനയെ രക്ഷിച്ച് കൊണ്ടിരിക്കുന്ന ശ്വേത മേനോന്‍ ഹേമ കമ്മറ്റിയിലെ കുറ്റാരോപിതർ കുറ്റാരോപിതര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തണം. അത് പൊതുസമൂഹത്തോടും സംഘടനയിലെ അംഗങ്ങളോടും വിശദീകരിക്കാനുള്ള ബാധ്യത ശ്വേതക്കുണ്ട്. പേരുകൾ ശ്വേത വ്യക്തമാക്കണം. അല്ലെങ്കിൽ അത് അനാവശ്യ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കേന്ദ്രത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ രാഹുൽ ​ഗാന്ധി; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്

കേന്ദ്രത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ രാഹുൽ ​ഗാന്ധി; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്

സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് വിസ്മയ മോഹൻലാൽ

സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് വിസ്മയ മോഹൻലാൽ

‘ഔദ്യോഗിക വാഹനത്തിൽ മദ്യവും ചീട്ടും; പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി’; രമേശ് ചെന്നിത്തല

‘ഔദ്യോഗിക വാഹനത്തിൽ മദ്യവും ചീട്ടും; പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി’; രമേശ് ചെന്നിത്തല

ആശുപത്രി മാറ്റും; സോനം വാങ്ചുകിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി

ആശുപത്രി മാറ്റും; സോനം വാങ്ചുകിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി

‘കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയാറാകണം’; CJP പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് CBCI

‘കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയാറാകണം’; CJP പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് CBCI

പ്രധാനമന്ത്രി രാജിവെക്കണം, സമരമുഖത്ത് വി.ഡി. സതീശനും; സിജെപി സമരത്തിനെത്തിയ കോൺഗ്രസ് എംപിമാരെയും നേതാക്കളെയും അറസ്റ്റ് ചെയ്തു

പ്രധാനമന്ത്രി രാജിവെക്കണം, സമരമുഖത്ത് വി.ഡി. സതീശനും; സിജെപി സമരത്തിനെത്തിയ കോൺഗ്രസ് എംപിമാരെയും നേതാക്കളെയും അറസ്റ്റ് ചെയ്തു